പരസ്യമായി മദ്യപാനം ചോദ്യംചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് അടിച്ച് കാഴ്ചശക്തി നഷ്ടപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

പരസ്യമായി മദ്യപാനം ചോദ്യംചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് അടിച്ച് കാഴ്ചശക്തി നഷ്ടപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്.
മാറനല്ലൂര്‍ കൂവളശ്ശേരി നവോദയ െലയ്‌നില്‍ വിഷ്ണു എന്നുവിളിക്കുന്ന ആര്‍.ജോണിയെ(26)യാണ് കേസില്‍ വിളപ്പില്‍ശാല സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ രാത്രി പത്തരയോടെ കാട്ടുവിളയിലായിരുന്നു അക്രമം നടന്നത്. പനയറവിളാകം സജി ഭവനില്‍ ആര്‍.സജി(44)യ്ക്കാണ് അക്രമത്തില്‍ ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടത്.
മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ട സജിയെ നിലത്ത് തള്ളിയിടുകയും ചവിട്ടുകയും ചെയ്തശേഷം ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിക്കുമ്പോള്‍ ഒഴിഞ്ഞുമാറിയപ്പോഴാണ് കണ്ണില്‍ പരിക്കേറ്റത്. രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും കാഴ്ച നഷ്ടപ്പെടുകയാണുണ്ടായത്.
പ്രതിക്കെതിരേ സമാനമായ കേസുകളുണ്ടെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയതായും പോലീസ് . അറസ്റ്റിലായ ജോണിയെ കാട്ടാക്കട കോടതി റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha

























