Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇത് എങ്ങനെയാണ് ബാലവേലയാകുന്നത്? തെരുവിൽ പേനയും മറ്റും വിറ്റു നടക്കുന്നത് ബാലവേലയാണെന്ന് കാണിച്ച് ഉത്തരേന്ത്യൻ ബാലന്മാരെ പൊലീസ് പിടികൂടി ശിശുഭവനിലാക്കിയ സംഭവത്തിൽ പൊട്ടിത്തെറിച്ച് ഹൈക്കോടതി

08 JANUARY 2023 08:40 AM IST
മലയാളി വാര്‍ത്ത

ഇതെങ്ങനെ ബാലവേലയാകും? പോലീസിനെ വിറപ്പിച്ച് ഹൈക്കോടതി. നിർണ്ണായകമായ ഒരു വിധി തന്നെയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത് . തെരുവിൽ പേനയും മറ്റും വിറ്റു നടക്കുന്നത് ബാലവേലയാണെന്ന് കാണിച്ച് ഉത്തരേന്ത്യൻ ബാലന്മാരെ പൊലീസ് പിടികൂടി ശിശുഭവനിലാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇവരെ മോചിപ്പിക്കുകയും ചെയ്തു. പോലീസ് പിടിച്ച് കൊണ്ട് പോയ മക്കളെ കിട്ടാനായി രാജസ്ഥാൻ സ്വദേശികളായ മാതാപിതാക്കൾ ഹർജി നൽകിയിരുന്നു.കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടാൻ ഉത്തരവിട്ടത് ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചായിരുന്നു.

കഴിഞ്ഞ നവംബർ 29 നാണ് സംഭവം നടന്നത്. ആറും ഏഴും വയസുള്ള കുട്ടികളായിരുന്നു ഇവർ. എറണാകുളം സെൻട്രൽ പൊലീസാണ് ഇവരെ എറണാകുളം മറൈൻഡ്രൈവിൽ നിന്ന് പിടികൂടിയത് . ജില്ലാ ശിശുക്ഷേമസമിതിക്കു മുന്നിൽ കുട്ടികളെ ഹാജരാക്കി. ശേഷം കുട്ടികളെ ആ ദിവസം പള്ളുരുത്തി ശിശുഭവനിലേക്ക് മാറ്റുകയായിരുന്നു.

മാതാപിതാക്കൾക്ക് കുട്ടികളെ കാണാനോ സംസാരിക്കാനോ ഉള്ള യാതൊരു സൗകര്യവും ഒരുക്കിയിരുന്നില്ല. അതിശൈത്യകാലത്ത് രാജസ്ഥാൻ സ്വദേശികളായ ഇവർ കേരളത്തിലെത്തും. ഹർജിക്കാർ എല്ലാവർഷവും ഏതാനും മാസം ഇവിടെ താമസിക്കാറുമുണ്ട്. ഈ സമയത്താണ് പേനകളും മറ്റും വിൽക്കാറുള്ളത്. കുട്ടികൾ മാതാപിതാക്കളെ സഹായിക്കുകയും ചെയ്യും. ഈ പ്രാവശ്യം അത്തരത്തിൽ വന്നപ്പോൾ പൊലീസ് കുട്ടികളെ പിടികൂടി ശിശുഭവനിലേക്ക് മാറ്റി.

ഇതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഇവരുടെ രക്ഷിതാക്കൾ. അയൽവാസി കൂടിയായ അഡ്വ. മൃണാളിന്റെ സഹായത്തോടെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടികളെ എത്രയും വേഗം മോചിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു . ഹർജി പരിഗണിക്കുന്നിതിനിടയിൽ തങ്ങളിൽ നിന്ന് അകന്നു കഴിയുന്ന കുട്ടികളെ ഓർത്തു രക്ഷിതാക്കൾ കരഞ്ഞു. ഇത് കണ്ട് കോടതിയും വിഷമിച്ചു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. നിയമം കുട്ടികളുടെ ക്ഷേമത്തിനാകണം എന്നൊരു നിർദേശം കൂടെ കോടതി നൽകിയിരിക്കുകയാണ്.

സർക്കാർ ചെയ്യേണ്ടത് അത്തരക്കാർക്ക് ശരിയായ വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കുകയാണ് എന്നും ഹൈകോടതി ചൂണ്ടിക്കാണിച്ചു. ഹർജിക്കാർ കേരളത്തിലെത്തിയത് ജീവിതസാഹചര്യങ്ങൾ കൊണ്ട് മാത്രമാണ്. മാതാപിതാക്കളെ സഹായിക്കാൻ തെരുവിൽ പേനയും വളയും മാലയുമൊക്കെ വിൽക്കുന്നത് എങ്ങനെയാണ് ബാലവേലയാകുന്നതെന്ന് മനസിലാകുന്നില്ല എന്നും ഹൈക്കോടതി തുറന്നടിച്ചു. കുട്ടികൾ സ്കൂളിൽ പോകേണ്ടവരാണ്. അല്ലാതെ തെരുവിൽ അലഞ്ഞു തിരിയേണ്ടവരല്ല .

അക്കാര്യത്തിൽ യാതൊരു തർക്കവും വേണ്ട. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുമെന്ന് രക്ഷിതാക്കൾ പറയുന്നു. സ്ഥിരമായി ഒരിടത്ത് താമസിക്കാത്ത ഇവർക്ക് അതെങ്ങനെ കഴിയുമെന്നറിയില്ല. പക്ഷേ പൊലീസിനും ശിശുക്ഷേമ സമിതിക്കും ഇവരെ കസ്റ്റഡിയിലെടുക്കാനോ മാതാപിതാക്കളിൽ നിന്ന് അകറ്റാനോ കഴിയില്ല എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ദാരിദ്ര്യം ഒരിക്കലും ഒരു കുറ്റമായി കാണേണ്ടുന്ന കാര്യമല്ല. ദാരിദ്ര്യത്തെ കുറിച്ച് പറയാൻ ഹൈക്കോടതി രാഷ്ട്രപിതാവിന്റെ ഭാഷ കടമെടുക്കുകയും ചെയ്തു. ദാരിദ്ര്യം ഏറ്റവും നീചമായ ഹിംസയാണ് എന്നാണ് രാഷ്ട്രപിതാവ് പറഞ്ഞിരിക്കുന്നത്. ബാലാവകാശ നിയമപ്രകാരമുള്ള തീരുമാനങ്ങൾ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയാകണമെന്നാണ് ഹൈക്കോടതി അടി വരയിട്ട് പറഞ്ഞിരിക്കുന്നത്. എന്തായാലും ഈയൊരു വിഷയത്തിൽ നിർണായകമായ കാര്യങ്ങൾ തന്നെയാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (23 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (30 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (30 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (38 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (43 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (47 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (53 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

Malayali Vartha Recommends