Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കുറ്റപത്രവും അമ്പരപ്പിക്കുന്നത്... പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം തയ്യാറായി; 10 മാസത്തെ ആസൂത്രണം, ഷാരോണ്‍ വധം ഗ്രീഷ്മയുടെ മൂന്നാം ശ്രമത്തില്‍; ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്ത് സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാന്‍; ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യപങ്കുണ്ടെന്ന് അന്വേഷണ സംഘം

08 JANUARY 2023 09:57 AM IST
മലയാളി വാര്‍ത്ത

മലയാളികളെ വീണ്ടും ഞെട്ടിപ്പിച്ച കൊലപാതകമാണ് പാറശാല ഷാരോണിന്റേത്. ഗ്രീഷ്മയും കഷായവും നിറഞ്ഞ് നിന്ന കേസില്‍ കുറ്റപത്രമായി. ഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്ത് സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാനാണെന്നും ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യപങ്കുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കുറ്റപത്രം അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോണ്‍ വധക്കേസ് തുടക്കം മുതല്‍ ദുരൂഹത നിറഞ്ഞതായിരുന്നു. ജാതകദോഷം മൂലം തന്നെ വിവാഹം കഴിക്കുന്നയാള്‍ മരിക്കുമെന്ന് ഗ്രീഷ്മയുടെ വാദം നുണക്കഥയാണെന്ന് പോലീസ് കുറ്റുപത്രത്തില്‍ പറയുന്നു. പത്ത് മാസം നീണ്ട ആസൂത്രണത്തിന് ശേഷം മൂന്നാം ശ്രമത്തിലാണ് കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കാമുകന്‍ ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് പൊലീസ് കുറ്റപത്രം.

 



പ്രണയത്തില്‍ നിന്ന് പിന്‍മാറാത്തതിന്റെ വിരോധത്തില്‍ പാറശാല മുര്യങ്കര ജെ.പി ഹൗസില്‍ ജയരാജ്- പ്രിയ ദമ്പതികളുടെ മകന്‍ ഷാരോണ്‍രാജിനെ(23) കൊലപ്പെടുത്തിയ കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

തമിഴ്‌നാട് നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ത്ഥിനിയായിരുന്ന കളിയിക്കാവിള രാമവര്‍മ്മന്‍ചിറ ശ്രീധന്യയില്‍ ഗ്രീഷ്മയാണ് (22) ഒന്നാം പ്രതി. തെളിവ് നശിപ്പിക്കുകയും കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുകയും ചെയ്ത അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍കുമാര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

ഗ്രീഷ്മ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുംമുമ്പ് കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ആരംഭിക്കുകയാണ് ലക്ഷ്യം. നാഗര്‍കോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും ഷാരോണ്‍ പിന്മാറാതെ വന്നതോടെയാണ് വധിക്കാന്‍ ശ്രമം തുടങ്ങിയത്. ജാതകദോഷം പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറിയില്ല. കോളേജിനോട് ചേര്‍ന്നുള്ള ആശുപത്രിയിലെ ശുചിമുറിയില്‍ വച്ചായിരുന്നു അപകടപ്പെടുത്താന്‍ ആദ്യ ശ്രമം.

മാംഗോ ജ്യൂസില്‍ 50 ഡോളോ ഗുളികകള്‍ പൊടിച്ച് കലര്‍ത്തി നല്‍കിയപ്പോള്‍ കയ്പ് കാരണം ഷാരോണ്‍ തുപ്പിക്കളഞ്ഞു. കുഴിത്തുറ പഴയ പാലത്തില്‍ വച്ച് ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലര്‍ത്തിയ ജ്യൂസ് നല്‍കി. രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നല്‍കി വകവരുത്തിയത്.

കൊലപാതകരീതി തിരഞ്ഞെടുക്കാന്‍ ഗ്രീഷ്മ നടത്തിയ ആയിരത്തോളം ഗൂഗിള്‍ സെര്‍ച്ചുകളുള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകാശവാണിയില്‍ നടത്തിയ ശബ്ദപരിശോധനാ റിപ്പോര്‍ട്ടും ശേഖരിച്ച് കേസ് ശാസ്ത്രീയമായി തെളിയിക്കാനാണ് ശ്രമം.ഇക്കഴിഞ്ഞ ഒക്ടോബര്‍ 14നാണ് റെക്കാഡ് ബുക്ക് തിരികെ നല്‍കാനെന്ന വ്യാജേന ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം ചേര്‍ത്ത കഷായം നല്‍കിയത്.

ഛര്‍ദ്ദിയും അസ്വസ്ഥതകളും കാട്ടിയ ഷാരോണ്‍ പാറശാല ഗവ. ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് ഒക്ടോബര്‍ 25ന് മരണപ്പെട്ടു. ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ഛര്‍ദ്ദിച്ച് അവശനായാണ് ഷാരോണ്‍ പുറത്തുവന്നതെന്ന സുഹൃത്ത് റെജിന്റെ വെളിപ്പെടുത്തലും ഗ്രീഷ്മയും ഷാരോണും തമ്മിലുള്ള വാട്ട്‌സ് ആപ് ചാറ്റുകളും ഫോണ്‍ സംഭാഷണങ്ങളും കേസില്‍ നിര്‍ണായകമാവും.

 



ഷാരോണിന്റെ മരണശേഷം കുടുംബം പാറശാല പൊലീസില്‍ പരാതി നല്‍കിയെങ്കിലും വേണ്ടവിധം അന്വേഷിച്ചില്ല. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ഷാരോണിന്റെ വീട്ടുകാര്‍ ഒട്ടേറെ തെളിവുകള്‍ പുറത്തുവിടുകയും ചെയ്തതോടെ അരുംകൊലയുടെ ചുരുളഴിഞ്ഞു. ജ്യൂസ് ചലഞ്ച്, വെട്ടുകാട് പള്ളിയില്‍ നടത്തിയ വിവാഹം, തമിഴ്‌നാട് റിസോര്‍ട്ടിലെ ആഘോഷങ്ങള്‍ എന്നിവയുടെ തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഷാരോണിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം, കഷായത്തില്‍ കളനാശിനി കലര്‍ത്തിയതിന്റെ ശാസ്ത്രീയ പരിശോധനാഫലം എന്നിവ സഹിതമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 90 സാക്ഷികളുടെ മൊഴിയും കേസില്‍ നിര്‍ണായകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (17 minutes ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (1 hour ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (2 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (2 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (3 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (4 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends