വൈരാഗ്യത്തിനൊടുവില്‍ അരുംകൊല.....സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കിയില്ല, അന്‍പത്തിമൂന്നുകാരിയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി , പ്രതി അറസ്റ്റില്‍

വൈരാഗ്യത്തിനൊടുവില്‍ അരുംകൊല.....സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കിയില്ല, അന്‍പത്തിമൂന്നുകാരിയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
തളിക്കുളം സ്വദേശി ഷാജിതയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വലപ്പാട് സ്വദേശി ഹബീബിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം പണയപ്പെടുത്താനായി നല്‍കാത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്
ഹബീബ്ഓട്ടോറിക്ഷ ഡ്രൈവറാണ് . ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം നടന്നത്. ഷാജിത ഒറ്റയ്ക്കായിരുന്നു താമസിച്ചു വന്നിരുന്നത്.
ഈ സ്ത്രീയുടെ വീട്ടില്‍ നിന്ന് നിലവിളി ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. വീടിന്റെ കതക് തള്ളിത്തുറന്ന് അകത്തേക്ക് കടന്നപ്പോള്‍ അവശനിലയിലുള്ള ഷാജിതയെയാണ് അവര്‍ കണ്ടത്.
പ്രതിയെ മറ്റൊരു മുറിയില്‍ നിന്ന് അയല്‍വാസികള്‍ പിടികൂടുകയായിരുന്നു. ഇയാളുടെ പോക്കറ്റില്‍ നിന്ന് സ്വര്‍ണവും കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha
























