മലപ്പുറത്ത് ചായയില്‍ മധുരം കുറഞ്ഞതിനെ ചൊല്ലി വാക്ക് തർക്കം : ഹോട്ടലുടമയ്ക്ക് കുത്തേറ്റു

മലപ്പുറത്ത് വാക്ക് തർക്കത്തിനിടെ ഹോട്ടലുടമയ്ക്ക് കുത്തേറ്റു. മലപ്പുറം താനുരിലാണ് സംഭവം. ചായയിലെ മധുരത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് താനൂര്‍ ടൗണില്‍ ഹോട്ടല്‍ നടത്തുന്ന മനാഫിനെ പ്രതി കുത്തിയത്. തുടർന്ന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം സംഭവത്തിൽ, കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചായ കുടിക്കാന്‍ എത്തിയ ആള് മധുരം കുറഞ്ഞെന്നാരോപിച്ച് മനാഫുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.
എന്നാൽ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോൾ ഇയാള്‍ ഹോട്ടലുടമയെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഹോട്ടലുടമയെ ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. മനാഫ് ഇപ്പോൾ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























