Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ശ്രീനിവാസന്‍ വധം ഫയലുകള്‍ എന്‍.ഐ.എയ്ക്ക് ഡ്.വൈ.എസ്പിയ്ക്ക് വധഭീഷണി. നാടകങ്ങളെല്ലാം പൊളിഞ്ഞു.

04 JANUARY 2023 01:15 PM IST
മലയാളി വാര്‍ത്ത

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് പുതിയ വഴിതിരിവിലേയ്ക്ക് എത്തിയതോടെ കേസിന്റെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ. ശ്രീനിവാസന്‍ വധത്തില്‍ തീവ്രവാദ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെയാണ് സംഭവങ്ങള്‍ സംസ്ഥാന പോലീസിന്റെ കൈവിട്ടത്. എന്നാലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും തീവ്രവാദവുമായി ബന്ധപ്പെടുത്തി കേസുകളില്‍പെടുത്തിയതും കാരണം കേസ് എന്‍ ഐ എ ഏറ്റെടുക്കണമെന്ന ആവശ്യം എല്ലാ കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു.

എന്‍.ഐ.എ ഏറ്റെടുത്തതോടെ കേസ് അന്വഷിച്ചു കൊണ്ടിരുന്ന കേരള പോലീസ് ഡിവൈഎസ് പിയ്ക്ക വധഭീഷണിയും തീവ്രവാദികളില്‍ നിന്നും ഉണ്ടായിരിക്കുന്നത് ഗൗരവ്വമായാണ് കാണുന്നത്. കേസില്‍ കേരള പോലീസിന്റെ അന്വേഷണം ഏതാണ് പൂര്‍ത്തിയായ സ്ഥിതിയ്ക്ക് കേസുകള്‍ എന്‍ ഐ എയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

് ശ്രീനിവാസന്‍ വധക്കേസിന്റെ ഫയലുകള്‍ രണ്ട് ദിവസത്തിനകം എന്‍ഐഎക്ക് കൈമാറാന്‍ ഡിജിപി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി. കേസ് ഏറ്റെടുക്കാന്‍ നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം എന്‍ഐഎയോട് നിര്‍ദ്ദേശിച്ചിരുന്നു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഡിജിപി നല്‍കിയത്. ശ്രീനിവാസന്‍ വധക്കേസില്‍ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്.

2022 ഏപ്രില്‍ 16ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്.കെ.എസ്. ഓട്ടോസ് എന്ന സ്ഥാപനത്തില്‍ക്കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്. പിഎഫ്‌ഐ പ്രവര്‍ത്തകനായ സുബൈര്‍ എലപ്പുള്ളിയില്‍ വെട്ടേറ്റുമരിച്ച് 24 മണിക്കൂര്‍ തികയുംമുമ്പാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പൊലീസിന്റെ കണ്ടെത്തല്‍.

ആകെ 48 പ്രതികളുള്ള കേസില്‍ ഭൂരിഭാഗം പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ കേസ് അന്വേഷിച്ച ഡിവൈഎസ്പിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണം സൈബര്‍ പോലീസിന് കൈമാറി. പാലക്കാട് നാര്‍കോട്ടിക് ഡിവൈഎസ്പി അനില്‍ കുമാറിനാണ് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണിയുടെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

വിദേശത്ത് നിന്നാണ് ഡിവൈഎസ്പിക്ക് ഭീഷണി സന്ദേശം വന്നത്. ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതോടെയാണ് ഇന്റര്‍നെറ്റ് കോളിലൂടെ ഭീഷണി വന്നത്. കൊലപ്പെടുത്തുമെന്നും ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ എന്നുമായിരുന്നു ഭീഷണി. പരാതിയില്‍ പാലക്കാട് സൗത്ത് പോലീസെടുത്ത കേസാണ് സൈബര്‍ വിഭാഗത്തിന് കൈമാറിയത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നതിന്റെ പേരില്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് ശ്രീനിവാസന്‍ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന കാര്യം നേരത്തെ ഉയര്‍ന്നു വന്നിരുന്നു. കേരളത്തില്‍ കൊല്ലാനുള്ള ഹിന്ദു സംഘടനകളുടെ നേതാക്കളുടെ ലിസ്റ്റ് പി എഫ് ഐ പ്രവര്‍ത്തകര്‍ തയ്യാറാക്കിയിരുന്നു. ആ ലിസ്റ്റിലുള്ള ഓരോരുത്തരെയായി കൊല്ലുകയായിരുന്നു. അതിന്റെ ഭാഗമായാണ്  എലപ്പുള്ളിയില്‍ സുബൈര്‍ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലാത്ത ശ്രീനിവാസനെ വെട്ടി കൊന്നതെന്നും കണ്ടെത്തിയിരുന്നു.

പിഎഫ് ഐ പകരത്തിന് പകരമുള്ള കൊലകളാണ് കേരളത്തില്‍ നടത്തിയിരുന്നതെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ പകരത്തിന് ഏതെങ്കിലും ഒരാളെ കൊല്ലുകയല്ല ചെയ്തു കൊണ്ടിരുന്നത്. പി എഫ് ഐ യുടെ പ്രത്യേക സ്‌ക്വാഡ് തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ചുള്ളവരെയായിരുന്നു കൊന്നൊടുക്കി കൊണ്ടിരുന്നത്. എന്നാല്‍ പി എഫ് ഐ യുടെ നിരോധനത്തിനെ തുടര്‍ന്ന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയവരുണ്ടാക്കിയ നഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയുമെടുക്കാത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. അതിനെ തുടര്‍ന്ന് അക്രമം നത്തിയ നേതാക്കളുടെ സ്വത്തുക്കള്‍ കണ്ട് കെട്ടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

എന്‍ ഐ എ രാജ്്യ വ്യാപകമായി നടത്തിയ റെയ്ഡുകളില്‍ നൂറുക്കണക്കിന് രഹസ്യ രേഖകള്‍ കണ്ടെടുത്തിരുന്നു. അക്രമം, സ്േഫാടനം, കൊലപാതകം തുടങ്ങി പിഎഫ് ഐ ആസൂത്രണം ചെയ്തിരുന്ന എല്ല വിധ്വംസക പ്രവര്‍ത്തനങ്ങളെ കുറിച്ചും എന്‍ ഐ എ യ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. അവസാനത്തെ റെയ്ഡില്‍ കേരളത്തില്‍ നിന്നും അറസ്റ്റിലായി അഭിഭാഷകന്‍ മുബാറക് പി എഫ് ഐയുടെ സക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്കുന്ന വ്യക്തിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (4 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (7 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (8 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (8 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (9 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends