ഹൈക്കോടതി കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി; സുപ്രീം കോടതി നോട്ടീസ് അയച്ചു; ഹര്‍ജി ജനുവരി പതിമൂന്നിന് പരിഗണിക്കും

ഹൈക്കോടതി കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നൽകിയിരുന്നു. ഇപ്പോൾ ഇതാ സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി. എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ നോട്ടീസ് അയച്ചത്. സുപ്രീം കോടതി നേരത്തെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. റിജി ജോണ്‍ ആണ് കേസ് ഫയല്‍ ചെയ്തത്. ഈ ഹര്‍ജി ജനുവരി പതിമൂന്നിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍ വ്യാഴാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടത് സര്‍ക്കാരിന്റെ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കണമെന്നാണ്. ഈ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട് .സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ കെ. കെ. വേണുഗോപാൽ ഹാജരായി. ഇതിനു പുറമെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ഹാജരായിട്ടുണ്ട്.
കേരള ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്ന ഒരു കാര്യമാണ് കുഫോസ് വൈസ് ചാന്‍സലറായി നിയമനം കിട്ടാനുള്ള യോഗ്യത ഡോ. കെ. റിജി ജോണിന് ഉണ്ടെന്ന് . എന്നാൽ ഹൈക്കോടതി വിധിയിലെ ഈ കാര്യം ചോദ്യംചെയ്ത് കുസാറ്റിലെ മുന്‍ പ്രൊഫസര്‍ ജി. സദാശിവന്‍ നായര്‍ ഹര്‍ജി നല്‍കിയിരുന്നു. ആ ഹർജിയിൽ നോട്ടീസ് അയക്കരുതെന്ന് റിജി ജോണിന്റെ അഡ്വക്കേറ്റ് സുപ്രീം കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തു . കേസുമായി ബന്ധമില്ലാത്ത വ്യക്തിയാണ് ഹര്‍ജിക്കാർ.
അതിനാല്‍ ആവശ്യം അംഗീകരിക്കരുതെന്നും മുന്‍ വിസിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് ജയന്ത് മുത്തുരാജും ആനി മാത്യുവും ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ കെ. റിജി ജോണിന് എതിരെ ഹൈക്കോടതിയിലെ ഹര്‍ജിക്കാര്‍ തങ്ങള്‍ ആയിരുന്നുവെന്ന് ജി. സദാശിവന്‍ നായര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് കെ. പി. കൈലാസ്‌നാഥ പിള്ള വാദിക്കുകയും ചെയ്തു . മറ്റ് ഹര്‍ജികള്‍ക്ക് ഒപ്പം ഈ ഹര്‍ജിയും ജനുവരി പതിമൂന്നിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ നോട്ടീസ് അയച്ചിട്ടില്ല എന്താണ് ശ്രധേയമായ കാര്യം.
https://www.facebook.com/Malayalivartha
























