വീടിന്റെ മതിലിൽ കൂറ്റൻ മലമ്പാമ്പ് വിശ്രമിക്കുന്നു: ഞെട്ടിത്തരിച്ച് വീട്ടുകാർ; സംഭവം തൃശൂരിൽ

തൃശൂരിൽ വീടിന്റെ മതിലിൽ കൂറ്റൻ മലമ്പാമ്പ്. തൃശൂർ തലൂരിലാണ് സംഭവം. വീടിന്റെ മതിലിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ടെത്തിയതോടെ വീട്ടുകാർ ഒന്നടങ്കം ഞെട്ടി. പട്ടത്തുമലയിൽ നീലകണ്ഠൻ നമ്പൂതിരിയുടെ വീടിനു മുന്നിലായിരുന്നു മലമ്പാമ്പിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. വീട്ടുകാർ ആണ് മതിലിൽ മലമ്പാമ്പ് വിശ്രമിക്കുന്നതായി കണ്ടെത്തിയത്. ഇതോടെ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന്, ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മലമ്പാമ്പിനെ ചാക്കിലാക്കി സ്ഥലത്തു നിന്ന് മാറ്റി.
https://www.facebook.com/Malayalivartha
























