കണ്ണീര്‍ക്കാഴ്ചയായി.... തൃപ്പൂണിത്തുറയില്‍ കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം, എസ് എന്‍ ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം

കണ്ണീര്‍ക്കാഴ്ചയായി.... തൃപ്പൂണിത്തുറയില്‍ കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പുത്തന്‍കുരിശ് നന്ദനം വീട്ടില്‍ രവീന്ദ്രന്‍ മകന്‍ശ്രേയസ് (18) ആണ് മരിച്ചത്. തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനില്‍ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം നടന്നത്.
ആലപ്പുഴയില്‍ നിന്ന് പുത്തന്‍കുരിശിലേക്ക് വരുകയായിരുന്ന ശ്രേയസിന്റെ ബൈക്കും പാല - എരുമേലി കെ എസ് ആര്‍ ടി സി ബസും തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനില്‍ വച്ച് തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























