കടുത്ത വിഷാദ രോഗി; കോളജിൽ പോകാതെ മുറിക്കുള്ളിൽ മൊബൈൽ ഗെയിം കളിക്കുക വിനോദം; സാന്ദ്രയുടെ ബന്ധുക്കളുടെ മൊഴി ഇങ്ങനെ

പട്ടം പ്ലാമൂടിൽ ബിരുദ വിദ്യാർഥി സാന്ദ്രയുടെ ദുരൂഹ മരണത്തിൽ ബന്ധുക്കളുടെ മൊഴി പ്രകാരം പെൺകുട്ടി രണ്ടു വർഷമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. കോളജിൽ പോകാറുണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു. അടുത്തിനിടെയായി മുറിക്കുള്ളിലിരുന്ന മൊബൈൽ ഗെയിം കളിക്കുകയായിരുന്നു പെൺകുട്ടിയുടെ പ്രധാന വിനോദമെന്നും ഇവർ പറയുന്നു . ബന്ധുക്കൾ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് മൊഴി നൽകിയത്.
സാന്ദ്ര വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്ന് പൊലീസും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വീടിൻെറ താഴത്തെ നിലയിലുള്ള മുറിയിലാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് മൂക്കിൽ ക്ലിപ്പുകള്‍ വച്ച നിലയിലായിരുന്നു കണ്ടത്. സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു.
മുറിയിൽ നിന്നും മകള്‍ പുറത്തേക്കിറങ്ങാതിനാൽ സേവ്യറും മകനും ചേർന്ന് വാതിൽ തള്ളിതുറക്കുകയായിരുന്നു. ജനറൽ ആശുപത്രിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു സാന്ദ്ര.
https://www.facebook.com/Malayalivartha
























