Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ടിപിയുടെ ഘാതകന് ഹൈടെക്ക് സൗകര്യവുമായി പിണറായി... കിർമാണി VIP തടവുകാരൻ... കിർമ്മാണി മനോജ് കണ്ണൂരിലേക്ക്...

02 JANUARY 2023 10:24 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ സിപിഎം ഗുണ്ടകള്‍ നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ടിപി ചന്ദ്രശേഖരന്റെ വധം. അന്‍പതിലേറെ വെട്ടുകളായിരുന്നു ആ ശരീരത്തിന് ഏൽക്കേണ്ടി വന്നത്. ആ ടി.പി വധക്കേസ് പ്രതിയായ കിർമ്മാണി മനോജിനെ ജയിൽ മാറ്റുന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്.

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂർ ജയിലിലേക്കാണ് മാ‌റ്റുന്നത്. പ്രായമായ മാതാവിന് ജയിലിൽ വന്നുകാണാൻ സൗകര്യത്തിനാണ് ജയിൽ മാറ്റം. ഇക്കാര്യം ആവശ്യപ്പെട്ട് കിർമ്മാണി മനോജ് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിച്ച് ജയിൽ ഡയറക്‌ടർ മനോജിനെ ജയിൽ മാറ്റാൻ ഉത്തരവിറക്കുകയായിരുന്നു.

ആർഎംപി സ്ഥാപക നേതാവായ ടി.പി ചന്ദ്രശേഖരനെ വധിച്ച കേസിൽ നിലവിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുകയാണ് കിർമ്മാണി മനോജ്. കേസിൽ ടിപിയടക്കം ആകെ 10 പ്രതികൾ ഈ ശിക്ഷയനുഭവിക്കുന്നുണ്ട്. ആർഎസ്‌എസ് പ്രവ‌ർത്തകനും തലശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജ കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും കിർമ്മാണി മനോജ് പ്രതിയാണ്.

രാഷ്ട്രീയ രക്ഷസാക്ഷിയായ ടിപി ചന്ദ്രശേഖരന്റെ അരുംകൊല കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ ചലനം ചെറുതല്ല. സിപിഎമ്മിന്റെ വഴിവിട്ട പോക്കില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ നേതാവും പാര്‍ട്ടിയുടെ കരുത്തനുമായിരുന്ന ടിപി ചന്ദ്രശേഖരന്‍ വടകരയില്‍ ആര്‍എംപി സ്ഥാപിച്ച് സിപിഎമ്മിന് വെല്ലുവിളിയുയര്‍ത്തിയത്. ടി.പി ചന്ദ്രശേഖന്‍ 2012 മേയ് 4നാണ് കൊല്ലപ്പെടുന്നത്.

എസ്.എഫ്.ഐ, സിപിഐഎം എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹവും ചില പ്രവര്‍ത്തകരും രാഷ്ട്രീയ വിയോജിപ്പുകളെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് 2009ല്‍ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എന്‍. വേണുവില്‍ നിന്ന് ജനതാദളിന് വിട്ടുകൊടുക്കാനുള്ള പ്രാദേശിക സിപിഐഎം നേതാക്കളുടെ തീരുമാനത്തിനെതിരെ ടി.പി.ചന്ദ്രശേഖരനും മറ്റ് സഖാക്കളും പ്രതികരിച്ചു. തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്.

പഞ്ചായത്തിലും പ്രദേശിക തലത്തിലും മാത്രമല്ല ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ സഹോദരി പി സതീദേവിക്കെതിരെ മുപ്പതിനായിരം വോട്ടു പിടിച്ച് എല്‍ഡിഎഫിനെ പരാജയപ്പെടുത്തിയതിന്റെ പകയിലാണ് ടിപിയെ അരുംകൊല ചെയ്യാന്‍ സിപിഎം ആളെക്കൂട്ടിയത്. ആ ഗൂഢാലോചനയിലെ പങ്കാളികളില്‍ സിപിഎമ്മിലെ സംസ്ഥാന നേതാക്കള്‍ക്കു വരെ അറിവും പങ്കാളിത്തവുമുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ്.

വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികള്‍ ടിപി ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ വധം വലിയതോതിലുള്ള വിവാദങ്ങള്‍ക്ക് കാരണമായി. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ആരോപിക്കപ്പെട്ടു. സിപിഐഎം ആരോപണങ്ങള്‍ നിഷേധിക്കുകയും ആരോപണങ്ങള്‍ രാഷ്ട്രീയഗൂഢാലോചനയാണെന്ന നിലപാടുമാണ് ആദ്യം എടുത്തിരുന്നതെങ്കിലും പിന്നീട് സിപിഐഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗമായ കെ.സി. രാമചന്ദ്രനാണ് കൊലയ്ക്ക് പിന്നിലെന്നും ഇതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തില്‍ ഏഴ് പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു.

ഒന്നാം പ്രതി കണ്ണൂര്‍ പടന്തഴ ചെണ്ടയാട് മംഗലശ്ശേരി വീട്ടില്‍ എം.സി. അനൂപ് (32), രണ്ടാം പ്രതി മാഹി പന്തക്കല്‍ നടുവില്‍ മാലയാട്ട് വീട്ടില്‍ മനോജ് കുമാര്‍ എന്ന കിര്‍മാണി മനോജ് (32), മൂന്നാം പ്രതി കണ്ണൂര്‍ നിടുമ്പ്രം ചൊക്ലി ഷാരോണ്‍ വില്ല മീത്തലെചാലില്‍ വീട്ടില്‍ എന്‍.കെ. സുനില്‍കുമാര്‍ എന്ന കൊടി സുനി (31), നാലാം പ്രതി കണ്ണൂര്‍ പുതിയതെരു പാട്യം പത്തായക്കുന്ന് കാരായിന്റവിട വീട്ടില്‍ രജീഷ് തുണ്ടിക്കണ്ടി എന്ന ടി.കെ. രജീഷ് (35), അഞ്ചാം പ്രതി കണ്ണൂര്‍ ചൊക്ലി ഓറിയന്റല്‍ സ്‌കൂളിനുസമീപം പറമ്പത്ത് വീട്ടില്‍ കെ.കെ. മുഹമ്മദ് ഷാഫി എന്ന ഷാഫി (29), ആറാം പ്രതി കണ്ണൂര്‍ അരയാക്കൂല്‍ ചമ്പാട് പാലോറത്ത് വീട്ടില്‍ എസ്. സിജിത്ത് എന്ന അണ്ണന്‍ സിജിത്ത് (25), ഏഴാം പ്രതി മാഹി പള്ളൂര്‍ കോഹിനൂര്‍ ആശീര്‍വാദ് നിവാസില്‍ കന്നാറ്റിങ്കല്‍ വീട്ടില്‍ കെ. ഷിനോജ് (30) എന്നിവരാണ് പ്രതികള്‍.

ജയിലിലും പാര്‍ട്ടിക്കാര്‍ക്ക് മാത്രം അനുവദിക്കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ നേരത്തെയും വിവാദങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. അത്തരമൊരു വാർത്ത് ഈയടുത്തും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. അതും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ കൊലക്കേസ് പ്രതികള്‍ക്കായി സുഖചികിത്സ ആരംഭിച്ച സംഭവമാണ്. സിപിഎംന് വേണ്ടി കൊലപാതകങ്ങള്‍ നടത്തി ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മാത്രമേ ചികിത്സയ്ക്ക് അര്‍ഹതയുള്ളൂ.

റൊട്ടേഷന്‍ വ്യവസ്ഥയിലാണ് സുഖ ചികിത്സയ്ക്കുള്ള ലിസ്റ്റ് ജയില്‍ സൂപ്രണ്ട് തയ്യാറാക്കിയിരിക്കുന്നത്. ജയില്‍ സൂപ്രണ്ട് തയ്യാറാക്കിയതല്ല പാര്‍ട്ടി തയ്യാറാക്കി നല്കിയ ലിസ്റ്റ് അനുസരിച്ച് ഒരോരുത്തരെയായി ചികിത്സാ കേന്ദ്രത്തിലെത്തിച്ച് സുഖചികിത്സ ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ആയ്യുര്‍വ്വേദ ആശുപത്രിയിലാണ് സുഖചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നത്. പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ മാത്രമാണ് ഇനി ചികിത്സ നേടാനുള്ളത്. ഇതില്‍ സിപിഎം നേതാവായ അനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ നേരത്തെ ചികിത്സ നേടിയിരുന്നു.

കതിരൂര്‍ മനോജ് വധക്കേസ്, ടി.പി.ചന്ദ്രശേഖര്‍ വധം എന്നീ കേസുകളില്‍പെട്ട പ്രതികള്‍ക്കെല്ലാം റെട്ടേഷന്‍ വ്യവസ്ഥയില്‍ ജയിലില്‍ നിന്ന് സുഖ ചികിത്സ ലഭിച്ചു കഴിഞ്ഞു.ഇതില്‍ പീതാംബരന്റെ ചികിത്സ മുപ്പത് ദിവസത്തിലേറെ നീണ്ടു നിന്നു. വിചാരണ പൂര്‍ത്തിയാക്കാത്ത റിമാന്‍ഡ് പ്രതികളെയും ആയ്യുര്‍വ്വേദ ആശുപത്രിയില്‍ സുഖചികിത്സയ്ക്ക് സര്‍ക്കാര്‍ വിധേയമാക്കിയഒരു കേസിലെ പ്രതികളെല്ലാം ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാണ് അടുത്ത കേസിലെ പ്രതികളെ എത്തിക്കുന്നത്.

ഒരു കേസിലെ പ്രതികള്‍ക്ക് മാത്രമേ ഒരു സമയം ചികിത്സ നല്കാറുള്ളൂ. സിപിഎം പാര്‍ട്ടി തടവുകാര്‍ക്ക ്മാത്രമാണ് സൗജന്യ ആയ്യുര്‍വ്വേദ ചികിത്സ പിണറായി സര്‍ക്കാര്‍ നല്കുന്നത്., സുഖ ചികിത്സയെ പറ്റി കേട്ടിട്ട് പോലുമില്ലെന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പറയുന്നത്. നട്ടെല്ലിന് സുഖമില്ലാത്തയാളിന് മെഡിക്കല്‍ ബോര്‍ഡിന്റെ നതീരുമാന പ്രകാരമാണ് ചികിത്സ നല്കിയതെന്നാണ് ജയിലധികൃതര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (7 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (8 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (9 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (9 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (10 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (10 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (10 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (10 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (10 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (11 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (11 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (11 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (12 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (12 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (12 hours ago)

Malayali Vartha Recommends