പട്ടത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കോളേജ് വിദ്യാർത്ഥിനിയ്ക്ക് മാനസിക വിഭ്രാന്തിയെന്ന് സൂചന: ആത്മഹത്യ ചെയ്യാൻ സ്വയം വായില്‍ പ്ലാസ്റ്റർ ഒട്ടിച്ച് മൂക്കില്‍ ക്ലിപ്പ് ഇട്ടെന്ന് പ്രാഥമിക നിഗമനം...

പട്ടത്ത് വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമായി യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്രയാണ് മരിച്ചത്. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയായിരുന്നു.
ഇരുപത്തിമൂന്ന് കാരിയായ സാന്ദ്രയ്ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. കഴിഞ്ഞ കുറച്ച് നാളുകളായി പെൺകുട്ടി കോളേജിൽ പോയിരുന്നില്ല.
വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമായാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനായി പെൺകുട്ടി സ്വയം മുഖത്ത് പ്ലാസ്റ്ററും, മൂക്കിൽ ക്ലിപ്പിട്ടതെന്നുമാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടില്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























