എയര്‍ ഹോസ്റ്റസ് മടിയിലിക്കണം..നിലവിളിച്ച് യാത്രക്കാരൻ..എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും വിമാനത്തിനുള്ളില്‍ മോശം പെരുമാറ്റമുണ്ടായത്....

വിമാനത്തിനുള്ളില്‍ വീണ്ടും യാത്രക്കാരന്റെ മോശം പെരുമാറ്റം. ഗോ ഫസ്റ്റ് വിമാനത്തിനുള്ളില്‍ എയര്‍ ഹോസ്റ്റസിനോട് വിദേശ ടൂറിസ്റ്റായ യാത്രക്കാരന്‍ മോശമായി പെരുമാറിയതായാണ് പരാതി. ജനുവരി അഞ്ചിന് ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള വിമാനത്തിലാണ് സംഭവം. എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും വിമാനത്തിനുള്ളില്‍ മോശം പെരുമാറ്റമുണ്ടായത്.
വിദേശ യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ ഒപ്പമിരിക്കാന്‍ നിര്‍ബന്ധിക്കുകയും അടുത്തിരുന്ന ആളോട് അശ്ലീലചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. വിമാനം ഗോവയിലെ മോപ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ ഇയാളെ സിഐഎസ്എഫിന് കൈമാറി. പരാതി ഉയര്‍ന്നതോടെ സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി ഡിജിസിഎയേയും അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായാല്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച കഴിഞ്ഞ ദിവസം ഡിജിസിഎ വിമാനക്കമ്പനികള്‍ക്ക് മര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. അതിനുശേഷമുള്ള ആദ്യ കേസാണിത്.
എയര്‍ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മദ്യലഹരിയില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ മുംബൈ സ്വദേശി ശങ്കര്‍ മിശ്രയെ(34) ബെംഗളൂരുവില്‍നിന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തിരുന്നു. ഡല്‍ഹിയിലെത്തിച്ച് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ കഴിഞ്ഞ നവംബര്‍ 26-ന് മിശ്ര 71-കാരിയായ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചെന്നാണ് പരാതി.അതേസമയം വിമാനത്തിനുള്ളിൽ ജീവനക്കാർക്ക് നേരെയുള്ള യാത്രക്കാരുടെ അതിക്രമങ്ങൾ ഇപ്പോൾ വർദ്ധിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഈയടുത്ത് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വിമാനത്തിനുള്ളിലെ പ്രശ്നക്കാരനായ യാത്രക്കാരനെ കൈകാര്യം ചെയ്യാൻ പൈലറ്റ് കോക്പിറ്റിൽ നിന്ന് ഇറങ്ങി വരികയും ഇരുവരും തമ്മിൽ സംഘർഷം ഉണ്ടാകുന്നതുമായ വീഡിയോയാണ്വൈറലായിരിക്കുന്നത്. വിർജിൻ ഓസ്ട്രേലിയ വിമാനത്തിൽ ആണ് സംഭവം.
വിമാനത്തിലെ ജീവനക്കാരുമായി സഹകരിക്കാത്ത യാത്രക്കാരാൻ പൈലറ്റുമായി വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് യാത്രക്കാരൻ അക്രമസക്തനായി പൈലറ്റിനെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിക്കുന്നതും കാണാം. തുടർന്ന് യാത്രക്കാരനെ മറ്റു ജീവനക്കാർ ചേർന്ന് ബലമായി പുറത്തിറക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ജീവനക്കാർക്ക് നേരെ യാത്രക്കാരൻ വളരെ മോശമായ രീതിയിൽ സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കാം.
https://www.facebook.com/Malayalivartha

























