കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായ സംഭവം; വനത്തിൽ കാണാതായ യുവാക്കളെ കണ്ടെത്തി

കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. ഈരാറ്റുപേട്ട സ്വദേശികളായ രണ്ട് യുവാക്കളെ കണ്ടെത്തി . ഇവർക്കായി രണ്ട് ദിവസമായി തെരച്ചിൽ നടക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
തേവരുപാറ സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ കൊടൈക്കനാലിലേക്ക് യാത്ര പോയത്. തുടർന്ന് ഇവരെ കാണാതായെന്ന് വീട്ടുകാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
കൊടൈക്കനാലിലെ പൂണ്ടി ഉൾക്കാട്ടിലാണ് ഇവരെ കാണാതായതെന്നായിരുന്നു സൂചന. 35ഓളം പേരാണ് തെരച്ചിൽ നടത്തിയത്. എന്തായാലും രണ്ട് യുവാക്കളെ കണ്ടെത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























