Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

യു.ജി.സി ചട്ടപ്രകാരമല്ലാതെ നിയമിതരായ എട്ടു വൈസ്ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന്റെ മുന്നോടിയായി രണ്ടു വിസിമാര്‍ക്ക് ഗവര്‍ണര്‍ ഇന്ന് ഹിയറിംഗ് നടത്തും

04 JANUARY 2023 06:44 AM IST
മലയാളി വാര്‍ത്ത

യു.ജി.സി ചട്ടപ്രകാരമല്ലാതെ നിയമിതരായ എട്ടു വൈസ്ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന്റെ മുന്നോടിയായി എം.ജി വി. സി പ്രൊഫ. സാബുതോമസ്. കണ്ണൂര്‍ വി. സി ഡോ.ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ക്ക് ഗവര്‍ണര്‍ ഇന്ന് ഹിയറിംഗ് നടത്തും.


റഷ്യന്‍ സന്ദര്‍ശനത്തിലായിരുന്നതിനാല്‍ കഴിഞ്ഞ 12ന് നടത്തിയ ഹിയറിംഗില്‍ സാബുതോമസ് ഹാജരായിരുന്നില്ല. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സമയം കൊടുത്തത്. 12ലെ ഹിയറിംഗില്‍ കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന് വേണ്ടി ഹാജരായ അഡ്വ. സുനില്‍കുമാര്‍ വി.സി പുനര്‍നിയമനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു.

ഏതാനും രേഖകള്‍ രാജ്ഭവന്‍ കൈമാറി. അതിനു ശേഷമാണ് ഇന്നത്തെ ഹിയറിംഗില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. അതേസമയം, ഹിയറിംഗിന് ഹാജരാകാനായി കണ്ണൂര്‍ വി.സിയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഗോപിനാഥ് രവീന്ദ്രന്റേത് പുനര്‍നിയമനമായതിനാല്‍ യു.ജി.സി ചട്ടങ്ങള്‍ ബാധകമാവില്ലെന്നും സര്‍വകലാശാലാ നിയമം മാത്രമാണ് ബാധകമെന്നുമാണ് അഭിഭാഷകന്‍ ആദ്യ ഹിയറിംഗില്‍ നിലപാടെടുത്തത്. നിയമനരേഖകള്‍ ലഭിക്കാതെ ആദ്യ ഹിയറിംഗില്‍ പങ്കെടുക്കില്ലെന്ന് കണ്ണൂര്‍ വി.സി അറിയിച്ചിരുന്നെങ്കിലും അഭിഭാഷകനെ നിയോഗിക്കുകയായിരുന്നു.


എം.ജി, കാലിക്കറ്റ്, കുസാറ്റ്, സംസ്‌കൃതം, കണ്ണൂര്‍, മലയാളം, ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാലാ വി.സിമാര്‍ക്കും കേരള വി.സിയായി വിരമിച്ച ഡോ.വി.പി.മഹാദേവന്‍ പിള്ളയ്ക്കുമാണ് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്.

വിരമിച്ചെങ്കിലും നിയമവിരുദ്ധമായ നിയമനം അസാധുവാക്കാനായി ഗവര്‍ണര്‍ക്ക് കഴിയും. നിയമന ശുപാര്‍ശ തെറ്റായതിനാല്‍ എല്ലാ വി.സിമാരുടെയും നിയമനം അസാധുവാണെന്നാണ് ഗവര്‍ണറുടെ നിലപാട്.


ഹിയറിംഗിന് അവസരം നല്‍കിയശേഷം പിരിച്ചുവിടാനാണ് ഗവര്‍ണര്‍ നീക്കം നടത്തുന്നത് .ഗവര്‍ണര്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്ന ഫിഷറീസ് വി.സി റിജി ജോണിനെ ഹൈക്കോടതി പുറത്താക്കി. നിയമനത്തില്‍ ക്രമക്കേടുള്ളതിനാല്‍ എം.എസ്.രാജശ്രീയെ (സാങ്കേതിക സര്‍വകലാശാല) സുപ്രീംകോടതി പിരിച്ചുവിട്ടിട്ടുണ്ടായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (4 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (6 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (8 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (8 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (9 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends