കല്‍പ്പറ്റയില്‍ നിന്ന് 500 രൂപയുടെ 20 കള്ളനോട്ടുകള്‍ പിടികൂടി; കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു, സനീറിന്റെ പേരില്‍ ബംഗളൂരുവിലും സമാനമായ കേസുണ്ടെന്നും മുമ്പും കള്ളനോട്ടുകേസില്‍ പ്രതിയാണെന്നും പോലീസ്

കല്‍പ്പറ്റയില്‍ നിന്ന് 500 രൂപയുടെ 20 കള്ളനോട്ടുകള്‍ പിടികൂടിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തതായി റിപ്പോർട്ട്. മുട്ടില്‍ ചിലഞ്ഞിച്ചാല്‍ കല്ലംപെട്ടി വീട്ടില്‍ സനീര്‍ (39) ആണ് അറസ്റ്റിലായിരിക്കുന്നത്. കായംകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് കല്‍പ്പറ്റ പോലീസ് ഇയാളെ ഇത്തരത്തിൽ അറസ്റ്റു ചെയ്തത്. സനീറിന്റെ പേരില്‍ ബംഗളൂരുവിലും സമാനമായ കേസുണ്ടെന്നും മുമ്പും കള്ളനോട്ടുകേസില്‍ പ്രതിയാണെന്നും പോലീസ് പറയുകയുണ്ടായി. കല്‍പ്പറ്റ എസ്.ഐ. ബിജു ആന്റണിയുടെ നേതൃത്വത്തിലാണ് സനീറിനെ അറസ്റ്റു ചെയ്തത്.
അതേസമയം, സുല്‍ത്താന്‍ ബത്തേരിക്ക് സമീപം മൂലങ്കാവില്‍ കടയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന നിരോധിത ഹാന്‍സ് പിടിച്ചെടുക്കുകയുണ്ടായി. വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് മുപ്പത് കടയില്‍ മുപ്പത് ഇടങ്ങളിലായി സൂക്ഷിച്ച 548 ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെടുത്തിരുന്നത്. കേസില്‍ മൂലങ്കാവ് കെ.ടി. നിസാര്‍ എന്നയാളുടെ പേരില്‍ കേസെടുത്തിട്ടുമുണ്ട്.
https://www.facebook.com/Malayalivartha
























