Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

രാജ്യത്തിന്റെ മൂല്യങ്ങളെ വിദ്വേഷ പ്രസംഗങ്ങൾ ബാധിക്കുന്നു; ജനപ്രതിനിധികളുടെ പ്രസംഗം നിയന്ത്രിക്കാനാകില്ല; ഒരു മന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ നിലപാടായി കണക്കാക്കാനാവില്ല; അധിക നിയന്ത്രണങ്ങൾ ചുമത്താനാകില്ല; നിർണായകമായ വിധിയുമായി സുപ്രീംകോടതി

03 JANUARY 2023 11:52 AM IST
മലയാളി വാര്‍ത്ത

നിർണായകമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രീംകോടതി. ഇന്നും ഒരു പ്രത്യേക വിധിയുമായി ജസ്റ്റിസ് നാഗരത്ന രംഗത്ത് വന്നിരിക്കുകയാണ്. മന്ത്രിമാർ അടക്കം ജനപ്രതിനിധികളുടെ വിവാദ പ്രസംഗത്തിനാണ് സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിപ്പിക്കുന്നത് . ജനപ്രതിനിധികളുടെ പ്രസംഗത്തിൽ അധികം നിയന്ത്രണങ്ങൾ ചുമത്താനാകില്ലെന്നാണ് സുപ്രീംകോടതി വിധി.കോൺസ്റ്റിറ്റ്യൂഷനിലുള്ള നിയന്ത്രണങ്ങൾ മതിയാകും എന്ന് കോടതി നിരീക്ഷിച്ചു.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു ബി വി നഗരത്ന. രാജ്യത്തിന്റെ മൂല്യങ്ങളെ വിദ്വേഷ പ്രസംഗങ്ങൾ ബാധിക്കുന്നു. ജനപ്രതിനിധികളുടെ പ്രസംഗം നിയന്ത്രിക്കാൻ ആകില്ല. ഒരു മന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ നിലപാടായി കണക്കാക്കാനാവില്ല . അധിക നിയന്ത്രണങ്ങൾ ചുമത്താൻ ആകില്ല എന്ന നിലപാടിലാണ് സുപ്രീം കോടതി. നിലവിൽ കോൺസ്റ്റിറ്റ്യൂഷൻ ഉള്ള നിയന്ത്രണങ്ങൾ മതിയാകും എന്നും കോടതി വ്യക്തമാക്കി. എന്തായാലും ഈ വിഷയത്തിൽ നിർണായക വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

മന്ത്രിമാർ അടക്കം ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങൾ തടയാൻ മാർഗരേഖ ആവശ്യപ്പെട്ടുള്ള ഹർജികളിലായിരുന്നു സുപ്രിം കോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറഞ്ഞത് . പെമ്പിളെ ഒരുമൈ സമരത്തിനെതിരെ മുൻ മന്ത്രി എം എം മണി വിവാദ പ്രസംഗം നടത്തിയിരുന്നു. ഇതിന് എതിരായ ഹർജികളിലടക്കമാണ് കോടതി വിധി പറഞ്ഞത്.ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചായിരുന്നു വിധി പറഞ്ഞത്.

സുപ്രീംകോടതി ഭരണഘടന ബെഞ്ച് നേരത്തെ ഈ കേസിന്റെ വാദത്തിനിടെ വ്യക്തികളെ ഇകഴ്ത്തി കാണിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്ന അലിഖിത കീഴ്വഴക്കം ജഡ്ജിമാർ പാലിക്കാറുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ കീഴ്വഴക്കം, രാഷ്ട്രീയക്കാരും അധികാരസ്ഥാനം വഹിക്കുന്ന പൊതുപ്രവർത്തകരും പാലിക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കി .

അധിക മാർഗരേഖകൾ കൊണ്ടുവരേണ്ട ആവശ്യമില്ല എന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ.വെങ്കിട്ട രമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഉറച്ച് നിന്നത് . ജസ്റ്റിസ് അബ്ദുൾ നസീറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചിൽ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യം, ബി.വി. നാഗരത്ന എന്നിവരായിരുന്നു അംഗങ്ങൾ.

മൂന്നാറില്‍ കൈയേറ്റമൊഴിപ്പിക്കലിനെച്ചൊല്ലിയുള്ള വിവാദം നീറിപ്പുകയുന്നതിനിടെ കഴിഞ്ഞ ഏപ്രിലിലാണ് തൊഴിലാളിസ്ത്രീകളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമയ്‌ക്കെതിരെ മന്ത്രി എം.എം. മണി അശ്ലീലപരാമര്‍ശം നടത്തിയത്.മൂന്നാറിലെ പെമ്പിളൈ ഒരുമ കൂട്ടായ്മയെ അപമാനിക്കുകയായിരുന്നു മുൻ മന്ത്രി എം.എം. മണി. വിവാദമായ അടിമാലി ഇരുപതേക്കറിലെ പ്രസംഗത്തിലാണു മുൻ മന്ത്രി മണിയുടെ പരാമര്‍ശം. അശ്ലീലച്ചുവയുള്ള പരാമർശമാണു അദ്ദേഹം നടത്തിയത്. പെമ്പിളൈ ഒരുമയുടെ സമരകാലത്തു സമീപത്തെ കാട്ടില്‍ നടന്നതൊന്നും പറയുന്നില്ലെന്നാണു എം എം മണി പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (9 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (10 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (11 hours ago)

Malayali Vartha Recommends