രാഹുലിനെയും രശ്മിയെയും കുറിച്ച് ഒരക്ഷരം മിണ്ടരുത്, ആഷിഖ് അബുവിന്റെ മൗനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

എന്തിനും ഏതിനും സോഷ്യല്‍ മീഡിയയില്‍ കൂടി പ്രതികരിക്കുന്നയാളാണ് സിനിമാ സംവിധായകന്‍ ആഷിക് അബു. കെഎം മാണിക്കെതിരെ കോഴയാരോപണം വന്നപ്പോള്‍ എന്റെ വക 500 എന്ന് പറഞ്ഞ കെഎം മാണിക്ക് മണിയോഡര്‍ വിപ്ലവം സൃഷ്ടിച്ച ആഷിഖ് അബുവിന് രാഹുല്‍ പശുപാലന്റെയും രശ്മി ആര്‍ നായരുടേയും ഒണ്‍ലൈന്‍ പെണ്‍വാണിഭത്തെ കുറിച്ച് മിണ്ടാട്ടമില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ സംസാരം. രാഹുലും രശ്മിയും അടക്കമുള്ളവരുടെ കിസ് ഓഫ് ലവിന് പിന്തുണയര്‍പ്പിച്ച സിനിമാ മാതൃകാ ദമ്പതികളാണ് ആഷിഖ് ആബുവും ഭാര്യ റിമാകല്ലിങ്കലും.
ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയതിന്റെ പേരില്‍ ചുംബനസമര നായകന്‍ രാഹുല്‍ പശുപാലനും നായിക രശ്മിയും പോലീസ് പിടിയിലായതിനെ കുറിച്ച് ആഷിക് അബുവിന്റെ \'വിലയേറിയ\' വാക്കുകള്‍ക്ക് സോഷ്യല്‍മീഡിയയിലെ സഹപ്രവര്‍ത്തകര്‍ കാതോര്‍ക്കുകയാണ്. ഈ മാസം പതിനേഴാം തിയതി \'വിഡ്ഢിസിംഹാസനങ്ങള്‍ക്ക് മാസങ്ങളുടെ ആയുസ് മാത്രം എന്നതാണ് ഏക ആശ്വാസം... എന്ന് ഫേസ് ബുക്കില്‍
പോസ്റ്റിട്ടതിന് ശേഷം ഇതുവരെ അബുചേട്ടനെ ഫേസ് ബുക്കില്‍ പ്രതികരിക്കാന്‍ കണ്ടെല്ലെന്നാണ് ആരാധകരുടെ പരിഭവം. ആഷിഖ് അബുവിന്റെ മൗനത്തെ കുറിച്ച് ഇന്നത്തെ വീക്ഷണം പത്രം ഒരു ലേഖനം തന്നെ ഏഴുതിയിട്ടുണ്ട്.
നിങ്ങള്‍ രാഹുല്‍ പശുപാലന്റേയും രശ്മിയുടേയും കാര്യത്തില്‍ ഒരഭിപ്രായം പറയണം. താങ്കള്‍ക്ക് ദാരിദ്ര്യമില്ലാത്തതും സമയമുള്ളതുമായ പ്രധാനകാര്യം പ്രതികരിക്കലാണല്ലോ. അതു കൊണ്ട് ഇക്കാര്യത്തിലും പ്രതികരിക്കണം. ഒന്നുകില്‍ രാഹുല്‍ പശുപാലനും രശ്മിയും ചെയ്തത് മഹത്തായ പ്രവര്‍ത്തനമാണെന്നും കാലത്തിനനുസരിച്ച പ്രവൃത്തികളാണെന്നും അതിനോട് ഐക്യദാര്‍ഢ്യപ്പെടുന്നുവെന്നും പറയുക. അതല്ലെങ്കില്‍ തള്ളിപ്പറയുക. ഒന്നും പറയാതിങ്ങനെയിരുന്നാല്‍ \'തയംബിന്റെ കാലമൊക്കെ കഴിഞ്ഞെന്ന്\' ഇനി ആഷിക് അബുവിന്റെ മുഖത്തു നോക്കിയും ആളുകള്‍ പറയില്ലേ.
അല്ലേലും ആഷിക് അബുവിന്റെ ഫേസ്ബുക്ക് തുറന്നാല്‍ പ്രതികരിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടനുസരിച്ച് \'വിഢികളായ ജനങ്ങളുടെ\' ഡയലോഗുകള്‍ മാത്രമേ കാണാനുള്ളൂ. അതൊക്കെ ഇവിടെയെടുത്ത് ഉദ്ധരിക്കുന്നത് മാന്യതയാകില്ല. അത് ആഷിക് അബു സമയം കിട്ടുമ്പോള്‍ ഒറ്റയ്ക്ക് കണ്ണോടിച്ച് സ്വയം വിലയിരുത്തട്ടെ. തന്നെ മഹാഭൂരിപക്ഷം ആളുകള്‍ എങ്ങനെ കാണുന്നുവെന്ന തിരിച്ചറിവ് വൈകിയെങ്കിലുമുണ്ടായാല്‍ അത് നല്ലതാണ്.
രാഹുല്‍ പശുപാലനേയും രശ്മിയേയും പെണ്‍വാണിഭക്കാരേയും ആറു മാസം കഴിഞ്ഞ് \'ഞങ്ങളുടെ മന്ത്രിസഭ\' അധികാരത്തില്‍ വന്നാല്‍ വിട്ടയക്കുമെന്നാണോ ബുദ്ധിജീവിയും പുരോഗമനചിന്താഗതിക്കാരനുമായ \'മഹാസംവിധായകന്‍\' ഉദ്ദേശിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലും വിറ്റു കാശാക്കുന്ന കച്ചവടത്തേയും പുരോഗമനചിന്തയുടെ ഭാഗമായി ആഷിക് അബു കാണുന്നുണ്ടോ ആവോ എന്നാണ് ആഷിഖ് അബുവിനോട് വീക്ഷണം ലേഖകന്റെ ചോദ്യം. ഏതായാലും അബുവിന്റെ മൗനം തുടരികയാണ്. രാഹുലിനും രശ്മിക്കും വേണ്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha