Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ശബരിമല സ്ത്രീ പ്രവേശത്തിനെതിരെ കലാപം നയിച്ച യാഥാസ്ഥിതിക പൊതുബോധത്തിൻ്റെ മസ്തകത്തിന് ഏറ്റ അടിയായിരുന്നു ബിന്ദു അമ്മിണിമാരുടെ സ്ത്രീ പ്രവേശനം; മുറിവേറ്റ വേട്ടപ്പട്ടികൾ എന്ന പോലെ എവിടെയും യാഥാസ്ഥിതിക പൊതുബോധത്തിൻ്റെ വേട്ടയാടലിന് ഇരയായിക്കൊണ്ടിരിക്കുന്ന സ്ത്രീ; മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള എസ്സൻസ് ഗ്ലോബൽ ആലപ്പുഴയുടെ പുരസ്ക്കാരം അഡ്വ: ബിന്ദു അമ്മിണി ടീച്ചർക്ക്; ജസ്‌ല മാടശേരി

08 JANUARY 2023 06:12 AM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീ പ്രവേശത്തിനെതിരെ കലാപം നയിച്ച യാഥാസ്ഥിതിക പൊതുബോധത്തിൻ്റെ മസ്തകത്തിന് ഏറ്റ അടിയായിരുന്നു ബിന്ദു അമ്മിണിമാരുടെ സ്ത്രീ പ്രവേശനം.മുറിവേറ്റ വേട്ടപ്പട്ടികൾ എന്ന പോലെ എവിടെയും യാഥാസ്ഥിതിക പൊതുബോധത്തിൻ്റെ വേട്ടയാടലിന് ഇരയായിക്കൊണ്ടിരിക്കുന്ന സ്ത്രീ കൂടെയാണ്.മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള എസ്സൻസ് ഗ്ലോബൽ ആലപ്പുഴയുടെ പുരസ്ക്കാരം അഡ്വ: ബിന്ദു അമ്മിണി ടീച്ചർക്ക്. നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി.

ജസ്‌ല ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള എസ്സൻസ് ഗ്ലോബൽ ആലപ്പുഴയുടെ പുരസ്ക്കാരം അഡ്വ: ബിന്ദു അമ്മിണി ടീച്ചർക്ക്. കൊയിലാണ്ടി കോടതിയിൽ അഭിഭാഷകയും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ തലശ്ശേരി കാമ്പസിലെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലും അദ്ധ്യാപികയായിരുന്നു. ഇപ്പോൾ കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ ലക്ചററാണ്. സാമൂഹിക പ്രവർത്തക, രാഷ്ട്രീയ പ്രവർത്തക, ആക്ടിവിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ശബരിമല സ്ത്രീ പ്രവേശന വിധിയ്ക്ക് ശേഷം യുവതികളായ സ്ത്രീകൾക്ക് വിലക്കുള്ള ശബരിമലയിൽ കയറിയ യുവതികളിൽ ഒരാൾ..

കേരളത്തിൻ്റെ രാഷ്ട്രീയം ശബരിമല വിധിയ്ക്ക് മുൻപും ശേഷവും എന്ന് രാഷ്ട്രീയ സാമൂഹിക ചരിത്രങ്ങളിൽ രേഖപ്പെടുത്തപ്പെടും, അവിടെ ഏറ്റവും ശ്രദ്ദേയമായ വ്യക്തിത്വങ്ങളിൽ ഒന്ന് ബിന്ദു അമ്മിണി ടീച്ചറുടേത് തന്നെയാകും.. മലയാളി പൊതുബോധത്തിൻ്റെ നിറം പിടിപ്പിച്ച മനോഹരമായ പൊയ്മുഖം അഴിഞ്ഞു വീണത് ശബരിമല സ്ത്രീ പ്രവേശന വിധിയും, അതിനു ശേഷം കേരളത്തിൽ അരങ്ങേറിയ അസ്വസ്ഥ ജനകമായ സംഭവ വികാസങ്ങളുമാണ്.

സ്വയം നവോത്ഥാന ജനതയെന്ന് ഊറ്റം കൊണ്ടിരുന്ന കേരളത്തിൻ്റെ യഥാസ്ഥിതിക ബോധവും, സ്ത്രീവിരുദ്ധതയും, ജാതിയതയും, അന്ധവിശ്വാസങ്ങളും ശബരിമലയിലെ കല്ലിലാണ് സ്ത്രീ പ്രവേശന വിധിക്കൊപ്പം ചിതറിത്തെറിച്ച് ദുർഗ്ഗന്ധം വമിപ്പിച്ച് പുറത്തേക്ക് ഒഴുകി ഇറങ്ങിയത്. ജനാധിപത്യ മൂല്യങ്ങളും, സ്ത്രീ പുരുഷ തുല്യതയും ഉയർത്തിപ്പിടിച്ച് ആ ഒഴുക്കിനെതിരെ നീന്തിയവർ വളരെ ചുരുക്കമായിരുന്നു. അതിൽ ചിലർ കരപറ്റി, അതിൽ ഒരാളായിരുന്നു ബിന്ദു അമ്മിണി ടീച്ചർ.

ശബരിമല സ്ത്രീ പ്രവേശത്തിനെതിരെ കലാപം നയിച്ച യാഥാസ്ഥിതിക പൊതുബോധത്തിൻ്റെ മസ്തകത്തിന് ഏറ്റ അടിയായിരുന്നു ബിന്ദു അമ്മിണിമാരുടെ സ്ത്രീ പ്രവേശനം.മുറിവേറ്റ വേട്ടപ്പട്ടികൾ എന്ന പോലെ എവിടെയും യാഥാസ്ഥിതിക പൊതുബോധത്തിൻ്റെ വേട്ടയാടലിന് ഇരയായിക്കൊണ്ടിരിക്കുന്ന സ്ത്രീ കൂടെയാണ്.

എസ്സൻസ് ഗ്ലോബൽ ആലപ്പുഴ ഈ വർഷം ഏർപ്പെടുത്തിയിരിക്കുന്ന മികച്ച സാമൂഹിക പ്രവർത്തകയ്ക്ക് ഉള്ള അവാർഡ് ഏറ്റുവാങ്ങാൻ ബിന്ദു അമ്മിണി ആലപ്പുഴയിൽ വെനീസ്യ 2023 ൻ്റെ വേദിയിൽ എത്തുന്നു. ജനുവരി 8 -ആലപ്പുഴ ചെത്ത് തൊഴിലാളി ഹാളിൽ രാവിലെ 9 മണി മുതൽ നടക്കുന്ന സ്വതന്ത്ര ചിന്താ സെമിനാർ വെനീസ്യ 2023 ൽ പങ്കെടുക്കാനുള്ള സീറ്റുകൾ പരമാവധി മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (24 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (31 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (31 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (39 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (44 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (48 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (54 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

Malayali Vartha Recommends