കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി....വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കണ്ണൂരില്‍ എത്തിച്ച സംഘമാണ് തടവുകാരനെ ആ്ക്രമിച്ചത്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുണ്ടാ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കണ്ണൂരില്‍ എത്തിച്ച സംഘം ഇവിടുത്തെ തടവുകാരനായ തൃശ്ശൂര്‍ സ്വദേശി പ്രമോദിനെ ആക്രമിക്കുകയായിരുന്നു.
തൃശ്ശൂര്‍ എറണാകുളം ജില്ലയിലെ കാപ്പ തടവുകാരായ ലാലു, ബിജു, അമല്‍, അനുപ് എന്നിവര്‍ ചേര്‍ന്നാണ് കണ്ണൂരില്‍ തടവിലായിരുന്ന തൃശ്ശൂര്‍ സ്വദേശി പ്രമോദിനെ ആക്രമിച്ചത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ആറുമാസം മുമ്പ് ഇതേ പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കില്‍ ഉണ്ടായിരുന്നു. അന്ന് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് കണ്ണൂരില്‍ എത്തിയ ഉടന്‍ ആക്രമണം നടത്താനായി കാരണമായത്. ഒന്‍പത് പ്രതികളെ വിയ്യൂരില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത് ഇന്നലെ രാത്രിയാണ് .
https://www.facebook.com/Malayalivartha


























