ഭക്ഷ്യവിഷ ബാധയെ തുടർന്ന് നഴ്സ് മരിച്ച സംഭവത്തിൽ പ്രതിഷേധ ജാഥയുമായി ഡി വൈ എഫ് ഐ ; ഹോട്ടൽ അടിച്ചു തകർത്തു

സംക്രാന്തിയിൽ ഭക്ഷ്യ വിഷ ബാധയെ തുടർന്ന് നേഴ്സ് മരിച്ച സംഭവത്തിൽ മലപ്പുറം കുഴിമന്തി കടയിലേക്ക് ഡി വൈ എഫ് ഐ കുമാരനല്ലൂർ മേഖല കമ്മറ്റി പ്രതിഷേധ ജാഥ നടത്തി. ഹോട്ടലിന്റെ മുന്നിലെ ചെടി ചട്ടികൾ തല്ലി തകർക്കുകയും, ബോർഡും, ഫ്ളക്സും നശിപ്പിക്കുകയും ചെയ്തു.പോലീസ് നോക്കി നിൽക്കെയാണ് ആക്രമണം ഉണ്ടായത്.
ഹോട്ടലിനെതിരെ പലതവണ പരാതി ഉയർന്നിട്ടും, കോട്ടയം നഗരസഭ കാര്യമായ നടപടിയെടുത്തിട്ടില്ല എന്നും ഡി വൈ എഫ് ഐ കുറ്റപ്പെടുത്തി.
29നാണ് കുഴിമന്തി കടയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് ആയ രശ്മി രാജ് ഭക്ഷണം സ്വിഗി വഴി ഓർഡർ ചെയ്തു വരുത്തിയത്. ഭക്ഷണം കഴിച്ചു ഒരു മണിക്കൂറിനുള്ളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ടോടെ രശ്മി മരിച്ചു.നിലവിൽ കട പൂട്ടിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























