വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പും; തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം ; ദുരൂഹത

തിരുവനന്തപുരം പട്ടത്ത് വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമായി യുവതിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്രയാണ് മരിച്ചത്.
അതേസമയം യുവതിയെ വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
സമയം ഏറെയായിട്ടും സാന്ദ്ര മുറിയുടെ വാതില്‍ തുറക്കാത്തതിനാല്‍ അമ്മ പുറത്തുനിന്ന് വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് പറയുന്നത്. എന്നാൽ സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. നിലവിൽ ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























