Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

താരമായി മൃഗയ അണ്ണന്‍... വടിവാള്‍ വീശി, ചില്ല് തകര്‍ത്തു, നായയെ അഴിച്ചുവിട്ടു, 54 മണിക്കൂറുകള്‍ പരാക്രമം കാണിച്ച സൈക്കോ സജീവനെ പിടികൂടിയത് റിജു; അമ്മയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി മുഴക്കിയതോടെ പേടിച്ച് പോലീസ്; ഞൊടിയിടയില്‍ അകത്തേക്ക് കയറി സജീവനെ കത്രികപൂട്ടിട്ട് പൂട്ടി നാട്ടുകാരുടെ അണ്ണന്‍; ഒറ്റയ്ക്ക് മൃഗയാ സ്റ്റൈലില്‍ തോളിലേറ്റി താരമായി

08 JANUARY 2023 09:45 AM IST
മലയാളി വാര്‍ത്ത

പട്ടിയും വാളുമായി 54 മണിക്കൂറോളം പോലീസിനേയും നാട്ടുകാരേയും മുള്‍മുനയില്‍ നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല്ലം ചിതറ സ്വദേശി സജീവനെ പിടികൂടിയതിന്റെ ക്രഡിറ്റ് പൂര്‍ണമായും എലിഫന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥനായ നാട്ടുകാരുടെ അണ്ണനായ റിജുവിനാണ്. തടിമിടുക്കുള്ള അണ്ണന്‍ സൈക്കോ സജീവനെ കത്രിക പൂട്ടിട്ട് പൂട്ടിയ ശേഷമാണ് പോലീസും ഫയര്‍ഫോഴ്‌സും അടുത്തത്. ഒടുവില്‍ മൃഗയ സ്റ്റൈലില്‍ പുലിയെ തോളിലിട്ട് വരുന്നതുപോലെ അണ്ണന്റെ വരവ് സോഷ്യല്‍ മീഡിയ ആഘോഷിച്ചു. അണ്ണനാണ് താരം.

റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട നായയെ തുറന്നുവിട്ടതിനാല്‍ കഴിഞ്ഞ രണ്ടുദിവസമായി പോലീസിന് വീട്ടിനുള്ളില്‍ കയറി സജീവനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ നായയെ മാറ്റിയ ശേഷമാണ് പോലീസിനും നാട്ടുകാര്‍ക്കും വീട്ടിനുള്ളില്‍ പ്രവേശിക്കാനായത്. വടിവാള്‍വീശി വീട്ടിനുള്ളില്‍ തന്നെ നിലയുറപ്പിച്ച സജീവനെ ഏറെനേരം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച മൂന്ന് മണിയോടെയാണ് പിടികൂടാനായത്.

 

 



മാങ്കോട് സ്വദേശി സജീവനെയാണ് മല്‍പ്പിടുത്തത്തിനൊടുവില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. മൂന്ന് ദിവസമായി പ്രതിയെ പിടികൂടാതിരുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് എന്ത് വിലകൊടുത്തും സജീവിനെ അറസ്റ്റ് ചെയ്യാന്‍ ചിതറ പൊലീസ് തീരുമാനിച്ചത്. ഫയര്‍ഫോഴ്‌സും നായ്കളെ പരിശീലിപ്പിക്കുന്ന സംഘവുമായി രാവിലെ പത്തരയോടെ പൊലീസെത്തി. വീടിന് പുറത്ത് അഴിച്ചു വിട്ടിരുന്ന നായയെ ആദ്യം കെട്ടിയിട്ടു. പിന്നാലെ ഗേറ്റിന്റെ പൂട്ട് പൊളിച്ച സംഘം അകത്തേക്ക് കയറി. ആദ്യം അനുനയിപ്പിച്ച് പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും. സജീവ് വഴങ്ങാതായതോടെ അടുക്കള ഭാഗത്തെ കതക് കുത്തിതുറന്ന് ഒരു സംഘം അകത്ത് കയറി. എന്നാല്‍ വടിവാള്‍ വീശി സജീവന്‍ ഇവരെ ഓടിച്ചു.

പിന്നാലെ ആത്മഹത്യ ചെയ്യുമെന്നായി ഭീഷണി. അനുനയിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയെല്ലാം പ്രതി ജനല്‍ ചില്ലുകള്‍ വലിച്ചെറിഞ്ഞു. ഇതില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തര്‍ക്കത്തിനിടയില്‍ ഒന്നു പിന്തിരിഞ്ഞ പ്രതിയുടെ നേര്‍ക്ക് എലിഫന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥനായ റിജു ചാടി വീണതോടെ പ്രതിയെ കീഴടക്കാനായി. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വ്യാഴാഴ്ചയാണ് കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടില്‍ വടിവാളും നായയുമായി പ്രതിയെത്തി അക്രമം കാണിച്ചത്. പിന്നാലെ പൊലീസിനെ കബളിപ്പിച്ചു കടന്ന പ്രതി ഗേറ്റ് പൂട്ടി നായ്ക്കളെ അഴിച്ചു വിടുകയായിരുന്നു.

വ്യാഴാഴ്ച മുതലാണ് സജീവന്‍ വടിവാള്‍ വീശി വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിന്നീട് നായകളെ അഴിച്ചുവിട്ട് സജീവന്‍ ഗേറ്റ് പൂട്ടി വീടിനകത്ത് ഇരിക്കുകയായിരുന്നു. അമ്മയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. സജീവന്‍ പുറത്തിറങ്ങിയാല്‍ പിടികൂടാന്‍ മഫ്തി പോലീസിനെ സജ്ജരാക്കിയിരുന്നു. എന്നാല്‍ സജീവന്‍ പുറത്തിറങ്ങിയില്ല.

പൊലീസിന്റെ പിടിയാലാകുമെന്ന് ബോധ്യമായതോടെ സജീവന്‍ അക്രമസക്തനാവുകയായിരുന്നു. പട്ടികളെ മെരുക്കി പൊലീസ് വീട്ടുവളപ്പില്‍ കയറിയെങ്കിലും വടിവാളുമായി ആക്രോശിച്ച് നില്‍ക്കുകയായിരുന്നു സജീവന്‍. വടിവാള്‍ വീശുന്നതിനിടെ നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

ശനിയാഴ്ച രാവിലെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായതിന് പിന്നാലെ സജീവനെ പിടികൂടാനുള്ള നീക്കം പോലീസ് ശക്തമാക്കി. ഉച്ചകഴിഞ്ഞ് വീടിനകത്തേക്ക് പെട്ടെന്ന് കയറിയ പോലീസ് സജീവനെ കത്രികപൂട്ടിടുകയായിരുന്നു. പോലീസിനേയും നാട്ടുകാരേയും ചെറുതായിട്ടൊന്നുമല്ല ഇയാള്‍ വലച്ചത്. പൊലീസ് അനുനയിപ്പിച്ച് സജീവനെ വീടിനുപുറത്തിറക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇയാള്‍ പുറത്തിറിങ്ങിയിരുന്നില്ല. പൊലീസ് വീടിനകത്ത് കയറുമെന്ന ഘട്ടമായപ്പോള്‍ അമ്മയുടെ കഴുത്തില്‍ വടിവാള്‍ വച്ച് അമ്മയെ കൊല്ലുമെന്ന് ആദ്യം ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് വീണ്ടും പോലീസ് ശ്രമിച്ചപ്പോള്‍ ഇയാള് സ്വന്തം കഴുത്തില്‍ വടിവാള്‍വച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതോടെ പൊലീസ് തത്ക്കാലം പിന്‍മാറി.

 



പോലീസ് എത്തിയതിന് പിന്നാലെ വീടിന്റെ ഷോക്കേസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തിരുന്നു. നാട്ടുകാര്‍ സജീവനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറിയിരുന്നില്ല. വിവിധ ഇടങ്ങളില്‍ തന്റെ അച്ഛന്‍ വാങ്ങിക്കൂട്ടിയ ഭൂമിയുടെ പ്രമാണങ്ങള്‍ അയല്‍വാസികളായ പലരുടെയും കൈവശമാണുള്ളത്. അവയെല്ലാം തിരികെ കൊണ്ടുവന്ന് അവര്‍ മാപ്പുപറഞ്ഞാല്‍ മാത്രമെ പുറത്തിറങ്ങുകയുള്ളുവെന്നാണ് സജീവന്‍ പറഞ്ഞിരുന്നത്.

പ്രദേശവാസിയായ സുപ്രഭയുടെ വീട് സ്വന്തമാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ വ്യാഴാഴ്ച പ്രശ്‌നമുണ്ടാക്കിയത്. സുപ്രഭയുടെ പരാതിയില്‍ പ്രതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. വെള്ളിയാഴ്ച പോലീസ് എത്തിയെങ്കിലും നായ ഉള്ളതിനാല് പോലീസിന് ഇയാളെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല. റോട്വീലര്‍ ഇനത്തില്‍പ്പെട്ട നായയെ ഉദ്യാഗസ്ഥര്‍ മതില്‍ക്കെട്ടിന് പുറത്തേക്കു മാറ്റി. ഇതിനു പിന്നാലെയാണ് വീട് പൂട്ടി വടിവാളുമായി സജീവന്‍ വീടിനുള്ളില്‍ കഴിഞ്ഞത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ ആണ് ഇയാളെ പിടിച്ചത്. അവസാനം മൃഗയ അണ്ണന്‍ റിജു സ്റ്റാറുമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (23 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (30 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (30 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (38 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (43 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (47 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (53 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

Malayali Vartha Recommends