Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വിസിമാര്‍ മുട്ടിലിഴഞ്ഞ് രാജ്ഭവനിലേയ്ക്ക്. സജിചെറിയാന്‍ മന്ത്രി ഗവര്‍ണര്‍ക്ക് പണിയാകും.

04 JANUARY 2023 01:23 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ സര്‍വ്വകലാശാല വിസിമാരെ പുറത്താക്കാതിരിക്കാന്‍ ഗവര്‍ണര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള ഹിയറിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഹിയറിംഗിന് ഹാജരാകാത്തവര്‍ക്ക് ഗവര്‍ണര്‍ വീണ്ടും നോട്ടീസ് നല്കിയിരിക്കുകയാണ്, ഗവര്‍ണര്‍ സ്ഥലത്തില്ലാതിരുന്നതും രാഷ്ട്രീയ സാഹചര്യം ഉചിതമല്ലാതിരുന്നതിനാലാണ് ഹിയറിംഗ് നീണ്ടു പോയത്. വിസിമാരെ തള്ളണോ കൊള്ളണോ എന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം കോടതി വിധിയുടെ അടിസ്ഥാനത്താലാവാനാണ് സാധ്യത. അതേ സമയം സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിന് തന്റെ അനിഷ്ടം മുഖ്യമന്ത്രിയെ ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ടെന്നുള്ളത് ഭാവിയില്‍ വരാനിരിക്കുന്ന കോടതി വിധിയുടെ പ്ശ്ചാതലത്തിലാണെന്നും സൂചനയുണ്ട്.

രാജ്ഭവനില്‍ വിസിമാരുടെ ഹിയറിംഗ് ഇന്നും നടക്കും. എംജി, കണ്ണൂര്‍ വിസിമാര്‍ക്കാണ് ഇന്ന് ഹാജരാകാന്‍ ഗവര്‍ണര്‍ നിര്‍ദ്ദശം നല്‍കിയത്. എന്നാല്‍ കണ്ണൂര്‍ വിസി ഹാജരാകാന്‍ വീണ്ടും രണ്ടാഴ്ച കൂടി സമയം ചോദിച്ചിട്ടുണ്ട്. അതേസമയം, ഗവര്‍ണറെ അറിയിച്ച ശേഷം വിദേശത്ത് പോയ എംജി സര്‍വകലാശാല വിസി കഴിഞ്ഞ ഹിയറിംഗില്‍ പങ്കെടുത്തിരുന്നില്ല.

വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ അദ്ദേഹം ഇന്ന് രാജ്ഭവനിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ഏഴ് വൈസ് ചാന്‍സലര്‍മാരുടെ ഹിയറിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. എങ്കിലും കോടതിയിലുള്ള കേസിന്റെ പുരോഗതി കൂടി നോക്കിയാകും വിസിമാരെ പുറത്താക്കുന്നതില്‍ ഗവര്‍ണ്ണര്‍ തീരുമാനമെടുക്കുക.

രാജ്ഭവന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലും ഇന്ന് ഗവര്‍ണറെ കാണാന്‍ എത്തുന്നുണ്ട്. ചാന്‍സലര്‍ ബില്ലില്‍ ഉള്ള സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന്റെ നിയമോപദേശവും ഇന്ന് നല്‍കിയേക്കും. ബില്ലില്‍ ഗവര്‍ണ്ണര്‍ യുജിസിയുടെ നിലപാട് കൂടി തേടാനും സാധ്യതയുണ്ടെന്നാണ് സൂചന.

വിസിമാരെ നിയമിച്ചതില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താലാണ് വിസിമാരെ പുറ്ത്താക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്. സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.രാജശ്രീയെ കോടതി പുറത്താക്കിയതോടെയാണ് കേരളത്തിലെ മറ്റ് വിസിമാരെയും പുറത്താക്കാന്‍ ഗവര്‍ണര്‍ നോട്ടീസ് നല്കിയത്. അതിനിടയില്‍ ഫിഷറീസ് സര്‍വ്വകലാശാല വിസിയേയും ചട്ടം ലംഘിച്ചാണ് നിയമിച്ചതെന്ന കോടതി കണ്ടെത്തി.
സര്‍ക്കാര്‍ നല്കിയ ലിസ്റ്റനുസരിച്ച് നടത്തിയ നിയമനങ്ങളെല്ലാം ഗവര്‍ണര്‍ക്കും അമിളി പറ്റിയെന്ന് മനസിലാക്കിയാണ് മുഴുവന്‍ ഗവര്‍ണര്‍മാരെയും മാറ്റാന്‍ തീരുമാനിച്ചത്. ഇത് സര്‍ക്കാര്‍ ഗവര്‍ണര്‍ പോരില്‍ കലാശിച്ചു.


സജി ചെറിയാന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് തനിക്കുള്ള ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി അയച്ച ശുപാര്‍ശ അംഗീകരിച്ചത് അറിയിച്ചതിനൊപ്പമാണ് ഇക്കാര്യത്തില്‍ തന്റെ ആശങ്ക കൂടി മുഖ്യമന്ത്രിയുമായി പങ്കു വെച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചത്.

ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഭരണഘടനാ ബാധ്യത നിറവേറ്റുക എന്നതിനാല്‍ ആത്യന്തികമായി മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചു. എന്നാല്‍ വിഷയത്തില്‍ തനിക്കുള്ള ആശങ്ക താന്‍ മുഖ്യമന്ത്രിയുമായി പങ്കുവെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കത്ത് നല്‍കിയിട്ടുണ്ട്. സജി ചെറിയാന്‍ ആദ്യമായി മന്ത്രിയാവുകയല്ല. അതുകൊണ്ടു തന്നെ ഇത് ഒരു അസാധാരണ സാഹചര്യമാണ്. തന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അത് മാധ്യമങ്ങളുമായി പങ്കുവെക്കാനാവില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

മനസില്ലാ മനസോടെയാണ് താന്‍ സജി ചെറിയാനെ മന്ത്രിയാക്കാന്‍ സമ്മതിച്ചതെന്ന് കൂടി പറഞ്ഞുവെക്കുകയാണ് ഗവര്‍ണര്‍. അതേസമയം താന്‍ ഭരണഘടന വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സജി ചെറിയാന്‍ പ്രതികരിച്ചത്. ആറുമാസം മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും താല്‍പര്യം സംരക്ഷിക്കാനാണ്. തന്റെ പേരില്‍ എവിടെയും കേസില്ല. ഹൈക്കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും കേസില്ല. പോലീസ് അന്വേഷണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണ്. കോടതിയില്‍ തടസ്സവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

എന്നാല്‍ സജി ചെറിയാനെതിരെ തിരുവല്ല കോടതിയില്‍ നടക്കുന്ന കേസിന്റെ കാര്യത്തില്‍ തീരുമാനമാകാതെ മന്ത്രിയാക്കുന്നതില്‍ പ്രതിപക്ഷം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കേരള പോലീസാണ് സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്കിയത്. എന്നാല്‍ ഭരണ ഘടന അധിക്ഷേപ പ്രസംഗം നടത്തിയ സ്ഥലത്ത് കൂടിയ വ്യക്തികളില്‍ നിന്ന് മൊഴിയെടുക്കാതെ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എമാരില്‍ നിന്ന് മൊഴിയെടുത്ത ശേഷം പോലീസ് കേസ് പെട്ടെന്ന് ഒതുക്കി തീര്‍ക്കുകയായിരുന്നു. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (4 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (7 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (8 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (8 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (9 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends