Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പണിമുടക്കുന്നവർക്ക് ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്; പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം; സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്നതും ശരിയല്ല; സർക്കാർ ജീവനക്കാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊട്ടിത്തെറിച്ച് ഹൈക്കോടതി

05 JANUARY 2023 01:54 PM IST
മലയാളി വാര്‍ത്ത

സർക്കാർ ജീവനക്കാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊട്ടിത്തെറിച്ച് ഹൈക്കോടതി. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് വീണ്ടും ആവർത്തിച്ച് പറഞ്ഞിരിക്കുകയാണ് ഹൈക്കോടതി. കഴിഞ്ഞ വർഷം സംയുക്ത ട്രേഡ് യൂണയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചു പരിഗണിച്ചത്.

തിരുവനന്തപുരം സ്വദേശിയായ ചന്ദ്രചൂ‍ഡൻനായിരുന്നു 48 പണിക്കൂർ പണിമുടക്കിനെതിരെ കോടതിയെ സമീപിച്ചത്. എന്നാലും നിർണായകമായ നിരീക്ഷണങ്ങളാണ് ഈ ഒരു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ സർക്കാർ കൃത്യമായ നിലപാട് എടുക്കണമെന്ന് താക്കീതും നൽകി ഹൈക്കോടതി. ഈ വിഷയത്തിൽ നടപടിയുമെടുക്കണമെന്നും സർക്കാരിന് നിർദ്ദേശം കൊടുത്തിരിക്കുകയാണ് ഹൈക്കോടതി . ഡിവിഷൻ ബെഞ്ച് നിർണായകമായ ഒരു നിരീക്ഷണം പങ്കുവെച്ചിട്ടുണ്ട്.

അതായത് പണിമുടക്കുന്നവർക്ക് ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ് എന്നാതാണ് ആ നിരീക്ഷണം. മാത്രമല്ല മറ്റൊരു നിർണായക തീരുമാനം ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത് പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരിക്കുകയാണ് .പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ല എന്നും ഹൈക്കോടതി തുറന്നടിച്ചു .

പണിമുടക്കുന്നവർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്നതും ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അധികാരികൾ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി. ചീഫ് ജസ്റ്റീസ് എസ് മണികുമാർ, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി . സര്‍വ്വീസ് ചട്ടത്തിലെ റൂള്‍ 86 പ്രകാരം പണിമുടക്ക് നിയമവിരുദ്ധമാണ് എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പണിമുടക്കിയ സർക്കാ‍ർ ജീവനക്കാ‍ർക്ക് അന്നേ ദിവസത്തെ ശമ്പളം അനുവദിച്ചതും ഹൈക്കോടതി നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു.ഹൈക്കോടതി ഹർജി തീർപ്പാക്കിയത് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരണിക്കണമെന്ന് സർക്കാരിനോട് നിർദേശിച്ചാണ് . പ്രത്യേകിച്ചും സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നതും അവർക്ക് ശമ്പളം നൽകുന്നതിന് എതിരെയും എല്ലാം ഹൈക്കോടതി പൊട്ടിത്തെറിച്ചിരിക്കുകയാണ്. അതിനെതിരെ ഒരു നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്.

നമുക്കറിയാം ഇടയ്ക്ക് ഒരു പ്രശ്നമുണ്ടായത് രാജ്ഭവനിൽ ഗവർണർക്കെതിരെ നടന്ന എൽഡിഎഫ് മാർച്ചിൽ ചില സർക്കാർ ജീവനക്കാർ ഒപ്പിട്ട ശേഷം പങ്കെടുത്തുവെന്നും അവർക്ക് ശമ്പളം അനുവദിച്ചു എന്ന തരത്തിലുള്ള ഒരു ആരോപണം ഉയർന്നിരുന്നു. അപ്പോഴും ഹൈക്കോടതി നിർണായകമായ നീക്കങ്ങൾ ആ വിഷയത്തിൽ പുറപ്പെടുവിച്ചിരുന്നു. ഗവർണറും ആ വിഷയത്തിൽ ഇടപെട്ടിരുന്നു. ജീവനക്കാർ സമരത്തിനെത്തിയത് ജോലിക്ക് കയറാനായി ഓഫിസിലെത്തി പഞ്ച് ചെയ്ത ശേഷമാണോ എന്ന കാര്യം വ്യക്തമാക്കണമെന്ന് കത്തയച്ച് ഗവർണർ ചോദിച്ചിരുന്നു.

പ്രധാന തസ്തികകളിൽ ജോലി ചെയ്യുന്ന ഏഴുപേർ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത വീഡിയോയും ഫോട്ടോകളും അടങ്ങുന്ന ഒരു പരാതി ബിജെപി ഗവർണർക്ക് കൊടുത്തിരുന്നു. ഈ വിഷയം വളരെ വിവാദമായതാണ്. ആ ഒരു വിഷയവും ഈ ഒരു വിഷയം കൂടി വായിച്ചാൽ തീർച്ചയായും ഹൈക്കോടതി പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ ആഞ്ഞടിച്ചു എന്ന് തന്നെ നമുക്ക് അക്ഷരാർത്ഥത്തിൽ പറയാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (3 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (5 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (7 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends