സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത ശേഷം മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി മുറ്റത്ത് കിടന്നുറങ്ങിയ യുവാവ് മരിച്ച നിലയില്‍... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത ശേഷം മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി മുറ്റത്ത് കിടന്നുറങ്ങിയ യുവാവ് മരിച്ച നിലയില്‍... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും
വെളിയനാട് പഞ്ചായത്ത് ഏഴര വീട്ടില്‍ ജിക്കു ജോസഫാണ് (38) മരിച്ചത്. സുഹൃത്ത് അടിച്ചിറവീട്ടില്‍ മഹേഷിന്റെ വീടിന്റെ പാലുകാച്ച് കഴിഞ്ഞദിവസമായിരുന്നു.
രാത്രി ഉറങ്ങാനായി കിടന്ന ജിക്കു നേരം പുലര്‍ന്നിട്ടും എഴുന്നേറ്റില്ല. ഇതോടെ മഹേഷ് വിളിച്ചുണര്‍ത്താനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംശയം തോന്നിയ വീട്ടുകാര്‍ അയല്‍വാസികളെയും രാമങ്കരി പൊലീസിലും വിവരം അറിയിച്ചു.
ആലപ്പുഴയില്‍ നിന്നു ഫോറന്‍സിക് വിഭാഗം എത്തി പരിശോധനകള്‍ നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റി. ജിക്കുവിന്റെ അച്ഛനും അമ്മയും മുത്തശ്ശിയും മരിച്ചിട്ട് ഒരു വര്‍ഷത്തോളമായി. ഒരു സഹോദരിയുണ്ട്. ജിക്കു ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
" =
https://www.facebook.com/Malayalivartha