Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ആഞ്ജിയോഗ്രാം ചെയ്തിട്ടും ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തി: ഓട്ടോ ഓടുന്നതിലെ മുൻഗണനാ തര്‍ക്കത്തിന് പിന്നാലെ ജയകുമാറിനെ മുഖത്തടിച്ച് നിലത്ത് വീഴ്ത്തി നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിച്ച വിഷ്ണുവിനെതിരെ ഓട്ടോ തൊഴിലാളികൾ:- പേട്ടയിൽ 58കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ:- അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

31 DECEMBER 2022 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ഓട്ടം ഓടുന്നതിനെ ചൊല്ലി തിരുവനന്തപുരം പേട്ടയിൽ ഡ്രൈവർമാർ തമ്മിലുള്ള തർക്കം സംഘർഷത്തിലവസാനിച്ചു. ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കൊലപ്പെടുത്തി. ആനയറ കുടവൂര്‍ സ്വദേശി ജയകുമാറി(58)നെ മറ്റൊരു ഓട്ടോ ഡ്രൈവറായ വിഷ്ണു മര്‍ദ്ദിച്ച് കൊന്നെന്ന് ജയകുമാറിന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഓട്ടോ ഓടുന്നതിലെ മുൻഗണനാ തര്‍ക്കത്തിന് പിന്നാലെ ജയകുമാറിനെ വിഷ്ണു മുഖത്തടിച്ച് വീഴ്ത്തിയെന്നാണ് പരാതി. റോ‍ഡിൽ വീണ ജയകുമാറിനെ നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിച്ചെന്നും ബന്ധുക്കൾ പറയുന്നു.

പരിക്കേറ്റ ജയകുമാറിനെ മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 2007ൽ ആഞ്ജിയോഗ്രാം ചെയ്ത ജയകുമാര്‍ ഹൃദ്രോഗത്തിന് മരുന്ന് കഴിക്കുന്നയാളുമാണ്. ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം പേട്ട പൊലീസ് അന്വേഷണം തുടങ്ങി. സി സി ടി വി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചും ദൃക്സാക്ഷികളുടെ മൊഴിയെടുത്തും ജയകുമാറിന് മര്‍ദനമേറ്റോയെന്ന കാര്യം സ്ഥിരിക്കാനാണ് നീക്കം.

കൊല്ലപ്പെട്ട ജയകുമാറിനെക്കുറിച്ച് എല്ലാവർക്കും പറയാൻ ഉള്ളത് നല്ലതുമാത്രം. പൊതുവേ ശാന്തസ്വഭാവക്കാരൻ, ആരുമായും തർക്കത്തിനും പോകില്ല, എല്ലാക്കാര്യങ്ങൾക്കും മുന്നിലുണ്ടാകും എന്നാണ് നാട്ടുകാർക്കും, അടുത്തറിയാവുന്നവർക്കും ജയകുമാറിനെക്കുറിച്ച് പറയാൻ ഉള്ളത്. കഴിഞ്ഞ 35 വർഷമായി ആനയറ കുടവൂർ ഭാഗങ്ങളിലായി ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തുകയായിരുന്നു ജയകുമാർ.

 

അതിനിടെയാണ് നിനച്ചിരിക്കാതെ മരണവാർത്ത വീട്ടുകാർ അറിയുന്നത്. പാൽക്കുളങ്ങര കവറടിക്ക് സമീപത്താണ് ജയകുമാറിന്റെ കുടുംബവീട്. ആ വീട് സഹോദരിയുടെ ഷെയർ ആയതിനാൽ അവർ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. അന്നുമുതൽ ജയകുമാറും ഭാര്യ രമയും വാടക വീടുകൾ മാറിമാറി താമസിക്കുകയാണ്. ആറ് മാസം മുൻപാണ് കുടവൂരിൽ താമസമാക്കിയത്. ബി.ജെ.പി പ്രവർത്തകനായ ജയകുമാർ ഓട്ടോ ഓടിച്ചുള്ള വരുമാനം കൊണ്ടാണ് മൂത്ത മകൾ രേവതിയുടെ വിവാഹം നടത്തിയതും ഇളയമകൾ ചിത്രയെ പഠിപ്പിച്ചതും.

ചിത്ര ദുബായിൽ നഴ്സാണ്. 2007ൽ ഹൃദ്രോഗത്തെ തുടർന്ന് ജയകുമാർ മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടർന്ന് കുറച്ചുകാലത്തെ വിശ്രമത്തിന് ശേഷം വീണ്ടും ഓട്ടോ ഓടിക്കാൻ തുടങ്ങി. ഭാര്യ രമ വീട്ടമ്മയാണ്. എല്ലാ ദിവസവും വൈകിട്ട് 6 ആകുമ്പോൾ ജയകുമാർ വീട്ടിലെത്തിയിരിക്കും. പിന്നീട് വിളക്ക് കൊളുത്തി പ്രാർത്ഥനയും നാമജപവുമായി കൂടുന്നതാണ് പതിവ്.

 

കുടവൂർ, പേട്ട ഭാഗങ്ങളിൽ തന്നെയാണ് മിക്കപ്പോഴും ഓട്ടോ ഓടുന്നത്. ഓട്ടോ സ്റ്റാൻഡിൽ വ്യത്യസ്ത രാഷ്ട്രീയ ചായ്‌വുകൾ ഉണ്ടെങ്കിലും അതിന്റെ പേരിൽ ആരുമായും തർക്കത്തിനോ വഴക്കിനോ ജയകുമാർ പോകാറില്ല. ജയകുമാറിന്റെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് രമ. വിവരം അറിഞ്ഞ് പള്ളിച്ചലിൽ താമസിക്കുന്ന മകൾ രേവതിയും ഭ‍ർത്താവും കുടവൂരിലെ വീട്ടിലെത്തിയിട്ടുണ്ട്. ചിത്ര ഇന്ന് രാവിലെ നാട്ടിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (15 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (37 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (46 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (58 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

Malayali Vartha Recommends