അനധികൃത വിദേശ മദ്യം: പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി മദ്യവില്‍പ്പന നടത്തിയ പ്രതിയെ പിടികൂടി

മലപ്പുറത്ത് അനധികൃത വിദേശ മദ്യവുമായി എത്തിയ പ്രതികളെ പിടികൂടി. 8.5 ലിറ്റര്‍ വിദേശ മദ്യവുമായാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശിയായ ചോലക്കല്‍ അനീസുര്‍ റഹ്മാന്‍ (38) ആണ് പിടിയിലായത്.
നേരത്തെ തിരൂര്‍ക്കാട്, വലമ്പൂര്‍, രാമപുരം ഭാഗങ്ങളില്‍ അനധികൃത മദ്യവില്‍പ്പന നടക്കുന്നത് സംബന്ധിച്ച് പൊലീസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. പിന്നാലെ പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി പ്രദേശത്ത് അനധികൃത മദ്യവില്‍പ്പന നടക്കാന്‍ സാധ്യതയുണ്ടെന്നും രഹസ്യ വിവരവും പോലീസിന് ലഭിച്ചു.
ഇതേതുടർന്ന് പൊലീസ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് പ്രതിയെ ഓരോടംപാലത്ത് വെച്ച് മങ്കട എസ് ഐ സി കെ നൗഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മാത്രമല്ല ഇതിനൊപ്പം മദ്യം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തിൽ അന്വേഷണ സംഘത്തില്‍ എസ് ഐമാരായ അലവിക്കുട്ടി, സതീഷ്, എ എസ് ഐമാരായ അബ്ദുല്‍ സലീം, മുരളികൃഷ്ണദാസ്, എസ് സി പി ഒമാരായ മുഹമ്മദ് ഫൈസല്‍, പ്രീതി, പൊലീസുകാരായ ബാലകൃഷ്ണന്‍, രജീഷ്, ഫവാസ്, റീന, അജിത, ഹോം ഗാര്‍ഡ് ഉണ്ണിക്കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























