തീവണ്ടികളിലെ പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി; മാറ്റം തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ

തിരുവനന്തപുരത്ത് തീവണ്ടികളിലെ പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തലാക്കി റെയിൽവേ. തിരുവനന്തപുരം ഡിവിഷനിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഇപ്പോൾ സ്ലീപ്പർ ടിക്കറ്റ് നിർത്തലാക്കിയിരിക്കുന്നത്.
അതേസമയം റിസർവ് ചെയ്ത് യാത്രചെയ്യുന്നവരുടെ സീറ്റുകൾ സ്ലീപ്പർ ടിക്കറ്റെടുത്തവർ കൈയേറുന്നുവെന്ന പരാതിയെത്തുടർന്നാണ് മാറ്റം വരുത്തിയിരിക്കുന്നത്. കൂടാതെ 20 പകൽ ട്രെയിനുകളിലെ ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് കയറാനാകും.
നിലവിൽ സ്ലീപ്പർ ടിക്കറ്റ് നിർത്തലാക്കിയ തീവണ്ടികൾ ഇവയാണ്. തിരുവനന്തപുരം-മുംബൈ നേത്രാവതി (16346) , ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22640), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348)
ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ (12601/12602), തിരുവനന്തപുരം-മംഗളൂരു-തിരു. മലബാർ (16629/16630)
മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637), ചെന്നൈ-കൊല്ലം അനന്തപുരി (16723/16724)
കണ്ണൂർ-യശ്വന്ത്പുർ (16528), ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് (22639), മംഗളൂരു-ചെന്നൈ എഗ്മോർ (16160/16159)തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229), കന്യാകുമാരി-പുണെ (16382)
തിരുവനന്തപുരം-ചെന്നൈ (12624), കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് (16525).
https://www.facebook.com/Malayalivartha
























