Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കേന്ദ്രം ഇടപെട്ടു എല്ലാം രാജിയായി മന്ത്രിയായി ,നയപ്രഖ്യാപനവുമായി പിണറായിക്ക് RSS ഇടനിലക്കാരന്‍.

04 JANUARY 2023 01:31 PM IST
മലയാളി വാര്‍ത്ത

കേരള ഗവര്‍ണറും പിണറായി സര്‍ക്കാരും തമ്മിലുള്ള കലാപും കലാശക്കെട്ട് കഴിഞ്ഞ് സമാധാനത്തിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. ഗവര്‍ണര്‍ ഡെല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം പിണറായി വിജയനും ഗവര്‍ണറും ഫോണില്‍ സംസാരിച്ചു. ആര് ആരെ ആദ്യം വിളിച്ചു വെന്ന് വ്യക്തമല്ല. എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് നീട്ടി കൊണ്ടു പോകുന്നത് ഉചിതമല്ലെന്ന് മനസിലാക്കിയ ആര്‍ എസ് എസ് നേതൃത്വമാണ് പിണറായി ഗവര്‍ണര്‍ സംഭാഷണത്തിന് അവസരമൊരുക്കിയതെന്നാണ് പറയപ്പെടുന്നത്.

അതോടെ സജി ചെറിയാന്റെ മന്ത്രി സ്ഥാനവും റെഡിയായി. അതിന് പിന്നാലെ പിണറായി സര്‍ക്കാര്‍ വേണ്ടെന്ന് വെച്ച നയപ്രഖ്യാപന സമ്മേളനത്തിനും തീരുമാനിച്ചു. ബജറ്‌റ് സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പങ്കെടുക്കണമെന്ന് ഗവര്‍ണറോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയതു. സജി ചെറിയാന്റെ  സത്യപ്രതിജ്ഞയ്ക്കു ഗവര്‍ണര്‍ എതിരു നിന്നാല്‍ അതു ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാക്കാനുള്ള ഒരുക്കം സിപിഎം നടത്തിയിരുന്നു. അറ്റോര്‍ണി ജനറലിന്റെ ഉപദേശത്തിന് ഒപ്പം ഡല്‍ഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്ന് ഗവര്‍ണര്‍ക്കു ലഭിച്ച സന്ദേശവും നിര്‍ണായകമായി എന്നാണ് വിവരം.

സംസ്ഥാന സര്‍ക്കാരിനെ ശ്വാസം മുട്ടിക്കാനും കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനും കേന്ദ്രം ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന വ്യാപകമായി  ഗൃഹസന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണ് ഇത്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറാന്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്രം ശ്രമിക്കുന്നു എന്നതാണു ദേശീയ തലത്തില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന മുഖ്യ ആരോപണങ്ങളില്‍ ഒന്ന്. ഈ സാഹചര്യത്തില്‍ ഒരു മന്ത്രിയുടെ സത്യപ്രതിജ്ഞ തന്നെ മുടക്കാന്‍ തയാറായാല്‍ അത് ആക്ഷേപങ്ങളെ ബലപ്പെടുത്തുന്നതാകും എന്ന സന്ദേശം രാജ്ഭവനു ലഭിച്ചു.

ഇതുകൂടി കണക്കിലെടുത്താണ് ആരിഫ് മുഹമ്മദ് ഖാന്‍ അവസാന നിമിഷം മലക്കം മറിഞ്ഞത്. തിങ്കളാഴ്ച രാത്രി വരെ അദ്ദേഹം നല്‍കിയ സൂചന സജിക്ക് തിരിച്ചുവരവ് എളുപ്പമല്ല എന്നു തന്നെയായിരുന്നു. ഒരേ സമയം സജിക്ക് തിരിച്ചുവരാനും അതല്ല, ആ വരവ് തടയാനും കഴിയുന്ന ഉപദേശങ്ങള്‍ ഗവര്‍ണര്‍ക്കു മുന്നില്‍ ഉണ്ടായി. അതില്‍ ഏതു തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ രാഷ്ട്രീയ തീരുമാനവും പ്രധാനമായിരുന്നു. ഒടുവില്‍ മന്ത്രിസഭാ വികസനം ഗവര്‍ണറെ ഉപയോഗിച്ചു തടഞ്ഞു നിര്‍ത്തി എന്ന പ്രചാരണത്തിന് വഴിയൊരുക്കേണ്ടതില്ലെന്നു രാജ്ഭവന്‍ നിശ്ചയിച്ചു.

കേരളത്തിലെ ആര്‍ എസ് എസ് , ബിജെപി നേതൃത്വത്തിന് സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് വിപരീത ഫലമാണുണ്ടാക്കിയിട്ടുള്ളത്. ഗവര്‍ണറെ കൊണ്ട് സര്‍ക്കാരിനെ ശ്വാസംമുട്ടിച്ച് ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവും ശക്തമായിരുന്നു. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ കേരളം വിട്ട് പോകുന്നതിന്റെ ഉത്തരവാദിത്വം ബിജെപിയ്ക്കും തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിലാവാം ബിജെപി , സിപിഎം രഹസ്യ ധാരണയുണ്ടാക്കി ഗവര്‍ണര്‍ പ്രശ്‌നം തല്ക്കാലത്തേയ്ക്ക് മയപ്പെടുത്തിയതെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.

ഇതിനിടെ, മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സംസാരിക്കുകയും ചെയ്തു. ആര് ആരെയാണ് വിളിച്ചത് എന്നതില്‍ വ്യക്തത ഇല്ലെങ്കിലും പ്രതിസന്ധിക്ക് അയവു വരുത്താന്‍ അതും സഹായകരമായി. സര്‍ക്കാരും ഗവര്‍ണറും തമ്മിലെ സംഘര്‍ഷം നിലനില്‍ക്കെ തന്നെയാണ് എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അവിടെ തികഞ്ഞ ആതിഥേയനായി നിന്ന ആരിഫ് മുഹമ്മദ് ഖാന്‍ അതേ സൗഹാര്‍ദം തന്നെ ഇന്നു പ്രകടിപ്പിക്കാനാണ് എല്ലാ സാധ്യതയും. മുഖ്യമന്ത്രിയെ കാറിന് അരികെ വരെ വന്ന് അന്ന് അദ്ദേഹം യാത്ര അയയ്ക്കുകയുണ്ടായതും എല്ലാവരുടെയും മനസിലുണ്ട്.

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുളള ബില്‍ അതിനു ശേഷമാണ് നിയമസഭ ചേര്‍ന്നു പാസാക്കിയത്. ആ സംഘര്‍ഷ സാഹചര്യം സജിയുടെ സത്യപ്രതിജ്ഞയെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചിട്ടുമുണ്ടാകും. എന്നാല്‍, സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടു പോകാം എന്നതിനപ്പുറം തടയാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നുമില്ല.

സജിക്കെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ തിരുവല്ല കോടതിയുടെ വിധി, പക്ഷേ വന്നിട്ടില്ല. അത് സജിക്ക് അനുകൂലമായാല്‍ തന്നെ  ഭരണഘടനയെ അവഹേളിച്ചു എന്ന ആരോപണത്തിന്റെ പേരിലുള്ള നിയമയുദ്ധം അവിടെ തീരാന്‍ ഇടയില്ല. അതു കണക്കിലെടുത്താണ് ഭാവിയില്‍ എന്തു തിരിച്ചടി ഉണ്ടായാലും ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്ന മുന്നറിയിപ്പോടെ സത്യപ്രതിജ്ഞയ്ക്കായി  ആരിഫ് മുഹമ്മദ് ഖാന്‍ സമ്മതം മുളിയത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (4 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (6 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (8 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (8 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (9 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends