സവാള ചാക്കുകള്‍ക്കിടയില്‍ നിന്ന് പിടിച്ചെടുത്തത് ഒന്നേകാല്‍ ലക്ഷം പാന്‍മസാല പാക്കറ്റുകള്‍...... കരുനാഗപ്പളളിയില്‍ ഒരു കോടി രൂപയുടെ നിരോധിത പാന്‍ മസാല പിടികൂടി, സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

സവാള ചാക്കുകള്‍ക്കിടയില്‍ നിന്ന് പിടിച്ചെടുത്തത് ഒന്നേകാല്‍ ലക്ഷം പാന്‍മസാല പാക്കറ്റുകള്‍...... കരുനാഗപ്പളളിയില്‍ ഒരു കോടി രൂപയുടെ നിരോധിത പാന്‍ മസാല പിടികൂടി, സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍
രണ്ട് ലോറികളിലായി കടത്തിയ ഒന്നേകാല്‍ ലക്ഷം പാന്‍മസാല പാക്കറ്റുകളാണ് പിടിച്ചെടുത്തത്. ലോറി െ്രെഡവര്‍ തൊടിയൂര്‍ സ്വദേശി തൈസീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ ലോറിയുടെ െ്രെഡവര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുകളഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് പാന്‍മസാലപാക്കറ്റ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. സവാള ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാന്‍ മസാല പാക്കറ്റുകള്‍. 98 ചാക്കുകളിലായി 1,27, 410 പാക്ക് നിരോധിത പാന്‍ മസാല പാക്കറ്റുകളാണ് ലോറിയില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് .
തമിഴ്‌നാട്ടില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കേരളത്തിലെത്തിച്ചതെന്ന് പൊലീസ് . പിടിയിലായ െ്രെഡവര്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുന്നില്ലെന്നും പൊലിസ് പറഞ്ഞു. കോടികളുടെ ലഹരിക്കടത്തായതിനാല്‍ ഇതില്‍ വലിയ കണ്ണികളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അതിര്‍ത്തി ചെക്ക് പോസ്റ്റ് കടന്ന് ലോറി എങ്ങനെ കേരളത്തിലെത്തിയതെന്ന് ഉള്‍പ്പടെ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ്
https://www.facebook.com/Malayalivartha

























