എറണാകുളത്ത് സ്ത്രീ ഭര്‍തൃഗൃഹത്തില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളത്ത് സ്ത്രീ ഭര്‍തൃഗൃഹത്തില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുടുംബ പ്രശ്‌നങ്ങള്‍ മൂലമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് ഭര്‍ത്താവ് ഷൈജു പോലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ കൊല്ലപ്പെട്ട സുനിതയുടെ ഭര്‍ത്താവ് മറ്റൂര്‍ വരയിലാന്‍വീട്ടില്‍ ഷൈജുവിനെ കാലടി പോലീസാണ് അറസ്റ്റു ചെയ്തത്.
ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. ബുധനാഴ്ച ഉച്ചയ്ക്കാണ് സുനിതയെ മറ്റൂര്‍ ചെന്പിശേരി റോഡിലുള്ള ഭര്‍തൃഗൃഹത്തില്‍ കുത്തേറ്റ് അവശനിലയില്‍ കണ്ടത്. ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അയല്‍ വീട്ടിലെ സ്ത്രീയാണ് സുനിതയെ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നതു കണ്ടത്. സുനിത മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. മക്കള്‍ സ്‌കൂളിലുമായിരുന്നു. സുനിത ഗോവണിപ്പടിയില്‍നിന്നു വീണതാണെന്ന വാദമാണ് ഭര്‍ത്താവ് ഷൈജു ഉയര്‍ത്തിയത്. നെഞ്ചിലെ മുറിവ് ഉള്‍പ്പെടെ കാണിച്ച് ഗോവണിയില്‍നിന്നു വീണതാകാം എന്ന് അവകാശപ്പെട്ടെങ്കിലും പൊലീസിനു തോന്നിയ സംശയം പ്രതിയെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചത്. മൊഴിയിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ പിടിച്ചു നില്‍ക്കാനാകാതെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
അതേസമയം തൃശൂര്‍ തളിക്കുളത്ത് ഇന്നലെ, ജനുവരി 4 ന് സ്ത്രീയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ഷാജിതയാണ് കൊല്ലപ്പെട്ടത്. വലപ്പാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഹബീബ് ആണ് കൊലപാതകം നടത്തിയത്. ഷാജിതയും ഹബീബും അടുത്ത സുഹൃത്തുക്കളായിരുന്നു. പണയം വെയ്ക്കാന്‍ സ്വര്‍ണം ആവശ്യപ്പെട്ടതാണ് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകാനും പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതും.
ഷാജിതയും ഹബീബും അടുത്ത സുഹൃത്തുക്കളായിരുന്നു. പണത്തിന് ആവശ്യം വന്നപ്പോള്‍ ഹബീബ് ഷാജിതയോട് സ്വര്‍ണ്ണം പണയപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷാജിത സ്വര്‍ണം നല്‍കിയില്ല. ഇത് പിന്നീട് ഇരുവരും തമ്മില്‍ വഴക്കിന് കാരണമായി. ഷാജിത തളിക്കുളത്ത് ഒറ്റയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. സ്വര്‍ണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഷാജിതയുടെ വീട്ടിലെത്തിയ ഹബീബ് ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ഇവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വീട്ടില്‍ നിന്ന് ശബ്ദം കേട്ട നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഷാജിതയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു.
https://www.facebook.com/Malayalivartha























