Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

നവേത്ഥാനത്തിനും പുരോഗമനത്തിനും കുടപിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന സിപിഎം പ്രവര്‍ത്തരാണ് സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്കിയതെന്നോര്‍ക്കുമ്പോള്‍ അവരുടെ നവേത്ഥാനം ഒരു വിഭാഗത്തെ നശിപ്പിക്കലാണെന്ന് തോന്നും. മാളികപ്പുറം സിനിമ ശബരിമലയുടെ കഥ പറയുന്നുവെന്ന തെറ്റായ ധാരണയിലാണ് സഖാക്കള്‍ വിധ്വംസകരായി രംഗത്തെത്തിയത്.

03 JANUARY 2023 12:40 PM IST
മലയാളി വാര്‍ത്ത




ഒരു സമിനിമയ്‌ക്കെതിരെ പ്രതിഷേധിക്കുന്നതും അക്രമം നടത്തുന്നതും ആദ്യസംഭവമല്ല. എന്നാ്ല്‍ ഒരു സിനിമ നല്ലതാണെന്ന് പറഞ്ഞാല്‍ അതിനെതിരെ സൈബര്‍ ആക്രമണവും കൈകരുത്തും കാട്ടുന്നത് പുതുമയേറിയ സംഭവമാണ്. അതും കേരളത്തിലെ പ്രബുദ്ധന്‍മാരുടെ ഇടയിലെന്നറിയുമ്പോഴാണ് അതിന്റെ ആഴം വ്യക്തമാകുന്നത്. 2022 ന്റെ അവസാനത്തെ ചിത്രമായ മാളികപ്പുറത്തെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ യുവാവിനെ പഞ്ഞിക്കിട്ട സിപിഎം ചിന്തയുടെ പുഴുക്കുത്താണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്.

നവേത്ഥാനത്തിനും പുരോഗമനത്തിനും കുടപിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന സിപിഎം പ്രവര്‍ത്തരാണ് സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്കിയതെന്നോര്‍ക്കുമ്പോള്‍ അവരുടെ നവേത്ഥാനം ഒരു വിഭാഗത്തെ നശിപ്പിക്കലാണെന്ന് തോന്നും. മാളികപ്പുറം സിനിമ ശബരിമലയുടെ കഥ പറയുന്നുവെന്ന തെറ്റായ ധാരണയിലാണ് സഖാക്കള്‍ വിധ്വംസകരായി രംഗത്തെത്തിയത്.

സിനിമയാണ് നല്ല ഒന്നാന്തരം സിനിമയാണ് മാളികപ്പുറം എന്ന എഫ് ബി പോസ്റ്റിട്ടതിന് പിന്നാലെ സിപിഐ നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി.പ്രഗിഷേഷിനെതിരെയാണ്  കടുത്ത സൈബര്‍ ആക്രമണം നടന്നത്.. യുവകലാസമിതി പൊന്നാനി മണ്ഡലം സെക്രട്ടറി കൂടിയാണ് പ്രഗിലേഷ്. വെള്ളിയാഴ്ചയാണ് പ്രഗിലേഷ് സിനിമ കണ്ടതിന് ശേഷം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഇതിനെ വിമര്‍ശിച്ച് സിപിഎമ്മുകാരനായ ഭഗവാന്‍ രാജന്‍ എന്നയാള്‍ മറുകുറിപ്പിട്ടു. തുടര്‍ന്ന് സിപിഎം അനുഭാവികളും സിപിഐ അനുഭാവികളും സമൂഹമാദ്ധ്യമത്തിലൂടെ വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തു.

വാദപ്രതിവാദങ്ങള്‍ക്കിടയില്‍ പ്രഗേഷിന്റെ വീട്ടുകാരേയും സിപിഎം സൈബര്‍ പോരാളികള്‍ വെറുതെ വിട്ടില്ല. സൈബര്‍ ആക്രണം മെല്ലേ സിപിഎം, സിപി ഐ തര്‍ക്കമായി മാറി. ഇതിനിടയില്‍ ചിലര്‍ പ്രഗേഷിനെ കത്തിക്കുമെന്നും പ്രതികരിച്ചു. ശബരിമലയെ ഉദ്ദേശിച്ചാണ് മാളികപ്പുറം സിനിമയെന്നും അതു കൊണ്ട് അത് ബഹിഷ്‌കരിക്കണമെന്നും സിപിഎം മണ്ടശിരോമണി സൈദ്ധാന്തികര്‍ നേരത്തെ ചട്ടം കെട്ടിയിരുന്നു. മാളികപ്പുറം എന്ന പേര് തന്നെ അവര്‍ക്കത്ര രസിച്ചിട്ടില്ല. സിനിമ കണ്ടവര്‍ക്കറിയാം എന്താണ് സിനിമയുടെ കഥയും ക്ലൈമാക്‌സും എന്ന്.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ പ്രഗിഷേഷിന്റെ എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആന്റ് സൗണ്ട് എന്ന സ്ഥാപനത്തിന് നേരെ ആക്രമണം നടത്തി. ലൈറ്റുകള്‍ സൂക്ഷിച്ചിരുന്ന പെട്ടികള്‍, ക്ഷേത്ര ഉത്സവങ്ങള്‍ക്കായി തയ്യാറാക്കിയ സ്വാഗത ബോര്‍ഡുകള്‍ തുടങ്ങിയവ രാത്രിയില്‍ തീ വച്ച് നശിപ്പിക്കുകയായിരുന്നു.

ഉപജീവന മാര്‍ഗ്ഗം തകര്‍ത്തവരോട് പ്രഗേഷ് പ്രതികരിച്ചതിങ്ങനെയാണ്.
ഫേസ്ബുക്കില്‍ ചര്‍ച്ചകളും അഭിപ്രായങ്ങളും പങ്കുവയ്ക്കല്‍ പതിവാണെന്നും, എന്നാല്‍ ഇത് ഇങ്ങനെ ആകുമെന്ന് കരുതിയില്ലെന്നും പ്രഗിലേഷ് വ്യക്തമാക്കി. കട കത്തിക്കുമെന്ന് ഒരു പോലീസുകാരന്‍ ഭീഷണിപ്പെടുത്തി. ഇന്ന് തന്നെ കണക്കു തീര്‍ക്കുമെന്ന് മറ്റൊരു സൈബര്‍ പോരാളി. നാടിന് ശാപമാണെന്നും പിഴുതുകളയുമെന്നും നിരീശ്വര സംഘത്തിലെ ഒരാള്‍. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും പിന്‍ബലത്തിലാകാം ചെയ്തതെങ്കിലും തെളിവോടെ ഡിജിപിക്ക് പരാതി നല്‍കുമെന്നും പ്രഗിലേഷ് പറയുന്നു.

മാളികപ്പുറം സിനിമയെ കുറിച്ചുള്ള പോസ്റ്റ് ഇടുന്നതിന് മുന്‍പ് പ്രഗേഷിട്ട മറ്റൊരു പോസ്റ്റാണ് സിപിഎം അണികളെയും യുക്തിവാദികളേയും പ്രകോപിപ്പിച്ചതെന്ന് കാണക്കാക്കുന്നു. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു.

ചില യുക്തിവാദികള്‍ അങ്ങനാണ് .....
എങ്ങനെ ?
:വല്യ യുക്തിവാദം പറയുമ്പഴും അരയില്‍ രണ്ട് തകിട് കാണും. നീന്തല്‍ അറിയില്ലേലും തകിടിന്റെ വലിപ്പം കൊണ്ട് വെള്ളത്തില്‍ യുക്തിവാദി പൊങ്ങി കിടക്കും.
: മക്കള്‍ക്കും മരുമക്കള്‍ക്കും പേരക്കുട്ടികള്‍ക്കും എല്ലാ ക്ഷേത്രത്തിലും പോകാം , വഴിപാട് കഴിക്കാം. അതവരുടെ വിശ്വാസം അതാണ് ന്യായം.
: വീട്ടിലെ എല്ലാവരും നെയ്‌തേങ്ങ നിറക്കണം. എന്നാലും മകര ജ്യോതി ക്രിത്രിമാണ്.
: വീട്ടില്‍ നിന്ന് കരിങ്കാളി വരെ കൊണ്ടോവും വഴിപാടായി. തനിക്ക് പങ്കില്ല. താന്‍ മാറിയിരിക്കും.
: മരുമക്കള്‍ടെ വീട്ടിലെ കുടുംബ ക്ഷേത്രത്തിലെ വിശേഷല്‍ ദിവസങ്ങള്‍ക്ക് രാവിലെയും രാത്രിയും തന്റെ സാന്നിധ്യം നിര്‍ബദ്ധം.
: തൊട്ട് അടുത്ത ക്ഷേത്രാണേല്‍ ഭരണ സമിതിയില്‍ ഒരു എക്‌സിക്യുട്ടിവ് അംഗം. വിമര്‍ശിക്കാനാണ്. തൊഴാനല്ല.
: പൂരം നന്നായി നടത്താന്‍ ഞാനും കമ്മറ്റി അംഗാണ്. അല്ലാതെ വിശ്വാസം കൊണ്ടല്ല.
: യുക്തിക്കും വേണ്ടേ മര്യാദ.
മക്കള് ഗള്‍ഫില്‍ പോയാല്‍ പിന്നെ ബല്യ യുക്തി.
അവര്‍ക്ക് നല്ലത് വരുത്താന്‍ മന്ത്രവും തന്ത്രവുമായി വിട്ടുകാര് .....
എന്നിട്ട് ഓരോ ന്യായികരണങള് .
ദൈവഭയം സത്യമാണ്. അത് സന്‍മാര്‍ഗ്ഗവും.
അന്തസുള്ള യുക്തിവാദികളോട് ബഹുമാനവും.
നാല് കാല് തികച്ചില്ലാത്ത ബഞ്ചിലിരുന്ന് പത്ത് പൈസയുടെ കാജാ ബീഡിയുടെ പിന്‍ബലത്തില്‍ യുക്തി പുകക്കുന്നവരോട് പുച്ഛം.

ഈ പോസ്റ്റില്‍ എന്താണ് തെറ്റെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് പ്രഗിലേഷിന്റെ ഉപജീവനം തല്ലി തകര്‍ത്തതെന്നാവും മറുപടി.
ശബരിമലയിലെത്തുന്ന അയ്യപ്പന്മാരില്‍ നിന്നും പതിനെട്ട് കിലോമീറ്ററിന് നൂറു രൂപ ബസ് ചാര്‍ജ്ജ് ഈടാക്കാം, അവന്‍ വാങ്ങുന്ന സാധനങ്ങളുടെ നികുതി പിരിക്കാം. തുടങ്ങി ശബരിമലയുടെ കാണിക്കവരെ അടിച്ചു മാറ്റി മടിയില്‍ തിരുകാം. എന്നാലോ അയ്യപ്പനോടും ശബരിമലയോടും സിപിഎം കാണിക്കുന്ന ഈ അയിത്തം തിരിച്ചറിയേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (9 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (10 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (11 hours ago)

Malayali Vartha Recommends