കലോത്സവ വേദികള്‍ സാംസ്‌കാരിക വിനിമയത്തിനുള്ള വേദികള്‍ കൂടിയാണ്.... ഏകശിലാരൂപമാക്കാനുള്ള ശ്രമത്തിനെതിരേയുള്ള പ്രതിരോധമാണ് കലാപ്രവര്‍ത്തനമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

കലോത്സവ വേദികള്‍ സാംസ്‌കാരിക വിനിമയത്തിനുള്ള വേദികള്‍ കൂടിയാണ്.... ഏകശിലാരൂപമാക്കാനുള്ള ശ്രമത്തിനെതിരേയുള്ള പ്രതിരോധമാണ് കലാപ്രവര്‍ത്തനമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
ഇവിടെ മാറ്റുരയ്ക്കുന്ന പ്രതിഭകള്‍ക്ക് തുടര്‍ച്ച വേണം. അക്കാര്യത്തില്‍ ഗൗരവതരമായ ആലോചനകള്‍ നടത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
കലോത്സവത്തിന്റെ ജനകീയത കാഴ്ചക്കാരുടെ എണ്ണത്തില്‍ മാത്രമായി പരിമിതപ്പെടരുത്. കൂടുതല്‍ ജനകീയ പങ്കാളിത്തം അടിസ്ഥാനതലം മുതല്‍ ഉണ്ടാകേണ്ടതുണ്ട്. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരുടെ വാസനകള്‍ വളര്‍ത്താന്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. അതിനെന്ത് ചെയ്യാനാവും എന്ന് പരിശോധിക്കും.
കാലത്തിനനുസരിച്ച് കലോത്സവ മാനുവല്‍ പരിഷ്‌കരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha