Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഷാരൂഖും മമ്മൂട്ടിയും ഞെട്ടി... ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതല്‍ നടി മിയ ഖലീഫയേയും വരെ മുസ്ലിം ലീഗ് അംഗത്വപട്ടികയില്‍ ചേര്‍ത്തവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ലീഗ് നേതൃത്വം; അതേസമയം വ്യാജ പ്രചരണമെന്ന വാദവും ശക്തം

08 JANUARY 2023 09:50 AM IST
മലയാളി വാര്‍ത്ത

നാണക്കേട് ഉണ്ടാക്കിയവര്‍ക്കെതിരെ നടപടിയുമായി മുസ്ലീം ലീഗ്. ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതല്‍ നടി മിയ ഖലീഫയേയും വരെ മുസ്ലിം ലീഗ് അംഗത്വപട്ടികയില്‍ ചേര്‍ത്തവര്‍ക്കെതിരെ നടപടിക്കൊരുങ്ങി മുസ്ലീംലീഗ്. സംസ്ഥാനകമ്മിറ്റി നിയോഗിക്കുന്ന അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. കുറ്റക്കാരെ പുറത്താക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ആലോചന.

തിരുവനന്തപുരം നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ഡിലാണ് ഇവര്‍ അംഗങ്ങളായത്. കേരളത്തില്‍ ലീഗിന്റെ അംഗത്വ വിതരണം കഴിഞ്ഞ 31നാണ് അവസാനിച്ചത്. വീടുകള്‍തോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നത്. ഇങ്ങനെ അംഗങ്ങളാകുന്നവര്‍ ഓണ്‍ലൈനില്‍ പേരും ആധാര്‍ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറും അപ്ലോഡ് ചെയ്യണം. ഓരോ വാര്‍ഡിനും ഓരോ പാസ്വേഡും നല്‍കിയിരുന്നു. കോഴിക്കോട്ടുള്ള ഐടി കോ ഓര്‍ഡിനേറ്റര്‍ക്കേ പിന്നീട് ഇതു തുറന്നു പരിശോധിക്കാന്‍ കഴിയൂ. ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണു നേതൃത്വം ഞെട്ടിയത്.



സാധാരണ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വവിതരണം നടത്തുന്നത്. ആള്‍ബലമില്ലാത്ത സ്ഥലത്ത് കംപ്യൂട്ടര്‍ സെന്ററുകളെ എല്‍പിച്ചവരുണ്ടെന്ന് ഒരുവിഭാഗം ആക്ഷേപിക്കുന്നു. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. അംഗത്വവിതരണം പൂര്‍ത്തിയായപ്പോള്‍ തലസ്ഥാനത്ത് 59,551 ആണ് പാര്‍ട്ടി അംഗങ്ങള്‍. സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ 24.33 ലക്ഷം ആയെന്നാണു കണക്ക്. 2016നെക്കാള്‍ 2.33 ലക്ഷം അംഗങ്ങളുടെ വര്‍ധന. അംഗങ്ങളില്‍ പകുതിയിലേറെ സ്ത്രീകള്‍.

ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവ ഹാജിയാണു തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫിസര്‍. സംഭവം ശ്രദ്ധയില്‍പെട്ടെന്നും അന്വേഷണത്തിനു നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്തു വട്ടിയൂര്‍ക്കാവ്, പാളയം തുടങ്ങിയ സ്ഥലങ്ങളിലും അംഗത്വവിതരണത്തില്‍ ക്രമക്കേടു നടന്നതായാണ് ഒരു വിഭാഗം പറയുന്നത്.

 



അതേസമയം തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ഡില്‍ മുസ്ലിംലീഗ് അംഗത്വ വിതരണത്തില്‍ ക്രമക്കേട് നടന്നതായ വാര്‍ത്ത വ്യാജമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചതായി ചന്ദ്രിക. ഈ വാര്‍ഡില്‍ അംഗത്വമെടുത്തവരില്‍ സിനിമാനടന്മാരടക്കം ഉള്‍പെട്ടു എന്ന വാര്‍ത്തയാണ് വ്യാജമായി നിര്‍മ്മിച്ച സ്‌ക്രീന്‍ ഷോട്ട് സഹിതം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.

പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി അംഗങ്ങളാകാന്‍ താല്‍പര്യപ്പെടുന്നവരുടെ വിശദവിവരങ്ങള്‍ പ്രത്യേക ഫോമില്‍ പൂരിപ്പിച്ച ശേഷമാണ് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നത്. ഓരോ വാര്‍ഡ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ക്കും പ്രത്യേക പാസ്വേര്‍ഡ് നല്‍കിയാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. അംഗങ്ങളുടെ ഫോണ്‍ നമ്പറും ആധാര്‍ നമ്പറുമെല്ലാം അപ്ലോഡ് ചെയ്താല്‍ മാത്രമേ അംഗത്വം അംഗീകരിക്കുകയുള്ളൂ എന്നിരിക്കെ പ്രത്യക്ഷത്തില്‍ തന്നെ വ്യാജമാണെന്ന് ബോധ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ടുമായാണ് വാര്‍ത്തകള്‍ വരുന്നത്.

സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പ്രത്യേകം സജ്ജമാക്കിയ വാര്‍ റൂം വഴി തികച്ചും ശാസ്ത്രീയമായിട്ടാണ് ഇത്തവണ മുസ്ലിംലീഗ് അംഗത്വ ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ചത്. മെമ്പര്‍ഷിപ്പ് സ്വീകരിച്ച വ്യക്തിയുടെ പേര്, ശാഖ, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍, മണ്ഡലം, മൊബൈല്‍ നമ്പര്‍ എന്നിവയെല്ലാം ആപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്യല്‍ നിര്‍ബന്ധമാണ്. എന്നാല്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടില്‍ കോര്‍പ്പറേഷന്റെ പേരില്ല എന്ന് മാത്രമല്ല കോര്‍പറേഷന്‍ എന്ന ഇംഗ്ലീഷ് വാചകം പോലും തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നത്. മൊബൈല്‍ നമ്പറും അപ്ലോഡ് ചെയ്തതായി കാണുന്നില്ല.

ഒറ്റ നോട്ടത്തില്‍തന്നെ വ്യാജമെന്ന് വ്യക്തമാകുന്ന സ്‌ക്രീന്‍ഷോട്ടുമായാണ് മുസ്ലിംലീഗ് അഭിമാനകരമായി പൂര്‍ത്തിയാക്കിയ അംഗത്വ ക്യാമ്പയിനെതിരെ വ്യാജ പ്രചാരണം അഴിച്ചുവിടുന്നതെന്നും സലാം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (24 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (31 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (31 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (39 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (44 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (48 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (54 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

Malayali Vartha Recommends