Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഈഴവ സമുദായം ഈശ്വര തുല്യനായി കാണുന്ന ശ്രീനാരായണ ഗുരുദേവനെ നിന്ദിക്കുകയും മറ്റുള്ളവരൊകൊണ്ട് നിന്ദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത പിണറായി വിജയന് ഈഴവ സമുദായം മാപ്പ് നല്കില്ല. ഈഴവ സമുദായത്തിന്റെ അട്ടിപ്പേറവകാശം വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാറിനുമാണെന്ന പിണറായിയുടെ ചിന്തയാണ് ഇവിടെ തകരുന്നത്.

05 JANUARY 2023 03:38 PM IST
മലയാളി വാര്‍ത്ത

ഈഴവ സമുദായം ഈശ്വര തുല്യനായി കാണുന്ന ശ്രീനാരായണ ഗുരുദേവനെ നിന്ദിക്കുകയും മറ്റുള്ളവരൊകൊണ്ട് നിന്ദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത പിണറായി വിജയന് ഈഴവ സമുദായം മാപ്പ് നല്കില്ല. ഈഴവ സമുദായത്തിന്റെ അട്ടിപ്പേറവകാശം വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാറിനുമാണെന്ന പിണറായിയുടെ ചിന്തയാണ് ഇവിടെ തകരുന്നത്.

മലബാര്‍ മേഖലയില്‍ സിപിഎം ന്റെ അടിവേരിളക്കുന്ന പ്രവര്‍ത്തനങ്ങളാണ് ശ്രീനാരായണ വിശ്വാസികളില്‍ നിന്നുമുണ്ടായി കൊണ്ടിരിക്കുന്നത്. മുഖ്യനെ രക്ഷിക്കാനായി ജില്ല സെക്രട്ടറി എ.വി.ജയരാജന്‍ ഇറക്കി വിടുന്ന ക്യാപ്‌സൂളുകള്‍ എല്ലാം ബൂമറാങ്ങ് പോലെ തിരിച്ചു ചെല്ലുന്ന കാഴ്ചയാണുള്ളത്.ഈഴവ സമുദായം കൈവിടുമോയെന്ന ഭയം കൊണ്ടാവുാം ബഫര്‍ സോണ്‍ വിഷയത്തില്‍ ബിഷപ്പുമാരെയും പാതിരിമാരെയും കാണാനായി മന്ത്രിമാരെയും മുന്‍മന്ത്രിമാരെയും പിണറായി അയച്ചിരിക്കുകയാണ്.  

എസ്. എന്‍ കോളജില്‍ ചൊല്ലിയത് പ്രാര്‍ത്ഥനയല്ലെന്നും എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നെന്നും എം വി ജയരാജന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഗുരുസ്തുതിയെ പറ്റി ആധികാരികമായി പറയാന്‍ കഴിയുന്ന വെള്ളാപ്പള്ളിയാണ് ഇങ്ങനെ നിര്‍ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് എസ്.എന്‍ കോളജിലെ ഇ?ന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങിനിടെ ഗുരുസ്തുതി ചൊല്ലിയപ്പോള്‍ എഴുന്നേല്‍ക്കാന്‍ ഒരുങ്ങിയ മുഖ്യമന്ത്രി പിന്നീട് അവിടെതന്നെ ഇരുന്നു. തൊട്ടരികില്‍ ഉണ്ടായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി കൈക്കൊണ്ട് വിലക്കി.

എന്നാല്‍ മുഖ്യമന്ത്രിക്കടുത്തു തന്നെ വേദിയിലുണ്ടായിരുന്ന എം വി ജയരാജനും വെള്ളാപ്പള്ളിയും എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തത് എന്തിനാണെന്ന ചോദ്യവും പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നു പോലും ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന വെള്ളാപ്പള്ളിക്കെതിരെയും ഈഴവ വിഭാഗത്തില്‍ നിന്നും വികാരം ശക്തമായിട്ടുണ്ട്. ഇതോടെ മഹേശന്റെ ആത്മഹത്യയും മൈക്രോഫിനാന്‍സ് ഫണ്ടു ശേഖരണ തട്ടിപ്പുമൊക്കെ വീണ്ടും ചര്‍ച്ചയായി മാറികഴിഞ്ഞു.

പയ്യന്നൂര്‍, തളിപറമ്പ് മേഖലകളിലെ എസ്. എന്‍.ഡി.പി വിട്ട ചില നേതാക്കളാണ് വെള്ളാപ്പള്ളി നടേശനെതിരെ വ്യാപകപ്രചരണം അഴിച്ചുവിടുന്നത്. പയ്യന്നൂരില്‍ നേരത്തെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രൊട്ടോക്കോള്‍ ചൂണ്ടിക്കാട്ടി പ്രാര്‍ത്ഥന നാലുവരി യായി വെട്ടിചുരുക്കിയതും തലശേരി ജഗന്നാഥക്ഷേത്രത്തില്‍ തദ്ദേശിയമായി രൂപകല്‍പ്പന ചെയ്ത പ്രാര്‍ത്ഥന ആലപിച്ചതും മുന്‍ എസ്. എന്‍.ഡി.പി നേതാക്കള്‍ ചൂടേറിയ ചര്‍ച്ചയാക്കിമാറ്റിയിട്ടുണ്ട്.

സംഭവത്തില്‍ ഗുരുനിന്ദ ആരോപിച്ചു തീയ്യസമുദായ അംഗങ്ങളായകെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ രംഗത്തുവന്നതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രാഷ്ട്രീയ ആശങ്കയിലാക്കിയിട്ടുണ്ട് സിപിഎം നേതൃത്വത്തെ.

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും ഗുരുനിന്ദയുമുണ്ടാക്കിയ വിവാദങ്ങള്‍ മുതലെടുത്തു വോട്ടുബാങ്ക് ഉറപ്പിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തും. ഇതില്‍ ആരു വിജയിക്കുമെന്നു കണ്ടറിയേണ്ട കാര്യങ്ങളിലൊന്നാണ്. ശ്രീനാരായണ ഗുരുദേവനെ പൊതു സമൂഹത്തില്‍ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍.ഹരിദാസ് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.

പിണറായി വിജയന്‍ കണ്ണൂര്‍ എസ്.എന്‍.കോളേജില്‍ നടത്തിയത് കമ്യൂണിസ്റ്റ് ധാര്‍ഷ്ട്യമാണ്.ഒരു വിഭാഗത്തോട് വിനീതവിധേയനായി നട്ടെല്ല് വളച്ച് കുമ്പിടുന്ന മുഖ്യന്‍ ഗുരു സ്തുതി ചൊല്ലുമ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച സാമാജികനും സ്ഥലം എംഎല്‍എയുമായ കടന്നപ്പള്ളി രാമചന്ദ്രനെ പിടിച്ചിരുത്തുകയും ചെയ്തതിലൂടെ ശ്രീനാരായണീയരെ ബോധപൂര്‍വ്വം അപമാനിക്കുകയായിരുന്നു.

ലോകം ആരാധിക്കുന്ന, പൂജിക്കുന്ന ശ്രീ നാരായണ ഗുരുവിനെ പരസ്യമായി അപമാനിച്ച മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും ഇല്ലെങ്കില്‍ ബിജെപി പ്രക്ഷോഭമാരംഭിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബിജെപി സംഭവത്തില്‍ രാഷ്ട്രീയ പ്രചരണം നടത്തുമ്പോഴും ഘടകകക്ഷിയായ ബി.ഡി.ജെ. എസ് ഇപ്പോഴും മൗനം പാലിക്കുകയാണ്. വെള്ളാപ്പള്ളിയുടെ മകനായ തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്ക് മുഖ്യമന്ത്രിയുണ്ടാക്കിയ വിവാദങ്ങള്‍ പ്രതിപക്ഷമായിട്ടുകൂടിയും തലവേദനയുണ്ടാക്കിയിരിക്കുകയാണ്.

ഭൂരിപക്ഷജനതയേയും ശ്രീനാരായണ സമൂഹത്തെയും അപമാനിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി മാപ്പു പറയണമെന്ന് ശ്രീ നാരായണ സഹോദരധര്‍മ്മ വേദി ജില്ലാ കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (3 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (5 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (7 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends