ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിടിച്ച് കാല്‍നട യാത്രികന് ദാരുണാന്ത്യം

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം. ഏച്ചോം അടിമാരിയില്‍ ജെയിംസ് (61) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ ഏച്ചോം ബാങ്കിന് സമീപമായിരുന്നു അപകടം ഉണ്ടായത്.
ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജെയിംസിനെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ കമ്പളക്കാട്ടെയും കല്‍പ്പറ്റയിലെയും സ്വകാര്യ ആശുപത്രികളിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
അതേസമയം പലയിടത്തും കാല്‍നട യാത്രികര്‍ക്ക് റോഡില്‍ കയറി നടക്കേണ്ട അവസ്ഥയാണ്. ഇന്നലെയും ബൈക്കിടിച്ച് കാല്‍നട യാത്രികന്‍ മരിച്ച സംഭവമുണ്ടായി. നാട്ടിലേക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് നടക്കവെ തമിഴ്‌നാട് ഗൂഡല്ലൂര്‍ ധര്‍മ്മപുരി പാളൈയം സ്വദേശി വടിവേല്‍ അണ്ണാമലൈ (52)യെ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. മീനങ്ങാടിയില്‍ ജോലി ചെയ്യുന്ന അണ്ണാമലൈ രണ്ട് ദിവസത്തെ അവധിക്ക് നാട്ടില്‍ പോകുന്നതിനായി മധു കൊല്ലി രാമഗിരിയിലെ വാടക വീട്ടില്‍ നിന്നും ടൗണിലേക്ക് വരുമ്പോള്‍ വൈകുന്നേരം അഞ്ചരയോടെ മീനങ്ങാടി- 54 -മധുകൊല്ലി റോഡിന് സമീപത്ത് വച്ചായിരുന്നു അപകടം.
"
https://www.facebook.com/Malayalivartha
























