കണ്ണീരോടെ നാട്... പാലക്കാട് നഗരമധ്യത്തില്‍ കാര്‍ തട്ടി ബസിനടിയിലേക്കു വീണ് ബൈക്ക് യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയില്‍

പാലക്കാട് നഗരമധ്യത്തില്‍ കാര്‍ തട്ടി ബസിനടിയിലേക്കു വീണ് ബൈക്ക് യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊട്ടേക്കാട് കരിമന്‍കാട് ഓമനയാണ് (55) മരിച്ചത്. ഭര്‍ത്താവ് വയ്യാപുരി (60) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ
ചൊവ്വാഴ്ച രാവിലെ പത്തരയോടെ താരേക്കാട് മോയന്‍ സ്‌കൂളിനുസമീപമാണ് അപകടം നടന്നത്. നഗരത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി വരുകയായിരുന്നു ഓമനയും വയ്യാപുരിയും.
ഹെഡ്പോസ്റ്റോഫീസ് ഭാഗത്തുനിന്ന് താരേക്കാട് ജങ്ഷനിലേക്കു വരികയായിരുന്ന ഇവരുടെ ബൈക്കില്‍ മാര്‍ക്കറ്റില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറിവന്ന കാര്‍ തട്ടുകയായിരുന്നെന്ന് പോലീസ് .നിയന്ത്രണംവിട്ട ബൈക്ക്, എതിര്‍ദിശയില്‍ വരുകയായിരുന്ന ബസിനടിയിലേക്കുവീണു. വീഴ്ചയില്‍ ഓമനയുടെ തലയ്ക്കുമീതെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. വയ്യാപുരിയുടെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഓമന മരിച്ചു. വയ്യാപുരിയെ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.
വാഹനം അപകടത്തില്‍പെട്ടയുടനെ നാട്ടുകാര്‍ ഓടിക്കൂടി വിവരമറിഞ്ഞെത്തിയ പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി. സമീപത്തെ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. അപകടത്തിനിടയാക്കിയ കാര്‍ ഡ്രൈവിങ് സ്‌കൂളിന്റേതാണ്. അശ്രദ്ധമായി കാര്‍ ഓടിച്ചതിന് പോലീസ് കേസെടുത്തു.ഓമനയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം പാലന ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള മകളും മരുമകനും എത്തിയശേഷം ഇന്ന് സംസ്‌കാരം നടക്കും.
"
https://www.facebook.com/Malayalivartha


























