Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ചിന്ത ജെറോമിന്‍റെ ശമ്പളം അമ്പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തി: 2016 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ കൂടിയ ശമ്പളം നൽകാൻ ധനവകുപ്പിന്റെ തീരുമാനം:- ഒറ്റയടിക്ക് ശമ്പള കുടിശ്ശികയായി ചിന്തയ്ക്ക് ലഭിക്കുന്നത് 37ലക്ഷം രൂപ: സമാന ആവശ്യവുമായി കോടതിയെ സമീപിച്ച് മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍.വി. രാജേഷ്...

05 JANUARY 2023 12:10 PM IST
മലയാളി വാര്‍ത്ത

യുവജനകമ്മീഷന്‍ ചെയര്‍പേഴ്സണായ ചിന്ത ജെറോമിന്‍റെ ശമ്പളം അമ്പതിനായിരം രൂപയില്‍ നിന്നും ഒരു ലക്ഷമാക്കി ഉയര്‍ത്തി. ഇത് മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കുന്നതോടെ ചിന്ത ജെറോമിന് ഒറ്റയടിക്ക് 37 ലക്ഷം രൂപ അധികം കിട്ടും. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെയാണ് ഈ അധികച്ചെലവ്. ധനവകുപ്പാണ് ഇതിന് പച്ചക്കൊടി കാട്ടിയത്. 2016 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ കൂടിയ ശമ്പളം ചിന്തയ്ക്ക് നല്‍കും. ഉയര്‍ത്തിയ ശമ്പളനിരക്ക് കണക്കാക്കി മുന്‍കാലത്തുള്ള കുടിശ്ശിക നല്‍കണമെന്ന ആവശ്യം ആദ്യം ധനവകുപ്പ് അംഗീകരിച്ചില്ലെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു.

ഇതോടെ മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍.വി. രാജേഷും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്താണ് യുവജന കമ്മിഷന്‍ രൂപവത്കരിച്ചിത്. ആര്‍.വി. രാജേഷായിരുന്നു ആദ്യ ചെയര്‍മാന്‍. ഈ ഘട്ടത്തില്‍ ചെയര്‍മാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നല്‍കുമെന്നാണ് ഉത്തരവിലുണ്ടായിരുന്നു. യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാനകാലത്ത് ശമ്പളം നിശ്ചയിക്കാനുള്ള തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. ഇടതുസര്‍ക്കാര്‍ വന്നതിനുശേഷം, 2016-ലാണ് ചിന്താ ജെറോം അധ്യക്ഷയാകുന്നത്. ഇതോടെ, ശമ്പളഘടനയുണ്ടാക്കിയപ്പോള്‍ നിലവിലെ ചെയര്‍മാന് ബാധകമാകുന്നവിധത്തിലാണ് തീരുമാനമുണ്ടായത്. ഇതിനെതിരേയാണ് രാജേഷ് കോടതിയെ സമീപിച്ചത്.

2016-ലാണ് ചിന്താ ജെറോം അധ്യക്ഷയാകുന്നത്. ഇതോടെ, ശമ്പളഘടനയുണ്ടാക്കിയപ്പോൾ നിലവിലെ ചെയർമാന് ബാധകമാകുന്നവിധത്തിലാണ് തീരുമാനമുണ്ടായത്. ഇതിനെതിരേയാണ് രാജേഷ് കോടതിയെ സമീപിച്ചത്. നാളിതുവരെ ശമ്പളയിനത്തിൽ ചിന്ത കൈപ്പറ്റിയത് 37 ലക്ഷത്തില്‍ അധികം രൂപയെന്ന് വിവരാവകാശ രേഖ പുറത്ത് വന്നിരുന്നു. 2016ല്‍ സ്ഥാനമേറ്റത് മുതല്‍ ശമ്പളയിനത്തിൽ മാത്രം 37,27,200 രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്.

ട്രാവല്‍ അലവന്‍സ് ഇനത്തില്‍ 84,583 രൂപയും അനുവദിച്ചിരുന്നു. യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എന്ന പേരില്‍ സര്‍ക്കാര്‍ അനാവശ്യ സ്ഥാനം നല്‍കി ചിലവ് വര്‍ദ്ധിപ്പിക്കുന്നുവെന്നും യുവജന കമ്മീഷനിലൂടെ കേരളത്തിലെ യുവാക്കള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന തരത്തില്‍ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെ നല്‍കിയ വിവരാവകാശ രേഖയിലാണ് യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണായ ചിന്താ ജെറോമിന് ലക്ഷങ്ങള്‍ ശമ്പളം നല്‍കിയ കണക്ക് വിവരങ്ങൾ പുറത്ത് വന്നത്.

യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ 2019 ഫെബ്രുവരി 12,13 തീയതികളില്‍ ജര്‍മ്മനിയില്‍ വച്ച്‌ ഐക്യരാഷ്‌ട്രസഭ സംഘടിപ്പിച്ച സയന്‍സ് പോളിസി വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തിരുന്നു. കമ്മീഷന്‍ അദ്ധ്യക്ഷയെന്ന നിലയില്‍ സര്‍ക്കാര്‍ ചിലവില്‍ മറ്റു വിദേശ യാത്രകള്‍ നടത്തിയിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു. യുവാക്കാളെ വിദ്യാസമ്പന്നരാക്കന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനും യുവാക്കളുടെ അവകാശങ്ങളുടെ സംരക്ഷകനായി വർത്തിക്കുന്നതിനും ആയി രൂപീകരിക്കപ്പെട്ടതാണ് കേരള സംസ്ഥാന യുവജന കമ്മീഷൻ.

 2014ൽ കേരളാ നിയമസഭ പാസ്സാക്കിയ കേരള സംസ്ഥാന യുവജന കമ്മീഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന യുവജന കമ്മീഷന്റെ രുപീകരണം. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മീഷന്റെ പരമോന്നത സ്ഥാനം അധ്യക്ഷൻ / അധ്യക്ഷയാണ്. അധ്യക്ഷനെ കൂടാതെ പതിമൂന്നിൽ കുറയാത്ത അംഗങ്ങളും കമ്മീഷന്റെ ഭാഗമായി പ്രവർത്തിക്കണമെന്നാണ് യുവജന കമ്മീഷൻ ആക്റ്റ് നിഷ്കർഷിക്കുന്നത്.

മുമ്പ് കേരള സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ പി എച്ച്‌ ഡി കരസ്ഥമാക്കിയ സംഭവത്തിലും ചിന്തയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സര്‍ക്കാര്‍ ശമ്ബളവും ജെ ആര്‍ എഫ്‌ സ്കോളര്‍ഷിപ്പുമുള്‍പ്പെടെ മാസം രണ്ടുലക്ഷം രൂപ വരുമാനത്തോടെ പി എച്ച്‌ ഡി പൂര്‍ത്തിയാക്കിയ അതിശയവ്യക്തിത്വമാണ് ചിന്തയെന്ന് സോഷ്യൽ മീഡിയയിൽ അടക്കം ആരോപണം ഉയർന്നു. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കൊല്ലം കര്‍മ്മല റാണി ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ്ഡും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ചിന്ത ഗവേഷണം ആരംഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (3 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (5 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (6 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (7 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends