Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി..... ഡിസംബറിലെ വിഹിതം ജനുവരി അഞ്ചുവരെ വാങ്ങാമെന്ന നിര്‍ദേശം പിന്‍വലിച്ചു.. റേഷന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ റേഷന്‍ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണിതെന്ന് മന്ത്രി ജി.ആര്‍.അനില്‍

03 JANUARY 2023 07:47 AM IST
മലയാളി വാര്‍ത്ത

റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി..... ഡിസംബറിലെ വിഹിതം ജനുവരി അഞ്ചുവരെ വാങ്ങാമെന്ന നിര്‍ദേശം പിന്‍വലിച്ചു.. റേഷന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ റേഷന്‍ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണിതെന്ന് മന്ത്രി ജി.ആര്‍.അനില്‍

പാവപ്പെട്ടവര്‍ക്കായുള്ള ഭക്ഷ്യസുരക്ഷാപദ്ധതിപ്രകാരം ഒരു വര്‍ഷത്തേക്കനുവദിച്ച സൗജന്യ ഭക്ഷ്യധാന്യത്തിന്റെ വിതരണം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തും ആരംഭിച്ചു. കേരളസര്‍ക്കാര്‍ അറിയാതെ തുടങ്ങിയതുകാരണം തിങ്കളാഴ്ചത്തെ വിതരണം ആശയക്കുഴപ്പത്തിലായി.ജനുവരി മുതലാണു കേന്ദ്രം സൗജന്യ ഭക്ഷ്യധാന്യവിതരണം പ്രഖ്യാപിച്ചത്.

അതേസമയം, സെര്‍വര്‍ തകരാര്‍ കാരണം സംസ്ഥാനത്ത് ഡിസംബറിലെ വിതരണം ജനുവരി അഞ്ചുവരെ നീട്ടിയിരുന്നു. ആറുമുതലാണ് സൗജന്യം കേരളത്തില്‍ നടപ്പാക്കേണ്ടിയിരുന്നത്. അതനുസരിച്ചാണു സംസ്ഥാനവും നടപടിയെടുത്തത്. എന്നാല്‍, 'ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ്' നയമനുസരിച്ച് മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഇവിടെയും കേന്ദ്രം തിങ്കളാഴ്ചതന്നെ സൗജന്യപദ്ധതി നടപ്പാക്കി. അതിനാല്‍, ഡിസംബറിലെ റേഷന്‍വാങ്ങാനെത്തിയ മുന്‍ഗണനാവിഭാഗങ്ങള്‍ക്ക് (പിങ്ക്) അരിക്കു പണം നല്‍കേണ്ടി വന്നില്ല.

റേഷന്‍വ്യാപാരികളുടെ കൈകാര്യച്ചെലവെന്ന നിലയില്‍ ഈ വിഭാഗങ്ങളില്‍നിന്നു കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ ഈടാക്കിയ തുകയാണ് ഒഴിവായത്. കേന്ദ്രം ജനുവരിയിലെയും സംസ്ഥാനം ഡിസംബറിലെയും വിഹിതമായി കണക്കാക്കിയാണു ഭക്ഷ്യധാന്യം നല്‍കിയത്. അതിനാല്‍, തിങ്കളാഴ്ച സൗജന്യമായി ഭക്ഷ്യധാന്യം വാങ്ങിയവര്‍ക്ക് ഡിസംബറിലെ വിഹിതം നഷ്ടമാകുകയും ചെയ്തു.

മുന്‍ഗണനാവിഭാഗങ്ങളില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കായാണു കേന്ദ്രം സൗജന്യ ഭക്ഷ്യധാന്യപദ്ധതി പ്രഖ്യാപിച്ചത്. കോവിഡുകാലത്തു പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി സാധാരണ റേഷനുമായി ലയിപ്പിച്ചായിരുന്നു സൗജന്യം. മഞ്ഞക്കാര്‍ഡുകാര്‍ക്ക് (എ.എ.വൈ.) നേരത്തേ മുതല്‍ കേരളം സൗജന്യമായാണ് അരി നല്‍കുന്നത്. അതിനാല്‍, കേന്ദ്രപദ്ധതിയിലൂടെ അവര്‍ക്കു പ്രത്യേക ഗുണമൊന്നുമുണ്ടാകില്ല.

അതേസമയം തിങ്കളാഴ്ച ഉച്ചയോടെയാണു കേന്ദ്രം അരിവിതരണം തുടങ്ങിയതായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയുന്നത്. ഉടന്‍തന്നെ വിതരണം നിര്‍ത്തിവെക്കാനായി റേഷന്‍വ്യാപാരി നേതാക്കളോടു മന്ത്രി വാക്കാല്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇ-പോസ് യന്ത്രത്തില്‍ സൗജന്യപദ്ധതി വന്നതിനാല്‍ വ്യാപാരികള്‍ അതിനു തയ്യാറായില്ല. ഉത്തരവിറക്കിയാലേ വിതരണം നിര്‍ത്താനാകൂവെന്ന് അവര്‍ നിലപാടെടുത്തു.

വൈകുന്നേരത്തോടെ ഡിസംബറിലെ വിഹിതം ജനുവരി അഞ്ചുവരെ വാങ്ങാമെന്ന നിര്‍ദേശം പിന്‍വലിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന പി.എം.ജി.കെ.എ.വൈ. വിഹിതം ഡിസംബറില്‍ വാങ്ങാത്തവര്‍ക്ക് ജനുവരി 10 വരെ വാങ്ങാന്‍ അവസരം നല്‍കി. നാലുമുതലായിരിക്കും ഇനി വിതരണം തുടങ്ങുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (7 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (8 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (9 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (9 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (10 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (10 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (10 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (10 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (11 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (11 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (11 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (11 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (12 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (12 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (12 hours ago)

Malayali Vartha Recommends