പരാതി നല്‍കാനായി സഹോദരനോടൊപ്പം സ്റ്റേഷനില്‍..... സ്വന്തം വീട്ടില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പോലീസ് പിടിയിലായതിങ്ങനെ...

പരാതി നല്‍കാനായി സഹോദരനോടൊപ്പം സ്റ്റേഷനില്‍..... സ്വന്തം വീട്ടില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പോലീസ് പിടിയിലായതിങ്ങനെ... ചീക്കോട് പഞ്ചായത്തിലെ വാവൂര്‍ കരിമ്പില്‍ പിലാശ്ശേരി അബ്ദുല്‍റാഷിദിനെ(29)യാണ് വാഴക്കാട് എസ്.ഐ. ബി. പ്രദീപ്കുമാറും സംഘവും പിടികൂടിയത്.
കഴിഞ്ഞമാസം 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണാഭരണം മോഷണംപോയെന്ന പരാതി നല്‍കാനായി സഹോദരനൊപ്പം അബ്ദുല്‍റാഷിദും വാഴക്കാട് പോലീസ്സ്റ്റേഷനില്‍ എത്തിയിട്ടുണ്ടായിരുന്നു. സഹോദരന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ധര്‍ എന്നിവരുടെ സഹായത്താല്‍ പോലീസ് പഴുതടച്ച അന്വേഷണം നടത്തിയപ്പോള്‍ പ്രതി വീട്ടിലുള്ള ആളാണെന്നു തന്നെയെന്നു മനസ്സിലാക്കി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ സഹോദരനൊപ്പം പരാതി നല്‍കാന്‍ വന്ന അബ്ദുല്‍റാഷിദ് തന്നെയാണ് മോഷണം നടത്തിയതെന്നു തെളിയുകയും അറസ്റ്റുചെയ്യുകയുമായിരുന്നു.
വീട്ടില്‍ നിന്ന് മോഷണം പോയ നാലുപവന്‍ സ്വര്‍ണം എടവണ്ണപ്പാറയിലെ സ്വകാര്യ പണമിടപാടു കേന്ദ്രത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
പലപ്പോഴായി വീട്ടില്‍ നിന്ന് സ്വര്‍ണാഭരണമെടുത്ത് പണയം വെച്ച് ധൂര്‍ത്തടിച്ച് ചെലവഴിച്ചത് മറച്ചുപിടിക്കാനാണ് സ്വര്‍ണം കളവുപോയതായി വീട്ടുകാരെ പ്രതി തെറ്റിദ്ധരിപ്പിച്ചതെന്ന് പോലീസ് .
https://www.facebook.com/Malayalivartha























