സാമൂഹ്യസുരക്ഷാപെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കുന്നവര്‍ക്ക് നല്‍കുന്ന കമ്മിഷന്‍ തുക 50രൂപയില്‍ നിന്ന്30രൂപയായി കുറച്ച് ധനവകുപ്പ് ഉത്തരവിറക്കി

സാമൂഹ്യസുരക്ഷാപെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കുന്നവര്‍ക്ക് നല്‍കുന്ന കമ്മിഷന്‍ തുക 50രൂപയില്‍ നിന്ന്30രൂപയായി കുറച്ച് ധനവകുപ്പ് ഉത്തരവിറക്കി.
30രൂപയില്‍ 25രൂപ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുന്നവര്‍ക്കും 5രൂപ ബന്ധപ്പെട്ട സഹകരണസംഘത്തിനുമായിരിക്കും.കമ്മിഷന്‍ കുറച്ച ഉത്തരവിന് 2021നവംബര്‍ മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കിയിട്ടുണ്ട്.
ഇതോടെ കഴിഞ്ഞ മാസം വരെ പെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കിയതിനുള്ള കമ്മിഷന്‍ കുടിശികയും കുറയും. സാമൂഹ്യപെന്‍ഷന്‍ മാത്രമല്ല കാര്‍ഷിക സഹകരണസംഘ വായ്പ, മറ്റ് വായ്പാസംഘങ്ങള്‍ എന്നിവയുടെ സഹായങ്ങള്‍ എന്നിവ വീട്ടിലെത്തിച്ചു നല്‍കുന്നതിനും കമ്മിഷന്‍ കുറച്ചത് ബാധകമായിരിക്കും.
https://www.facebook.com/Malayalivartha

























