Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

കാര്യങ്ങള്‍ മാറിമറിയുന്നു... ഇടിച്ചിട്ട കാര്‍ വലിച്ചിഴച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട അഞ്ജലി മദ്യപിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിധി; അഞ്ജലി പീഡനത്തിനിരയായിട്ടില്ല; സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളില്ലെന്നു റിപ്പോര്‍ട്ട്; സ്‌കൂട്ടറില്‍ യാത്ര ചെയ്തതില്‍ ദുരൂഹത

04 JANUARY 2023 10:27 AM IST
മലയാളി വാര്‍ത്ത

ന്യൂ ഇയറിന്റെ നോവായി 20 വയസ് മാത്രം പ്രായമുള്ള യുവതിയുടെ മരണം മാറുകയാണ്. ദുരൂഹത നിറഞ്ഞ അപകടത്തില്‍ ഓരോ ദിവസവും പുതിയ കാര്യങ്ങളാണ് പുറത്ത് വരുന്നത്. ഇടിച്ചിട്ട കാര്‍ വലിച്ചിഴച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട അമന്‍ വിഹാര്‍ സ്വദേശിനിയായ അഞ്ജലി സിങ് മദ്യപിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിധി. എന്നിട്ടും സ്‌കൂട്ടറില്‍ യാത്ര ചെയ്യാന്‍ അഞ്ജലി നിര്‍ബന്ധിച്ചുവെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു.

അഞ്ജലി കാറില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഡ്രൈവര്‍ക്ക് അറിയാമായിരുന്നുവെന്നും നിധി പറഞ്ഞു. ന്യൂ ഇയര്‍ പാര്‍ട്ടിക്ക് അഞ്ജലി സിങ്ങിനൊപ്പം പോയ നിധി, അഞ്ജലിക്കൊപ്പം സ്‌കൂട്ടറില്‍ ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മദ്യലഹരിയില്‍ യുവാക്കളുടെ കാര്‍ അഞ്ജലിയുടെ സ്‌കൂട്ടറില്‍ ഇടിച്ചശേഷം 12 കിലോമീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു.

ഞങ്ങളെ കാര്‍ ഇടിച്ചു. ഞാന്‍ ഒരു വശത്തേക്ക് വീണു. അവള്‍ മുന്‍വശത്തേക്ക് വീണു. അവള്‍ കാറിനടിയില്‍ കുടുങ്ങി. കാറില്‍ കുടുങ്ങിയത് അവര്‍ അറിഞ്ഞിരുന്നു. എന്നാല്‍ അവര്‍ മനഃപൂര്‍വം വലിച്ചിഴച്ചു. മുന്നോട്ടും പിന്നോട്ടും കാറിനടിയിലേക്ക് വലിച്ചിഴച്ചു. അവള്‍ നിലവിളിച്ചു. ഞാന്‍ നിരാശപ്പെട്ട് വീട്ടിലേക്ക് പോയി. പരിഭ്രാന്തയായി ആരോടും ഒന്നും പറഞ്ഞില്ല. ഒരുപാട് കരഞ്ഞു എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സ്‌കൂട്ടിയില്‍ ഇടിച്ചതിനെത്തുടര്‍ന്ന് പരിഭ്രാന്തരായെന്നും യുവതി കുടുങ്ങിയതായി അറിയില്ലായിരുന്നുവെന്നുമാണ് കാറിലുണ്ടായിരുന്ന അഞ്ച് പേരും പൊലീസിനോട് പറഞ്ഞത്. ഹരിയാനയിലെ മുര്‍ത്തലില്‍നിന്ന് മടങ്ങുകയായിരുന്ന സംഘം മദ്യപിച്ചിരുന്നു. കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ട് വച്ചിരുന്നു. ഇതുകാരണം യുവതിയുടെ കരച്ചിലൊന്നും കേട്ടില്ല. ജോണ്ടി ഗ്രാമത്തിന് സമീപം യു ടേണ്‍ എടുക്കുന്നതിനിടെയാണ് യുവതിയുടെ കൈ കണ്ടത്. തുടര്‍ന്ന് കാര്‍ നിര്‍ത്തി മൃതദേഹം അവിടെ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു.

അതേസമയം അഞ്ജലി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച അമന്‍ വിഹാര്‍ സ്വദേശി അഞ്ജലി സിങ്ങിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡാണ് അഞ്ജലിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ട് ഉടന്‍ പൊലീസിനു കൈമാറുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവ സാംപിളുകളും ജീന്‍സിന്റെ ഭാഗങ്ങളും സൂക്ഷിച്ചിട്ടുണ്ട്. മറ്റൊരു നിര്‍ഭയ എന്നുവരെ ആരോപണം ഉയര്‍ന്ന സംഭവത്തില്‍ പീഡനാരോപണം പരിശോധിക്കുമെന്നു ഡല്‍ഹി സ്‌പെഷല്‍ കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ വിശദീകരിച്ചിരുന്നു. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ് അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കാഞ്ചവാലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് അപകടത്തിനുശേഷം അഞ്ജലി പീഡനത്തിന് ഇരയായതായി ആരോപണമുയര്‍ന്നത്.

അറസ്റ്റിലായ 5 പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റമുള്‍പ്പെടെ ചുമത്തണമെന്നും ഇല്ലെങ്കില്‍ മൃതദേഹം സംസ്‌കരിക്കില്ലെന്നും അഞ്ജലിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. കാര്‍ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണന്‍ (27), മിഥുന്‍ (26), മനോജ് മിത്തല്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ 3 ദിവസത്തെ പൊലീസ് കസ്റ്റിഡിയിലാണ്.

യുവതി കാറിനടിയില്‍ കുടുങ്ങിയത് കണ്ടിരുന്നില്ലെന്നാണ് ഇവരുടെ മൊഴി. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അഞ്ജലി, അമ്മയും 3 സഹോദരിമാരും 2 സഹോദരന്മാരും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു. പിതാവ് ഏതാനും വര്‍ഷം മുന്‍പു മരിച്ചു.

അപകടസമയത്ത് അഞ്ജലിയുടെ സുഹൃത്തായ നിധി എന്ന പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. അപകടത്തില്‍ പരുക്കേല്‍ക്കാതിരുന്ന നിധി, സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നിധിയെ കേസില്‍ ദൃക്‌സാക്ഷിയാക്കുമെന്നും ഇവരുടെ മൊഴി നിര്‍ണായകമാകുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (2 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (6 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends