വോട്ടര്‍ പട്ടിക പുതുക്കല്‍.... സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,67,95,581 വോട്ടര്‍മാരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 9ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണം 2,71,62,290 ആയിരുന്നു. 5,65,334 വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
പതിനെട്ട് വയസുള്ള 41,650 വോട്ടര്‍മാരാണ് പുതിയതായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്. ആകെ സ്ത്രീ വോട്ടര്‍മാരുള്ളത് 1,38,26,149. ആകെ പുരുഷ വോട്ടര്‍മാര്‍: 1,29,69,158. ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍: 274.
കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള ജില്ല മലപ്പുറമാണ്. 16,08,247 പേര്‍. കൂടുതല്‍ ഭിന്നലിംഗ വോട്ടര്‍മാരുള്ള ജില്ല തിരുവനന്തപുരം. 55 പേര്‍. 87,946 പേരാണ് ആകെയുള്ള പ്രവാസി വോട്ടര്‍മാര്‍. പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല കോഴിക്കോടാണ്. 34,695 പേര്‍.
കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറമാണ്. 32,18,444 പേര്‍. കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടാണ്. 6,15,984 പേര്‍. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റ്www.ceo.kerala.gov.in ല്‍ അന്തിമ വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്.
" f
https://www.facebook.com/Malayalivartha
























