Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സജി ചെറിയാൻ രാജിവയ്ക്കാൻ ഉണ്ടായ സാഹചര്യത്തിൽ നിന്നും നിലവിൽ എന്ത് മാറ്റം വന്നു; രാജ്ഭവന്റെ നീക്കങ്ങൾ ഒന്നൊന്നായി ഉറ്റുനോക്കി സർക്കാർ, സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനം ഗോവിന്ദാ...

03 JANUARY 2023 01:27 PM IST
മലയാളി വാര്‍ത്ത

കേരള രാഷ്ട്രീയത്തിൽ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. രാജ്ഭവന്റെ നീക്കങ്ങൾ ഒന്നൊന്നായി ഉറ്റുനോക്കുകയാണ് സർക്കാർ. സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗവർണർ തന്റെ അസംതൃപ്തി പരസ്യമായി രേഖപ്പെടുത്തുകയുണ്ടായി. ഈയൊരു സാഹചര്യത്തിലാണ് സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനം നീളുമെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. ഈ കാര്യത്തിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഗവർണറുടെ നീക്കം. നിയമോപദേശം പരിശോധിച്ച ശേഷമാകും സർക്കാരിന് മറുപടി നൽകുക.

സജി ചെറിയാൻ രാജിവയ്ക്കാൻ ഉണ്ടായ സാഹചര്യത്തിൽ നിന്നും നിലവിൽ എന്ത് മാറ്റമാണ് വന്നതെന്നും ഗവർണർ ആരായുകയുണ്ടായി. ഇതുതന്നെയാണ് ഏറ്റവും പ്രധാനമായി രാജ്ഭവൻ ഉന്നയിക്കുക. ഇതേ രീതിയിൽ തന്നെയാണ് ഗവർണർക്ക് നിയമോപദേശവും ലഭിച്ചത്. സജി ചെറിയാൻ തിരിച്ച് മന്ത്രിസഭയിൽ എത്തുന്നതുമായി ബന്ധപ്പെട്ടുളള കാര്യങ്ങളിൽ ഗവർണർക്ക് കൂടുതൽ അധികാരമുണ്ട്. മുഖ്യമന്ത്രിയോടും വ്യക്തത തേടാൻ സാധ്യതയുണ്ട്.

നാളെ ഉച്ച കഴിഞ്ഞിട്ടാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്കായി സംസ്ഥാന സർക്കാർ സമയം തേടിയിരുന്നത്. രാജ്ഭവനോട് ഇക്കാര്യങ്ങൾ നേരത്തെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗവർണറുമായി കൂടിയാലോചിക്കാതെയാണ് ഇക്കാര്യത്തിൽ ഒരു സാമ്യം കൂടി ആവശ്യപ്പെട്ടതെന്ന് അമർഷം കൂടി ഉരുവായിരിക്കുകയാണ്. എന്തായാലും ഇക്കാര്യത്തിൽ നിയമം അനുസരിച്ച് മാത്രമായിരിക്കും തീരുമാനം കൈകൊള്ളുക. സർക്കാരുമായി പോര് തുടരുന്ന സാഹചര്യത്തിൽ കടുത്ത തീരുമാനമാകും ഗവർണർ കൈക്കൊള്ളുക. അങ്ങനെയെങ്കിൽ സർക്കാരിന്റെ നീക്കം എന്താകും എന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.

മുഖ്യമന്ത്രി ഒരാളുടെ പേര് നിർദ്ദേശിച്ചാൽ അയ്യാളെ മന്ത്രിസഭയിലേക്ക് അല്ലെങ്കിൽ മന്ത്രിയായി തന്നെ അംഗീകരിക്കുക എന്നതാണ് ഇതുവരെ ഗവർണർമാർ ചെയ്തിരുന്നത്. എന്നുമാത്രമല്ല, ഇത് ഭരണഘടന അംഗീകരിക്കുന്നുമുണ്ട്. ആയതിനാൽ തന്നെ സത്യപ്രതിജ്ഞയ്ക്ക് അവസരം ഒരുക്കുക എന്നത് ഭരണഘടന ഉത്തരവാദിത്തം ആണെന്നും അങ്ങനെയെങ്കിൽ സർക്കാരിന്റെ നീക്കങ്ങൾ നിർണായകമാകും. ഗവര്ണര്ക്കെതിരെ കൂടുതൽ കടുത്ത നടപടികൾ എടുക്കേണ്ടിവരുമെന്ന സൂചനകള് വരുന്നുണ്ട്.

സജി ചെറിയാന്റെ സത്യപ്രതിജ്ഞ നീളാൻ സാധ്യത. സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശയിൽ ആവശ്യത്തിന് സമയമെടുത്ത് ആലോചിച്ച് തീരുമാനമെടുത്താൽ മതിയെന്ന് ഗവർണർക്ക് നിയമോപദേശം. സർക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും ഇക്കാര്യത്തിൽ സ്വയം ബോധ്യപ്പെടുംവരെ സമയമെടുക്കാം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് കരുതി അതിവേഗം തീരുമാനമെടുക്കേണ്ട കാര്യമില്ല. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ കോടതി കുറ്റാരോപിതന് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നും നിയമോപദേശം. ഏതായാലും ഇന്നത്തെ ഗവർണറുടെ തീരുമാനം വന്നതിന് പിന്നാലെയാകും സർക്കാരിന്റെ തുടർനീക്കങ്ങൾ ഉണ്ടാകുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (9 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (10 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (11 hours ago)

Malayali Vartha Recommends