Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

'മരണം സംഭവിക്കുമ്പോൾ കുറച്ച് ദിവസത്തേയ്ക്ക് മാത്രം നമ്മൾ നല്ല നടപ്പുകാരാകും. ഷവർമ്മയെയും അൽഫാമിനെയും തള്ളിപ്പറയും. ഭക്ഷ്യസുരക്ഷയെ കുറിച്ചും നിയമങ്ങളെ കുറിച്ചും ചർച്ച ചെയ്യും. രണ്ടീസത്തേയ്ക്ക് നിരോധനങ്ങൾ ഉണ്ടാവും. പിന്നീട് പതിവുപോലെ നിയന്ത്രണങ്ങളിൽ നിന്നും ഷവർമ്മയെയും മയോനൈസിനെയും അൽഫാമിനെയും ഒക്കെ അഗ്നിശുദ്ധി വരുത്തി മുക്കുമുട്ടെ ശാപ്പിടും...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

03 JANUARY 2023 02:28 PM IST
മലയാളി വാര്‍ത്ത

കോട്ടയം സംക്രാന്തിയില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് നേഴ്‌സ് മരണപ്പെട്ട സംഭവം വ്യാപക പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്. ഇതേതുടർന്ന് മലപ്പുറം കുഴിമന്തി ഹോട്ടലിലേക്ക് ഡി.വൈ.എഫ്.ഐ. പ്രകടനം നടത്തി. പ്രതിഷേധവുമായി എത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കട തല്ലിതകര്‍ക്കുകയായിരുന്നു. ചെടിച്ചട്ടികളും ബോര്‍ഡുകളടക്കം തല്ലിതകര്‍ത്തു. ഇപ്പോഴിതാ ഭഷ്യവിഷബാധ കേരളത്തിൽ ഏറി വരുന്നതുമായി ബന്ധപ്പെട്ട് അഞ്ജു പാർവതി പ്രഭീഷ് പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഗൗരവതരമായ ഒരു വിഷയത്തെ "കുഴി" ഇട്ട് മൂടുന്ന തിരക്കിലാണ് പ്രബുദ്ധ കേരളം. അത് മറ്റൊന്നുമല്ല അറബിക് ഭക്ഷണത്തിൽ ഭക്ഷ്യവിഷ ബാധയുണ്ടായി ആളുകൾ മരണപ്പെടുന്ന സ്ഥിതി വിശേഷമുള്ളപ്പോഴും അത്തരം ഭക്ഷണശാലകൾക്ക് തടയിടാതെ ജനങ്ങൾക്ക് കുഴി വെട്ടുന്ന നയം എടുക്കുകയാണ് ഭരണകൂടം. 2022 മെയ് മാസത്തിൽ കാസർകോട് ഐഡിയൽ കൂൾ ബാറിൽ നിന്നും ഷവർമ്മ കഴിച്ചു മരണപ്പെട്ട ദേവനന്ദ എന്ന കൊച്ചു പെൺകുട്ടി ഇന്നും നോവുണർത്തുന്ന ഓർമ്മയാണ്. ഇപ്പോഴിതാ കോട്ടയത്ത് അൽ ഫാം ചിക്കനിലൂടെ ഭക്ഷൃ വിഷബാധയേറ്റ് 33 വയസ്സുള്ള നഴ്സിങ് ഓഫീസർ മരണപ്പെട്ടിരിക്കുന്നു.

അറബിക് ഭക്ഷണ സംസ്കാരം കേരളീയരെ വലിയ രീതിയിൽ സ്വാധീനിച്ചു തുടങ്ങിയപ്പോൾ ഭക്ഷ്യവിഷ ബാധകൾ പുതുമയല്ലാത്ത വാർത്തയായി. ഒരു കാലത്ത് തട്ടു കടകളും തട്ടു ദോശ സംസ്കാരവും നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു. രാത്രി ജോലി കഴിഞ്ഞു വരുന്നവർക്ക് ആശ്വാസമായിരുന്നു ഈ നാടൻ തട്ടുകടകൾ. പല പാവപ്പെട്ട കുടുംബങ്ങളുടെയും ഉപജീവനമാർഗ്ഗമായിരുന്നു തട്ടുകടകൾ. നാളിതു വരെ തട്ടു ദോശ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റുവെന്ന വാർത്ത കേട്ടിട്ടേയില്ല. പിന്നീട് ഷവർമ്മ ഷോപ്പുകളും കുഴി മന്തി - ഗ്രിൽഡ് ചിക്കൻ സംസ്കാരം തലയ്ക്ക് പിടിച്ചപ്പോൾ തട്ടുദോശയെ മറന്നു അറബിക് ഫുഡിൻ്റെ പിന്നാലെയായി യുവത്വങ്ങൾ. അറബിക് ഫുഡ് മോശമല്ല; അറേബ്യൻ രാജ്യങ്ങളിൽ തനത് രുചിയോടെ വിളമ്പുന്ന ഇത്തരം ഭക്ഷണങ്ങൾ ശരീരത്തിന് ഹാനികരമല്ല. അതീവ രുചികരമായ ഒന്നു തന്നെയാണ് ഇവയെല്ലാം എന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യവും. എന്നാൽ അത് കേരളത്തിലെത്തുമ്പോൾ കാലാവസ്ഥയ്ക്കൊപ്പം പാകം ചെയ്യുന്ന രീതിയും മാറുന്നു.

അതോടെ അവ ഹാനികരമാകുന്നു. അറബിക് ഫുഡ് വില്ലനായി അടുത്ത കാലത്ത് മരണപ്പെട്ട രണ്ടു പേരാണ് ദേവനന്ദയും രശ്മി രാജുമെങ്കിൽ തലസ്ഥാന നഗരിയിൽ പത്തുകൊല്ലം മുമ്പേ ഷവർമ്മ വില്ലനായി മരണപ്പെട്ട ഒരു പയ്യനുണ്ട്. 2012 ജൂലൈ 13ന് ആണ് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായി 21കാരനായ സച്ചിൻ മാത്യു മരിച്ചത്. ഹോട്ടൽ മാനേജ്മെന്റ് ബിരുദം പൂർത്തിയാക്കിയ സച്ചിൻ ബെംഗളൂരുവിൽ ഉപരി പഠനത്തിനു ഫീസ് അടയ്ക്കാനും മറ്റുമാണ് തിരുവനന്തപുരത്തു നിന്നു ജൂലൈ10നു രാത്രി യാത്ര തിരിച്ചത്. തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നു വാങ്ങിയ ഷവർമ യാത്രയ്ക്കിടെ കഴിച്ചതിനെ തുടർന്നു കടുത്ത വയറുവേദന അനുഭവപ്പെട്ടു. ബെംഗളൂരുവിലെ മുറിയിലെത്തിയതോടെ അവശനായി മരണം സംഭവിക്കുകയായിരുന്നു. എന്നിട്ടെന്തായി? ആ ഹോട്ടലിനും ഉടമയ്ക്കും എന്ത് സംഭവിച്ചു? ഒന്നുമില്ല! വഴുതക്കാട്ടെ ഹോട്ടൽ പൂട്ടിയിട്ട് വെള്ളയമ്പലത്ത് പൂർവ്വാധികം ശക്തിയോടെ ഹലാൽ ബോർഡും തൂക്കി അവർ അറബിക് ഭക്ഷണം വിളമ്പുന്നു!!

തലസ്ഥാന നഗരിയിൽ നിന്നും കുറഞ്ഞ വർഷങ്ങൾക്കപ്പുറം സമാനമായ സംഭവം കാസർകോട്ട് റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും ഇപ്പോഴിതാ അൽ ഫാം കഴിച്ച മരണം കോട്ടയത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും അറബിക് ഭക്ഷണശാലകൾക്കും അതിനു തഴച്ചു വളരാൻ ഒത്താശ ചെയ്യുന്നവർക്കും മാറ്റം ഒന്നുമില്ല. കേരളത്തിലെ വൈകുന്നേരങ്ങൾക്ക് ഇപ്പോൾ ഒരേ മണമാണ്. മാംസം വെന്തു കരിയുന്ന മണം. ആ മണമില്ലെങ്കിൽ പിന്നെന്ത് ലൈഫ് എന്ന മട്ടിലേയ്ക്ക് നമ്മൾ മാറിയപ്പോൾ പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള പാതയോരങ്ങൾക്ക് അറബിക് ഫുഡ് സ്ട്രീറ്റ് എന്ന പുതുനാമം കൈവന്നു.

നമ്മുടെ കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിൽ പോലും ‘അറേബ്യൻ ഫുഡ്’ എന്ന ഓമനപ്പേരിൽ ചുട്ട കോഴിയും കുബ്ബൂസ്സും ദംബിരിയാണിയും കുഴിമന്തിയും മാത്രമായി ഭക്ഷ്യവിഭവങ്ങൾ. നമ്മുടെ സ്വന്തമായ ഭക്ഷണ സംസ്‌കാരത്തെ അട്ടിമറിച്ച് അറേബ്യൻ ഭക്ഷണ സംസ്‌കാരം രാജാവായി. ഇഡലിയും ദോശയും ഇടിയപ്പവും പാലപ്പവുമൊക്കെ എന്തിന് കേരളത്തിലെ തനത് മുസ്ലീം സംസ്‌കാരം പേറുന്ന പത്തിരി പോലും നമ്മുടെ ഭക്ഷണശീലത്തിൽനിന്ന് പതിയെ അപ്രത്യക്ഷമാകുന്നു. ചില്ലലമാരകളിൽ നമ്മെ നോക്കി ചിരിച്ചിരുന്ന നെയ്യപ്പവും പഴംപൊരിയും ഉള്ളി വടയും ഒക്കെ ഷവർമ്മയ്ക്ക് മുന്നിലും ഗ്രിൽഡ് കോഴിക്ക് മുന്നിലും മുട്ടുമടക്കി അകാല ചരമം പ്രാപിച്ചു. ഇന്നലെ ഒരു സച്ചിൻ മാത്യു റോയ് !

പിന്നീട് ഒരു ദേവനന്ദ! ഇപ്പോഴിതാ ഒരു രശ്മി രാജ്.! നാളെ നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ ആരെങ്കിലും ആയേക്കാം. മരണം സംഭവിക്കുമ്പോൾ കുറച്ച് ദിവസത്തേയ്ക്ക് മാത്രം നമ്മൾ നല്ല നടപ്പുകാരാകും. ഷവർമ്മയെയും അൽഫാമിനെയും തള്ളിപ്പറയും. ഭക്ഷ്യസുരക്ഷയെ കുറിച്ചും നിയമങ്ങളെ കുറിച്ചും ചർച്ച ചെയ്യും. രണ്ടീസത്തേയ്ക്ക് നിരോധനങ്ങൾ ഉണ്ടാവും. പിന്നീട് പതിവുപോലെ നിയന്ത്രണങ്ങളിൽ നിന്നും ഷവർമ്മയെയും മയോനൈസിനെയും അൽഫാമിനെയും ഒക്കെ അഗ്നിശുദ്ധി വരുത്തി മുക്കുമുട്ടെ ശാപ്പിടും! നിരോധനം ഏർപ്പെടുത്തിയ ഭക്ഷൃശാലകൾ പൂർവ്വാധികം ശക്തിയോടെ നിയോൺ വെളിച്ചത്തിൽ അണിഞ്ഞൊരുങ്ങി നിരത്തിൽ തിളങ്ങി നില്ക്കും! എങ്ങും ചർച്ചയുമില്ല; സംവാദവുമില്ല ! ഭക്ഷ്യസുരക്ഷാ പാളിച്ചകളിൽ കുടുങ്ങി, കൈക്കൂലിയിൽ ഒതുങ്ങുന്ന അന്വേഷണങ്ങൾക്കൊടുവിൽ ആരുടെയൊക്കെയോ ജീവനെടുക്കാൻ ഷവർമ്മയും കുഴിമന്തിയും അൽഫാമും ഒക്കെ വെന്ത് റെഡിയാവുന്നു. !!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (9 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (10 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (11 hours ago)

Malayali Vartha Recommends