ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ല, കൈ കഴുകുന്ന സ്ഥലം വൃത്തിയില്ല; പരാതി പറഞ്ഞതിന് പിന്നാലെ ഹോട്ടലുടമകളായ ദമ്പതികൾക്ക് ക്രൂരമർദനം യുവാവിന്റെ ക്രൂരമർദ്ദനം

തൃശൂരിൽ ഹോട്ടലുടമകളായ ദമ്പതികൾക്ക് ക്രൂരമർദനം. ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്നാരോപിച്ചാണ് ഹോട്ടൽ ഉടമകളായ ദമ്പതികളെ യുവാവ് മർദിച്ചത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ സുധി (42), ഭാര്യ ദിവ്യ (40) എന്നിവരെയാണ് മർദ്ദിച്ചത്. ആക്രമണത്തിൽ ഇരുമ്പ് പൈപ്പ് കൊണ്ട് സുധിയുടെ തലയ്ക്ക് അടിയേറ്റു.
അതേസമയം കുന്നംകുളം ചൂണ്ടലിൽ കറി ആൻഡ് കോ എന്ന ഹോട്ടൽ ഉടമകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം നടന്നത്. ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്ന് പരാതി പറഞ്ഞപ്പോൾ ദിവ്യ ഇത് നൽകിയിരുന്നു. എന്നാൽ ഇതിനു ശേഷം കൈ കഴുകുന്ന സ്ഥലം വൃത്തിയല്ലെന്നായി യുവാവിന്റെ പരാതി.
പിന്നാലെ ഇതുപറഞ്ഞ് ദിവ്യയുമായി കയർക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തു. സംഭവം ഭർത്താവ് സുധി ചോദ്യം ചെയ്തതോടെ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയിതു. തുടർന്ന് പുറകെ ഓടിയ സുധിയെ അടിച്ചു വീഴ്ത്തി സമീപത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് എടുത്ത് തലക്കടിക്കുകയായിരുന്നെന്നാണ് ദമ്പതികളുടെ മൊഴി.
മാത്രമല്ല ഇയാളുടെ ആക്രമണത്തിൽ സുധിയുടെ തലയിൽ ആഴത്തിൽ പരുക്കേറ്റതിനെത്തുടർന്ന് എട്ടോളം തുന്നലുകളുണ്ട്. നിലവിൽ ഇയാൾ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ചൂണ്ടൽ പുതുശ്ശേരി സ്വദേശിയാണ് മർദ്ദിച്ചതെന്നാരോപിച്ച് ഇവർ പൊലീസിൽ പരാതി നൽകിരിക്കുകയാണ്. പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























