രക്ഷിതാക്കള്‍ക്ക് ആശ്വാസം..... സ്‌കൂള്‍ ബസുകളുടെ യാത്ര നിരീക്ഷിക്കാന്‍ രക്ഷിതാക്കളെ സഹായിക്കുന്ന 'വിദ്യ വാഹന്‍' മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി സ്വിച്ച്ഓണ്‍ ചെയ്തു... മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്

രക്ഷിതാക്കള്‍ക്ക് ആശ്വാസം..... സ്‌കൂള്‍ ബസുകളുടെ യാത്ര നിരീക്ഷിക്കാന്‍ രക്ഷിതാക്കളെ സഹായിക്കുന്ന 'വിദ്യ വാഹന്‍' മൊബൈല്‍ ആപ്പ് സജ്ജമായി. കേരള മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച്ഓണ്‍ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ് നടന്നത്.
രക്ഷിതാക്കള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അവരുടെ കുട്ടികളുടെ സ്‌കൂള്‍ ബസ് ട്രാക്ക് ചെയ്യാന്‍ കഴിയും. സ്‌കൂള്‍ ബസിന്റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലേര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിദ്യ വാഹന്‍ ആപ്പ് വഴി ലഭ്യമാകും. മാത്രവുമല്ല അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാനും കഴിയും.
കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്. പൂര്‍ണ്ണമായും സൗജന്യമായാണ് ഇത് നല്‍കുന്നത്. ആപ്പ് ഉപയോഗിക്കാനായി മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.
https://www.facebook.com/Malayalivartha
























