Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പൃഥിരാജിനെ വലിച്ചു കീറാനെത്തി വളഞ്ഞിട്ട് തല്ലി : മാളികപ്പുറം, ഗുരുവായൂരമ്പല നടയില്‍ ചാട്ടവാറടി കിട്ടേണ്ടതാര്‍ക്ക്

03 JANUARY 2023 02:59 PM IST
മലയാളി വാര്‍ത്ത

ഉണ്ണിമുകുന്ദന്റെ മാളികപ്പുറം സിനിമ നല്ലതാണെന്ന് എഫ്ബിയില്‍ പോസ്റ്റിട്ട യുവാവിന്റെ കട അടിച്ചു തകര്‍ത്തത് സിപിഎം പ്രവര്‍ത്തകരെങ്കില്‍ ഇറങ്ങാനിരിക്കുന്ന പൃഥിരാജിന്റെ ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയ്‌ക്കെതിരെ പ്രതിഷേധ കൊടി ഉയര്‍ത്തിയിരിക്കുന്നത് മുന്‍ വിശ്വഹിന്ദു പരിഷത്ത് നേതാവാണ്. സ്വഭാവികമായും ഒരു ചോദ്യമുയരുന്നുണ്ട്. ഇവന്മാര്‍ക്കൊക്കെ എന്തിന്റെ കുരുവാണെന്ന്.

ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ വാരിയം കുന്നന്റെ കാര്യം രാജുമോന്‍ ഓര്‍ത്താല്‍ മതിയെന്നാണ് മുന്‍ വിഎച്ച് പി നേതാവായ പ്രതീഷ് വിശ്വനാഥ് പറഞ്ഞത്. ഇത് വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണിയായി പ്രചരിച്ചിരുന്നു.

ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ വിജിതമ്പി,ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍ എന്നിവര്‍ അറിയിച്ചു. പൃഥിരാജിനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട വ്യക്തിയുമായി വിശ്വഹിന്ദു പരിഷത്തിന് ബന്ധമില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി.എച്ച്.പിയില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് പോസ്റ്റിട്ടത്. ഒരു സിനിമ ജനിക്കുന്നതിന് മുമ്പ് അതിന്റെ ജാതകം എഴുതാന്‍ അത്ര ബുദ്ധിയില്ലാത്തവരല്ല വിശ്വഹിന്ദു പരിഷത്തിലുള്ളത്. എന്തു സിനിമയാണെങ്കിലും അത് റിലീസ് ചെയ്യട്ടെയെന്നാണ് തങ്ങളുടെ നിലപാട്.

സിനിമ വന്നതിനു ശേഷം അതില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ആ സമയത്ത് സംഘടനയുടെ പ്രതികരണം ഉണ്ടാകും അതല്ലാതെ നിലവിലെ വിവാദവുമായി വിശ്വഹിന്ദു പരിഷത്തിന് യാതൊരു വിധ ബന്ധവുമില്ലെന്നും അനാവശ്യമായി വിശ്വ ഹിന്ദു പരിഷത്തിനെ ഇതിലേക്ക് വലിച്ചിഴച്ചത് പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.

പ്രതീഷ് വിശ്വനാഥന്റെ ഭീഷണി പോസ്റ്റ് ഇങ്ങനെയായിരുന്നു.
മലയാള സിനിമാക്കാര്‍ക്ക് ദിശ ബോധം ഉണ്ടാക്കാന്‍ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി . ജയ് ശ്രീകൃഷ്ണ.

പൃഥ്വിരാജ് സുകുമാരന്‍ എന്ന നടനെ പലരും പരിഹസിച്ചിരുന്ന, തഴഞ്ഞിരുന്ന സമയത്ത് അയാള്‍ക്ക് വലിയ പിന്തുണ നല്‍കുകയും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കാര്യമായ ബൂസ്റ്റിങ് നടത്തുകയും ചെയ്തിരുന്ന ഒരു വലിയ വിഭാഗമുണ്ടായിരുന്നു. അവരിന്ന് അയാള്‍ക്ക് എതിരാണ്. പകരം കുറച്ച് സുഡാപ്പികളുടെ പിന്തുണ അയാള്‍ക്ക് ലഭിക്കുന്നുണ്ട് എന്നത് സത്യം. പക്ഷേ അവിടെ അയാള്‍ രണ്ടാംകിടക്കാരനാണ് എന്നത് അയാള്‍ക്ക് മനസ്സിലാകുംബോഴേക്കും ഏറെ വൈകിയിട്ടുണ്ടാകും.

ഇന്ത്യന്‍ പൗരന്മാരെ ഒരു തരത്തിലും ബാധിക്കില്ല എന്നുറപ്പുള്ള സി.എ.എ യ്ക്കെതിരെ ആരുടെയോ നാവായി നുണ പ്രചരിപ്പിച്ചു കൊണ്ടാണയാള്‍ ആ സര്‍ക്കിളിലേക്ക് കാലെടുത്ത് വച്ചത്. പിന്നാലെ വാര്യന്‍കുന്നന്റെ പ്രഖ്യാപനം വന്നു. ശേഷം ലക്ഷദ്വീപ് വിഷയം. എല്ലാം പോരാഞ്ഞ് നോട്ട് നിരോധനം തുടങ്ങി സര്‍വതിനെയും തന്റെ സിനിമകളിലൂടെ അപഹസിച്ചിരുന്നു.

പൃഥ്വിരാജിന് തോന്നുന്നുണ്ടാകും താങ്കള്‍ക്കെതിരെ ചിലര്‍ പ്രചരണം നടത്തുന്നു, താങ്കളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍ കൈ വയ്ക്കുന്നു എന്നൊക്കെ. സുഹൃത്തേ മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ നോക്കുക. ഒരു സീരീസായി താങ്കള്‍ ചെയ്ത കാര്യങ്ങളാണത്. പ്രത്യക്ഷത്തില്‍ തന്നെ ഒരു വിഭാഗത്തിനെതിരെ സെലക്ടീവായി നുണ പ്രചരിപ്പിക്കുക. സ്വാഭാവികമായും ഈ ഭാഗത്ത് നിന്നും റിയാക്ഷനുണ്ടാകും.

ഇനി ഇത് താങ്കള്‍ അറിയാതെ ഇത്തരം സംഭവങ്ങളില്‍ പെട്ടു പോകുന്നതാണെങ്കിലോ, അല്ലെങ്കില്‍ ചുറ്റുമുള്ളവര്‍ പെടുത്തുന്നതാണെങ്കിലോ താങ്കള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ അറിയാതെ നിങ്ങളാരുടെയൊക്കെയോ ചട്ടുകമാകുകയാണെന്ന് തിരിച്ചറിയുക.അറിഞ്ഞുകൊണ്ടാണെങ്കില്‍ ഒട്ടും മടിക്കാതെ ഇങ്ങനെ തന്നെ മുന്നോട്ട് പോകുക. ബാക്കിയൊക്കെ അയ്യപ്പന്‍ തീരുമാനിക്കും പോലെ നടക്കട്ടെ.

ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയില്‍'. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്‌ന്മെന്റ്‌സും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഒരു വര്‍ഷം മുമ്പേ കേട്ട കഥയാണെന്നും ഓര്‍ക്കുമ്പോള്‍ത്തന്നെ ചിരിവരുന്ന കഥയാണ് ചിത്രത്തിന്റേതെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു. ബേസിലിനൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷവും പൃഥ്വി എടുത്തുപറഞ്ഞു.

ഈ ഭീഷണി പോസ്റ്റിനെതിരെ പ്രതീഷ് വിശ്വനാഥിനെതിരെ ശക്തമായ പ്രതികരണമാണുണ്ടാകുന്നത്. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (6 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (9 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (10 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (10 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (11 hours ago)

Malayali Vartha Recommends