Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

വി.ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്നും ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യം; വിവിധ മുസ്ലീം സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടതായി സൂചന! സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തില്‍ മുസ്ലീം സമുദായത്തെ അവഹേളിക്കുന്ന രീതിയില്‍ ദൃശ്യാവിഷ്‌കാരം നടത്തിയെന്ന വിവാദം ശിവൻകുട്ടിക്ക് വിനയായി, തലപുകഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

05 JANUARY 2023 12:54 PM IST
മലയാളി വാര്‍ത്ത

വി.ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്നും ഉടൻ നീക്കം ചെയ്യണമെന്ന് വിവിധ മുസ്ലീം സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടതായി സൂചന. അടുത്ത പുന:സംഘടനയിൽ വിദ്യാഭ്യാസ വകുപ്പ് മുഹമ്മദ് റിയാസിനോ വി.അബ്ദു റഹ്മാനോ നൽകണമെന്നാണ് മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള മുസ്ലീം പാർട്ടികളുടെ ആവശ്യം. പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്ത് നിന്നും ഐ എ എസ് ഉദ്യോഗസ്ഥനായ ജീവൻ ബാബുവിനെ നീക്കണമെന്നാണ് മറ്റൊരു ആവശ്യം. തത്കാലം ജീവൻ ബാബുവിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചതായി അറിയുന്നു. വിദ്യാഭ്യാത വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെതിരെ മുസ്ലീം സംഘടനകൾക്ക് പരാതിയില്ല. ശിവൻകുട്ടിയുടെ കാര്യം തീർച്ചയായും പരിഗണിക്കാമെന്നും പിണറായി ഉറപ്പുനൽകിയത്രേ.

എൻ എസ് എസിൻ്റെ അടിമയെ പോലെയാണ് ശിവൻകുട്ടി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം മുസ്ലീം സമുദായത്തിന് എതിരാണെന്നുമാണ് മുസ്ലീം സംഘടനകളുടെ പ്രധാന ആക്ഷേപം. യു.ഡി.എഫ്.ഭരണകാലത്ത് വിദ്യാഭ്യാസം മുസ്ലീം ലീഗിനാണെന്നും ഇടതുമുന്നണിയിൽ മുസ്ലീം സമുദായത്തിന് വിദ്യാഭ്യാസ വകുപ്പിൽ ഒരു റോളുമില്ലെന്നാണ് പ്രധാന ആക്ഷേപം. മുസ്ലീം സംഘടനകളുടെ ആക്ഷേപത്തിന് മന്ത്രി മുഹമ്മദ് റിയാസ് പിന്തുണ നൽകിയതോടെ ശിവൻകുട്ടിയുടെ മന്ത്രി സ്ഥാനം തുലാസിലായി. ശിവൻകുട്ടിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് എൻ എസ് എസ് കരയോഗത്തിൻ്റെ മട്ടിലാണെന്നും മുഖ്യമന്ത്രിക്ക് മുസ്ലീങ്ങളിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തില്‍ മുസ്ലീം സമുദായത്തെ അവഹേളിക്കുന്ന രീതിയില്‍ ദൃശ്യാവിഷ്‌കാരം നടത്തിയെന്ന വിവാദമാണ് ശിവൻകുട്ടിക്ക് വിനയാകുന്നത്. സ്വാഗത ഗാനത്തിനെതിരെ മുസ്ലീം ലീഗും ഇതര മുസ്ലീം സംഘടനകളും രംഗത്തെത്തി. കവി പി കെ ഗോപിയുടെ വരികളെ ആസ്പദമാക്കി പേരാമ്പ്ര മാതാ കലാവേദിയാണ് ദൃശ്യാവിഷ്‌കാരം നടത്തിയത്. ഇന്ത്യന്‍ സേന ഭീകരവാദിയെ കീഴടക്കുന്നതായി കാണിക്കുന്ന ഭാഗത്ത് പരമ്പരാഗത അറബി തലപ്പാവ് ധരിച്ച മുസ്ലീം മതസ്ഥനെന്ന് തോന്നിക്കുന്ന ആളെ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് ആധാരം.

ഇസ്ലാം മത വിശ്വാസികളെ അവഹേളിക്കുന്ന തരത്തിലാണ് ഗാന ചിത്രീകരണമെന്നും സംഘപരിവാറുമായി ബന്ധമുള്ളവരാണ് ദൃശ്യാവിഷ്‌കാരം നടത്തിയതെന്നുമാണ് വിവിധ മുസ്ലീം സംഘടനകളുടെ ആരോപണം. ഇതിൽ പി.കെ.ഗോപി ഇടതു അനുഭാവമുള്ള കവിയാണ്. യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡൻറായിരുന്ന ഗോപി ഇത്തരം ഒരു ഗാനം എഴുതിയതിലൂടെ ഇടതു മുന്നണിയെ പ്രതിരോധത്തിലാക്കി. ശിവൻകുട്ടിക്കെതിരെ നടപടി എടുക്കാതിരുന്നാൽ മോദിയെ സുഖിപ്പിക്കാനുള്ള പിണറായിയുടെ അടവായി സംഭവം ചിത്രീകരിക്കപ്പെടുമെന്നുള്ള സംശയം മന്ത്രി റിയാസ് മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് ചില നേതാക്കൾ സ്ഥിരീകരിക്കുന്നു.

പേരാമ്പ്ര മാതാ കലാവേദിയുടെ പ്രവര്‍ത്തകനായ സതീഷ് ബാബുവാണ് ദൃശ്യാവിഷ്‌കാരത്തിന് നേതൃത്വം വഹിച്ചത്. സതീഷ് ബാബുവിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലെല്ലാം സംഘപരിവാര്‍ അനുകൂല പോസ്റ്റുകളാണ് ഉളളത്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് മുസ്ലീം സംഘടനകളുടെ പ്രതിഷേധം. ഉത്തരവാദിത്വപ്പെട്ട മന്ത്രിമാര്‍ക്ക് മുന്നിലാണ് ഇത്തരമൊരു ദൃശ്യാവിഷ്‌കാരം നടന്നതെന്നും കേവലം യാദൃശ്ചികമായി സംഭവത്തെ കാണാനാകില്ലെന്നും കെപിഎ മജീദ് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള നീക്കമാണെന്നും കെപിഎ മജീദ് കുറ്റപ്പെടുത്തി. ശിവൻകുട്ടിയും റിയാസും സദസിലുള്ളപ്പോഴാണ് കലാശിൽപ്പം അരങ്ങേറിയത്.

ഇളം തലമുറകളുടെ മനസ്സിലേക്ക് പോലും ഇസ്ലാം ഭീതി സൃഷ്ടിക്കുന്ന ഈ ചിത്രീകരണം നടക്കുമ്പോള്‍ സംഘാടകരോട് തിരിഞ്ഞുനിന്ന് ചോദിക്കാന്‍ ആരുമുണ്ടായില്ലെന്നായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ പി കെ അബ്ദു റബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്. ഓങ്ങി നില്‍ക്കുന്ന മഴുവിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടിക്കൊടുക്കണ്ട! മുഖ്യമന്ത്രി പറഞ്ഞതെത്ര കൃത്യം. 'അതായത് കോയാ...നിങ്ങള്‍ അങ്ങോട്ട് പോണ്ടാ, ഓരെ ഞമ്മള് ഇങ്ങോട്ട് കൊണ്ടു വരും, എന്താല്ലേ! - മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് മുന വച്ച് എഴുതി.

ഇസ്ലാം എന്നാല്‍ ഭീകരവാദമെന്ന സംഘപരിവാര്‍ പ്രചാരണത്തിന് ആക്കം കൂട്ടുന്നതും പൊതുബോധ നിര്‍മിതിക്ക് സഹായകരവുമാണ് ഈ ദൃശ്യാവിഷ്‌കാരമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പ്രതികരിച്ചു. ദൃശ്യാവിഷ്‌കാരത്തിന് അനുമതി നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, ന്യൂനപക്ഷ സമ്മേളന വേദിയില്‍ ചെന്ന് ഓങ്ങി നില്‍ക്കുന്ന മഴുവിന് താഴെ കഴുത്ത് നീട്ടികൊടുക്കരുതെന്ന് ഉപദേശിക്കുന്ന മുഖ്യമന്ത്രി സംഘപരിവാറിന്റെ മഴുവിന് മൂര്‍ച്ച കൂട്ടികൊടുക്കുന്ന സമീപനം കലോത്സവ വേദിയില്‍ ഉണ്ടായതിനെകുറിച്ച് അഭിപ്രായം പറയാന്‍ തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. വിവിധ മുസ്ലീം ഗ്രൂപ്പുകളിലും സ്വാഗത ഗാന ചിത്രീകരണ വിവാദം സജീവ ചര്‍ച്ചയായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കിയിട്ടുണ്ട്.ഇതുവരെയും ശിവൻകുട്ടി ഖേദം പ്രകടിപ്പിച്ചിട്ടില്ല.

അതേസമയം, സംഭവത്തെകുറിച്ച് പ്രതികരിക്കാന്‍ മാതാ കലാവേദി തയ്യാറായില്ല. സംഘാടകരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബുവും കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ അടക്കമുള്ള ജനപ്രതിനിധികളും റിഹേഴ്‌സല്‍ കണ്ടതിന് ശേഷമാണ് ദൃശ്യാവിഷ്‌കാരം ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടത്. ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയതിന് മാതാ പേരാമ്പ്രയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ചടങ്ങില്‍ ഉപഹാരവും നല്‍കിയിരുന്നു. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് സംഭവമെന്ന് മുസ്ലീം സംഘടനകൾ സംശയിക്കുന്നത് ഇതുകൊണ്ടാണ്.

വിവാദം അനാവശ്യമാണെന്നും ഒന്നാം വേദി ക്യാപ്റ്റൻ വിക്രമിന്റെ പേരിലുള്ളതിനായതിനാൽ കാർഗിൽ യുദ്ധവുമായി ബന്ധപ്പെടുത്തി ദൃശ്യാവിഷ്കാരം ഒരുക്കുകയായിരുന്നെന്നും മാതാ കലാവേദി ഡയറക്ടർ പറഞ്ഞു. അതേസമയം, വിവാദം അനാവശ്യമാണെന്നും ഒന്നാം വേദി ക്യാപ്റ്റൻ വിക്രമിന്റെ പേരിലുള്ളതിനായതിനാൽ കാർഗിൽ യുദ്ധവുമായി ബന്ധപ്പെടുത്തി ദൃശ്യാവിഷ്കാരം ഒരുക്കുകയായിരുന്നെന്നും മാതാ കലാവേദി ഡയറക്ടർ കനക ദാസ് പറഞ്ഞു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും റിഹേഴ്സൽ കണ്ടതാണെന്നും അന്ന് ഒന്നും പറയാതിരുന്ന കാര്യം പരിപാടി അവതരിപ്പിക്കപ്പെട്ട് ഒരു ദിവസത്തിനുശേഷം ഉണ്ടായത് സംശയാസ്പദമാണെന്നും കനകദാസ് വ്യക്തമാക്കി. എന്നാല്‍, സംഘാടകര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയെന്ന ആരോപണത്തോട് ഒടുവിൽ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. . സർക്കാരിന് സങ്കുചിത മനോഭാവമില്ലെന്നും പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവരും ഒരേ മനസോടെ മേള വിജയിപ്പിക്കാൻ ശ്രമിക്കണം. മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാർഹമെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ വിമർശനം. സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ലെന്ന് വ്യക്തമാണെന്ന് കെപിഎ മജീദ് വിമർശിച്ചു. ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ ഈ ചിത്രം ഇളംമനസ്സുകളിൽ സൃഷ്ടിക്കുന്ന വിസ്‌ഫോടനം വലുതായിരിക്കും. മൈതാനം കാണുമ്പോൾ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുമ്പോഴാണ് ഈ സംഗീത ശിൽപം അവതരിപ്പിക്കപ്പെട്ടതെന്നും മജീദ് കുറ്റപ്പെടുത്തിയിരുന്നു.

ശിവൻകുട്ടിക്കെതിരെ മുസ്ലീം സംഘടനകൾ മൂന്നാമത്തെ തവണയാണ് രംഗത്തെത്തുന്നത്. ജെൻറർ യൂണിഫോം, സ്കൂൾ സമയമാറ്റം, പാഠ്യപദ്ധതി പരിഷ്ക്കരണം എന്നിങ്ങനെയുള്ള വിവാദങ്ങളാണ് മുസ്ലീങ്ങൾക്കെതിരെ ശിവൻകുട്ടി സൃഷ്ടിച്ചത്. താൻ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്ന് അവകാശപ്പെടുന്ന മന്ത്രി ശിവൻകുട്ടിയാണ് മുസ്ലീം സമുദായങ്ങളുടെ എതിർപ്പ് കണ്ട് ഭയന്ന് അന്ന് മാളത്തിലൊളിച്ചത്.

സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറുന്നുവെന്ന സൂചനയും മന്ത്രി തന്നെയാണ് നൽകിയത്. സ്കൂൾ സമയമാറ്റം അടക്കമുള്ള വിഷയങ്ങളിൽ നിന്നാണ് സർക്കാർ താത്കാലം പിൻവലിയുന്നത്. മിക്സഡ് ബെഞ്ചുകൾ, ജെൻഡർ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളിൽ വിമർശനവും ആശങ്കയും ഉയർന്നതോടെയാണ് പരിഷ്കാരം തിരക്കിട്ട് വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്കരണം സംബന്ധിച്ച പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂ എന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയത്. ഖാദർ കമ്മീഷൻ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പാഠ്യപദ്ധതി പുതുക്കുക വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും. ഖാദർ കമ്മിറ്റി സ്കൂൾ സമയമാറ്റത്തിന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും സർക്കാർ സമയമാറ്റത്തിനില്ലെന്നും നിലവിലെ രീതി തുടുരമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

മത നിഷേധം സർക്കാർ നയമല്ലെന്നും മതപഠനത്തെ തടസ്സപ്പെടുത്തില്ലെന്നും പറഞ്ഞ ശിവൻകുട്ടി യൂണിഫോം എന്ത് വേണം എന്നതിൽ അതാത് സ്കൂളുകൾക്ക് തീരുമാനമെടുക്കാമെന്നും മിക്സ്ഡ് സ്കൂൾ ആക്കുന്നതിലും സ്കൂൾ തലത്തിൽ തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും ഇക്കാര്യങ്ങളിലൊന്നും സർക്കാർ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. ആണ്കുട്ടികളേയും പെണ്കുട്ടികളേയും ഒന്നിച്ചിരുത്തുന്ന മിക്സ്ഡ് ബെഞ്ച് സർക്കാരിൻ്റെ ആലോചനയിൽ ഇല്ലെന്നും ലിംഗ സമത്വ ആശയങ്ങളിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്നും പറഞ്ഞ മന്ത്രി ചില തീവ്രവാദ സംഘടനകൾ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു. അതേസമയം നേരത്തെ നിയമസഭയിലെ ശ്രദ്ധ ക്ഷണിക്കല്ലിനിടെ പാഠ്യപദ്ധതി പരിഷ്കണത്തിനെതിരെ മുസ്ലീംലീഗ് രംഗത്ത് എത്തി. സർക്കാർ ചിലവിൽ യുക്തി ചിന്ത നടപ്പാക്കുകയാണെന്ന് ലീഗ് എംഎൽഎ എൻ.ഷംസുദ്ദീൻ സഭയിൽ പറഞ്ഞു.

മിക്സ്ഡ് ബെഞ്ചും മിക്സ്ഡ് ഹോസ്റ്റലും വലിയ പ്രശ്‍നം ഉണ്ടാക്കുമെന്നാണ് ലീഗ് നേതാവ് പറഞ്ഞത്. ലിംഗം നിശ്ചയിക്കുന്നത് ജൈവശാസ്ത്രപരമായാണ് എന്നാൽ കരടിൽ പറയുന്നത്. അത് സമൂഹം സൃഷ്ടിക്കുന്നതാണ് എന്നാണ്. ലിംഗതുല്യതയെ ശക്തമായി എതിർക്കുന്നു. പക്ഷേ പാഠ്യപദ്ധതി പരിഷ്കാരത്തിൻ്റെ കരട് രേഖയിൽ പറയുന്നത് അത് സമൂഹം സൃഷ്ടിക്കുന്നതാണ് എന്നാണ്. ലിംഗ തുല്യതയെ ശക്തമായി എതിർക്കും. സ്കൂൾ സമയമാറ്റം മദ്രസകളെ ബാധിക്കുന്ന നിലയുണ്ട്. കേരള സമൂഹത്തെ ലൈംഗിക അരാജകത്വത്തിലേക്ക് തള്ളി വിടുന്നതാണ് പാഠ്യ പദ്ധതി പരിഷ്കരണം.ഇത് പിൻവലിക്കണം എന്നദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി മുഹമ്മദ് റിയാസിൻെറ ഇടപെടലാണ് സർക്കാരിൽ നിർണായകമായത്. സ്കൂൾ സമയമാറ്റം വരികയാണെങ്കിൽ മതപഠനത്തിനുള്ള സാധ്യത ഇല്ലാതാകുമെന്നാണ് മുസ്ലീം സംഘടനകൾ പറയുന്നത്. സ്കൂൾ സമയം മാറ്റിയെ തീരൂ എന്ന വാശിയുണ്ടായിരുന്നത് മന്ത്രി ശിവൻകുട്ടിക്കാണ്. സമയം മാറ്റരുതെന്ന് മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ സാധ്യമല്ലെന്ന നിലപാടാണ് മന്ത്രി. സ്വീകരിച്ചത്. അതോടെ കാന്തപുരം ഉൾപ്പെടെയുളള മുസ്ലീം പണ്ഡിതർ മന്ത്രി റിയാസിനെ കാണാനെത്തി. ഒരിക്കലും ശിവൻകുട്ടിയുടെ സ്വപ്ന പദ്ധതികൾ നടക്കാൻ പോ കുന്നില്ലെന്ന ഉറപ്പ് മന്ത്രി റിയാസ് നൽകി.റിയാസും ശിവൻകുട്ടിയും തമ്മിൽ ചർച്ച നടന്നതോടെ തൻ്റെ തീരുമാനം കുട്ടി തൊണ്ട തൊടാതെ വിഴുങ്ങി.

വിദ്യാഭ്യാസപരിഷ്കരണ നിർദ്ദേശങ്ങളടങ്ങുന്ന എം.എ. ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ അദ്ധ്യാപക വിദ്യാഭ്യാസം, സ്കൂൾ ഉച്ചഭക്ഷണപരിപാടി, പൊതുപരീക്ഷ, തസ്തിക നിർണയം, പ്രൊമോഷൻ തുടങ്ങി നിരവധി വിഷയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളുണ്ട്. സ്കൂൾ സമയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദ്ദേശമാണ് ഇവയിൽ പ്രധാനപ്പെട്ട ഒന്ന്. സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കാനാണ് നിർദ്ദേശം. അഞ്ച് മുതൽ 12 വരെ ക്ളാസുകളിലെ കുട്ടികൾക്ക് രണ്ടുമണി മുതൽ നാലുമണിവരെ ലൈബ്രറി പ്രവർത്തനങ്ങൾ, തൊഴിൽപരിശീലനം, കലാ - കായിക പരിശീലനങ്ങൾ തുടങ്ങിയ പഠനാനുബന്ധ പ്രവർത്തനങ്ങളും നടത്താം. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ എന്ന നിലവിലെ സമയക്രമം ഇത്തരം പഠനാനുബന്ധ പ്രവർത്തനങ്ങൾക്കോ കുട്ടികളുടെ സർഗശേഷി വർദ്ധിപ്പിക്കാനുള്ള കാര്യങ്ങൾക്കോ സഹായകമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ മാറ്റം വരുത്തിയാൽ പള്ളിയിൽ പോകുന്നതിനും രാവിലെ ഖുറാൻ പഠനം നടത്തുന്നതിനും ബുദ്ധിമുട്ടുണ്ടാകുമെന്നാണ് കണ്ടെത്തൽ.

 

സമയത്തിൽ മാറ്റം വരുത്താനുണ്ടായ സാഹചര്യങ്ങൾ സംബന്ധിച്ച് അക്കാ‌ഡമികമായ ചർച്ച അനിവാര്യമാണ്. കുട്ടികളുടെ പഠനത്തിന് ഏറ്റവും ഉചിതമായ സമയം പ്രഭാതത്തിനോടു ചേർന്നുള്ള സമയമാണെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധരുടെയും മനഃശാസ്ത്രജ്ഞരുടെയും അഭിപ്രായം. നീണ്ട ഉറക്കത്തിനുശേഷം പുതിയ അനുഭവങ്ങളെ സ്വീകരിക്കാനും ചിന്തകളെ ഉദ്ദീപിപ്പിക്കാനും മനസ് പാകമായിരിക്കുന്ന സമയമാണിത്. പ്രഭാതം കഴിയും മുൻപ് പഠനം തുടങ്ങിയാൽ കുട്ടികൾക്ക് അത് കൂടുതൽ ഫലപ്രദമാകുമെന്ന കാര്യത്തിൽ സംശയമില്ല.റിപ്പോർട്ട് പ്രകാരം ഉച്ചയ്ക്കുശേഷമുള്ള സമയം കുട്ടികളുടെ സർഗശേഷി വികാസത്തിനും തൊഴിൽ - കായികശേഷി വികാസത്തിനുമായി നീക്കിവച്ചാൽ കുട്ടിയുടെ വിദ്യാഭ്യാസം കൂടുതൽ അർത്ഥപൂർണമാവും. ഉച്ചയ്ക്ക് ശേഷമുള്ള കുറേസമയം അദ്ധ്യാപകർക്ക് അടുത്ത ദിവസത്തേക്കുള്ള പഠനാസൂത്രണവും തയ്യാറെടുപ്പും നടത്താനും ഉപകരിക്കും. സംസ്ഥാനത്തെ ഓഫീസുകളും സ്കൂളുകളും പ്രവർത്തനമാരംഭിക്കുന്നത് ഏതാണ്ട് ഒരേസമയത്താണല്ലോ. ഈ സമയം റോഡുകളിലെ ഗതാഗതത്തിരക്കും മാർഗതടസവും വളരെ രൂക്ഷമാണ്. തിരക്കേറിയ റോഡുകളിൽ അപകടങ്ങളും മരണങ്ങളും കൂടിവരുന്നു. സ്കൂളുകളുടെ പ്രവർത്തനം എട്ടുമണിയിലേക്ക് മാറുമ്പോൾ ഇക്കാര്യത്തിൽ ഒരുപരിധിവരെ ആശ്വാസമുണ്ടാകും.

സംസ്ഥാന സർക്കാരിൽ മുസ്ലീം ജനവിഭാഗത്തിൻ്റെ നോമിനിയാണ് റിയാസ്.. അബ്ദുറഹ്മാനെയും അഹമ്മദ് ദേവർ കോവിലിനെയും പോലുള്ള മന്ത്രിമാർ ഉണ്ടെങ്കിലും മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിൽ എല്ലാവരും റിയാസിനെയാണ് സമീപിക്കുന്നത്. റിയാസ് പറഞ്ഞാൽ മുഖ്യമന്ത്രിക്ക് മറ്റ് തീരുമാനങ്ങളില്ല എന്നതാണ് സത്യം .മുഖ്യമന്ത്രിയുടെ വീട്ടിൽ അത്ര പവർഫുള്ളാണ് അദ്ദേഹത്തിൻ്റെ മകൾ വീണാ വിജയൻ. റിയാസ് ശിവൻകുട്ടിക്കെതിരെ തിരിയുമ്പോൾ ശിവൻകുട്ടിയുടെ പണി തെറിക്കാനുള്ള കാരണവും ഇതു തന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (7 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (9 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (9 hours ago)

Malayali Vartha Recommends